സുരാജിന് മികച്ച നടനുള്ള ദേശീയ അവാര്‍ഡ്
ദില്ലി: ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. നടന്‍ സുരാജ് വെഞ്ഞാറമൂടിന് മികച്ച നടനുള്ള ദേശീയ അവാര്‍ഡ്. പേരറിയാത്തവര്‍ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് സുരാജിന് അവാര്‍ഡ് ലഭിയ്ക്കുന്നത്. മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള അവാര്‍ഡും ഡോക്ടര്‍ ബിജു സംവിധാനം ചെയ്ത പേരറിയാത്തവര്‍ നേടി.

മികച്ച നടനുള്ള പുരസ്‌ക്കാരം രണ്ട് പേര്‍ക്കാണ്. ഷഹീദ് എന്ന ചിത്രത്തിലെ രാജ്കുമാര്‍ യാദവ് എന്ന നടനാണ് സുരാജിനൊപ്പം അവാര്‍ഡ് പങ്കിട്ട താരം .ഗീതാഞ്ജലി ഥാപ്പര്‍ മികച്ച നടി.അവാര്‍ഡ് മലയാള സിനിമയ്ക്കും ഭാഷയ്ക്കുമെന്ന് സുരാജ് വെഞ്ഞാറമൂട് തിരുവനന്തപുരത്ത് പറഞ്ഞുപുരസ്‌ക്കാരം മിമികിക്രി കലസാകാരന്‍മാര്‍ക്കും സമര്‍പ്പിയ്ക്കുന്നതായി സുരാജ് പറഞ്ഞു. മലയാളത്തിലെ മികച്ച നടന്മാര്‍ക്കൊപ്പമുള്ള അഭിനമയം തനിയ്ക്ക് കരുത്തേകിയെന്നും സുരാജ്. ഹന്‍സാല്‍ മെഹ്ത സംവിധാനം ചെയ്ത ഷാഹിദ് എന് ഹിന്ദി ചിത്രത്തിലെ അഭിനയത്തിനാണ് രാജ്കുമാര്‍ യാദവിന് അവാര്‍ഡ് ലഭിച്ചത്.
ഗീതുമോഹന്‍ദാസ് സംവിധാനം ചെയ്ത ലയേഴ്‌സ് ഡയര്‍സിലെ അഭിനയത്തിനാണ് ഗീതാഞ്ജലി ഥാപ്പര്‍ മികച്ച നടിയ്ക്കുള്ള അവാര്‍ഡ് നേടിയത്. ചിത്രത്തിലെ ഛായാഗ്രഹണത്തിന് മലയാളിയായ രാജീവ് രവിയും അവാര്‍ഡ് കരസ്ഥമാക്കി. മികച്ച റി റിക്കോര്‍ഡിനുള്‌ല പരുരസ്‌ക്കാരം മലയാള ചിത്രമായ സ്വപാനത്തിന്.


Click it and Unblock the Notifications











