സുരാജിന്റെ ചിത്രങ്ങളെല്ലാം റിലീസിനൊരുങ്ങുന്നു
സുരാജ് വെഞ്ഞാറമൂട് നായകനാകുന്ന ചിത്രങ്ങളെല്ലാം ധൃതിപിടിച്ച് റിലീസിനൊരുങ്ങുന്നു. ഫീമെയില്‍ ഉണ്ണികൃഷ്ണന്‍, പേടിത്തൊണ്ടന്‍, ഗര്‍ഭശ്രീമന്‍ എന്നീ ചിത്രങ്ങളാണ് എത്രയും പെട്ടെന്ന് റിലീസ് ചെയ്യാനുള്ള ഒരുങ്ങള്‍ ഇന്നലെ തന്നെ ആരംഭിച്ചത്. സുരാജ് വെഞ്ഞാറമൂടിന് ലഭിച്ച ദേശീയ അവാര്‍ഡിന്റെ തിളക്കം നഷ്ടമാകും മുന്‍പേ ചിത്രം റിലീസ്‌ചെയ്യാന്‍ ഈ ചിത്രങ്ങളുടെ നിര്‍മാതാക്കളെ പല വിതരണക്കാരും സമീപിച്ചു കഴിഞ്ഞു.
മലയാളത്തിലെ എല്ലാ നായകന്‍മാര്‍ക്കുമൊപ്പം കോമഡി അവതരിപ്പിച്ചു നടന്നിരുന്ന സുരാജിനെ തേടി നായകനാകാന്‍ ആദ്യമെത്തുന്ന ചിത്രം ഡ്യൂപ്ലിക്കേറ്റ് ആയിരുന്നു. സുരാജ് ഇരട്ടവേഷത്തില്‍ അഭിനയിച്ച ചിത്രം വന്‍ വിജയമായിരുന്നു. തുടര്‍ന്നാണ് പ്രദീപ് ചൊക്ലി പേടിത്തൊണ്ടന്‍ എന്ന ചിത്രം ഒരുക്കുന്നത്.

കണ്ണൂരിലെ തെയ്യവുമായി ബന്ധപ്പെട്ട ചിത്രമായിരുന്നു പേടിത്തൊണ്ടന്‍. അനുശ്രീ ആയിരുന്നു നായിക. എന്നാല്‍ ചിത്രീകരണം കഴിഞ്ഞെങ്കിലും പടം റിലീസിന് ആരും എടുത്തില്ല. കാരണം അറുബോറന്‍ ആയ നിരവധി ചിത്രങ്ങളില്‍ അതിലും അറുബോറന്‍ ആയ വേഷങ്ങള്‍ ചെയത് സുരാജ് മലയാളി പ്രേക്ഷകരെ വെറുപ്പിച്ചിരുന്നു. സുരാജിനെ കാണുമ്പോഴേക്കും പ്രേക്ഷകര്‍ കൂവുന്ന സ്ഥിതിയായിരുന്നു. ഒന്നുകില്‍ ചളിയില്‍ വീഴുക, അല്ലെങ്കില്‍ ദ്വയാര്‍ഥമുള്ള അശ്ലീലം പറയുക. ഇതായിരുന്നു സുരാജിന്റെ പതിവ്. ഈ കാരണത്താല്‍ പേടിത്തൊണ്ടന് പെട്ടിയില്‍ തന്നെ കിടക്കാനായിരുന്നു വിധി. അതിനു മുന്‍പ് ചിത്രീകരണം പൂര്‍ത്തിയായിരുന്ന ചിത്രമായിരുന്നു ഫീമെയില്‍ ഉണ്ണികൃഷ്ണന്‍. പക്ഷേ അതും റിലീസിനെടുക്കാന്‍ ആരുമുണ്ടായില്ല.
ഗര്‍ഭശ്രീമാന്‍ അടുത്തിടെയാണ് ചിത്രീകരണം തുടങ്ങിയത്. എന്നാല്‍ വിതരണത്തിനെടുക്കാന്‍ ആരുമുണ്ടായിരുന്നില്ല. ഇതും ഇപ്പോള്‍ തന്നെ റിലീസ് ചെയ്യും. ഡോ. ബിജുവിന്റെ പേരറിയാത്തവര്‍ എന്ന ചിത്രത്തിന്റെ ചിത്രീകരണം പോലും ആരും അറിഞ്ഞിരുന്നില്ല. അതിന്റെ ചിത്രീകരണ വിശേഷം കൊടുക്കാന്‍ ഒരു മുഖ്യധാര മാധ്യമവും ശ്രമിച്ചിരുന്നുമില്ല. എന്നിട്ടും പേരറിയാത്തവര്‍ പേറയിച്ചു. ഇനി മലയാള സിനിമയില്‍ സുരാജിന്റെ കാലം.


Click it and Unblock the Notifications











