സുരേഷ് ഗോപിയുടെ 'ഡോള്‍ഫിന്‍' ലുക്ക്

By Aswathi

കാലത്തിനനുസരിച്ച് മലയാള സിനിമയില്‍ ചില മാറ്റങ്ങള്‍ പ്രത്യക്ഷപ്പെട്ടു. ചിലര്‍ ആ മാറ്റത്തെ വിമര്‍ശനാത്മകമായി വലയിരുത്തി. മാറ്റം ആഗ്രഹിച്ചവര്‍ അതിനെ അംഗീകരിച്ചു. എന്തായലും ആ മാറ്റത്തിന് ന്യൂ ജനറേഷന്‍ എന്ന പേരു വീണു.

പുതുമുഖ താരങ്ങള്‍ ന്യൂജനറേഷന്‍ സിനിമകളുടെ വഴിയെ നടന്നപ്പോള്‍ പുതിയ തലമുറ ആ ചിത്രങ്ങള്‍ സ്വീകരിച്ചു. എന്നും കുടുംബകഥകള്‍ മാത്രം പറഞ്ഞിരുന്ന സത്യന്‍ അന്തിക്കാടിനെപ്പോലുള്ള സംവിധായകരും മാറി ചിന്തിക്കാന്‍ തുടങ്ങി. എന്തിന് മോഹന്‍ലാല്‍, മമ്മൂട്ടി, ജയറാം പോലുള്ള നായകന്മാരും ആ മാറ്റത്തിന് വിധേയമായി. ഒടുവിലിതാ സുരേഷ് ഗോപിയും.

Dolphin Bar

ന്യൂ ജനറേഷന്‍ സിനിമകളുടെ തലതൊട്ടപ്പന്‍ അനൂപ് മേനോന്‍ തിരക്കഥയെഴുതുന്ന ചിത്രത്തിലാണ് സുരേഷ് ഗോപി പുതിയ ലുക്കില്‍ എത്തുന്നത്. 'ഡോള്‍ഫിന്‍ ബാര്‍' എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ദീപനാണ്. ചിത്രത്തില്‍ ഇതുവരെ കാണാത്ത ഗെറ്റപ്പിലാണ് സുരേഷ് ഗോപി എത്തുന്നത്.

ഹോട്ടല്‍ കാലിഫോര്‍ണിയ, ട്രിവാന്‍ഡ്രം ലോഡ്ജ് തുടങ്ങിയ ചിത്രങ്ങളുടെ പേരു പോലെതന്നെയാണ് അനൂപ് പുതിയ ചിത്രത്തിനും പേരിട്ടത്. ഒരു ബാറുടമയുടെ വേഷത്തിലാണ് സുരേഷ് ഗോപി എത്തുന്നത്. ബാറിലെ നിത്യ സന്ദര്‍ശകരായ ചിലരുടെ ജീവിതത്തിലൂടെയാണ് കഥ വികസിക്കുന്നത്. സുരേഷ് ഗോപിയെ കൂടാതെ സുരാജ് വെഞ്ഞാറമൂട്, സൈജു കുറുപ്പ്, രാഹുല്‍ മാധവ്, മധു എന്നിവരും ചിത്രത്തിലഭിനയിക്കുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X