യുവനടിമാരുടെ രാജിയെക്കുറിച്ച് സുരേഷ് ഗോപിയോട് ചോദിച്ചപ്പോള്‍ താരം പ്രതികരിച്ചത് ഇങ്ങനെ!
കഴിഞ്ഞ വാരം നടന്ന യോഗത്തിനിടയിലാണ് അമ്മയിലേക്ക് ദിലീപിനെ തിരികെ പ്രവേശിപ്പിക്കാനുള്ള തീരുമാനമെടുത്തത്. മുന്‍നിര താരങ്ങളും യുവതാരങ്ങളുമെല്ലാം ഈ യോഗത്തില്‍ പങ്കെടുത്തിരുന്നു. നേരത്തെ വൈസ് പ്രസിഡന്റായിരുന്ന മോഹന്‍ലാലാണ് ഇത്തവണ പ്രസിഡന്റായി സ്ഥാനമേറ്റെടുത്തത്. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള പുതിയ ഭരണസമിതി നിലവില്‍ വന്നതിന് പിന്നാലെ തന്നെ വിവാദങ്ങളും വിമര്‍ശനവും തുടങ്ങി. ഇന്നിപ്പോള്‍ സിനിമപ്രേമികളുടെ മനസ്സും കാതുമൊക്കെ ഈ വിഷയത്തിന് പിന്നാലെയാണ്.

ദിലീപിനെ തിരിച്ചെടുക്കുന്ന വിഷയം ചര്‍ച്ച ചെയ്യുമെന്ന കാര്യത്തെക്കുറിച്ച് അംഗങ്ങളില്‍ പലര്‍ക്കും അറിയുമായിരുന്നില്ല. ഇക്കാര്യത്തെക്കുറിച്ച് അറിഞ്ഞിരുന്നുവെങ്കില്‍ യോഗത്തില്‍ പങ്കെടുത്ത് കൃത്യമായി നിലപാട് വ്യക്തമാക്കിയേനെയെന്നാണ് പല താരങ്ങളും അഭിപ്രായപ്പെട്ടത്. ആക്രമണത്തിനിരയായ നടിയേയും കുറ്റാരോപിതനായ നടനേയും ഒരുപോലെ കാണുന്ന സമീപനത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് നിരവധി പേരാണ് രംഗത്തെത്തിയിട്ടുള്ളത്. താരത്തെ തിരികെ പ്രവേശിപ്പിക്കുന്ന തീരുമാനത്തില്‍ പ്രതിഷേധിച്ച് നാല് പേരാണ് സംഘടനയില്‍ നിന്നും രാജിവെച്ചത്.
ആക്രമണത്തിനിരയായ നടിയുള്‍പ്പടെ നാല് പേരാണഅ ഇപ്പോള്‍ സംഘടനയില്‍ നിന്നും രാജിവെച്ചത്. വിമന്‍ ഇന്‍ സിനിമ കലക്റ്റീവിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് താരങ്ങള്‍ തീരുമാനത്തെക്കുറിച്ച് അറിയിച്ചത്. നടിയെ അപമാനിക്കുന്ന തരത്തിലുള്ള നിലപാട് സ്വീകരിച്ച അമ്മയുടെ നടപടിക്കെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച് സാംസ്‌കാരിക പ്രതിനിധികളും രാഷ്ട്രീയപ്രവര്‍ത്തകരും രംഗത്തുവന്നിരുന്നു. സുരേഷ് ഗോപിയോടും ഈ വിഷയത്തെക്കുറിച്ച് അഭിപ്രായം ആരാഞ്ഞിരുന്നു. എന്നാല്‍ ഇപ്പോഴത്തെ വിവാദത്തോട് പ്രതികരിക്കാനില്ലെന്നും താന്‍ സിനിമാനടനല്ലെന്ന് പറഞ്ഞാലും വിരോധമില്ലെന്ന് സുരേഷ് ഗോപി പറയുന്നു. അമ്മയില്‍ നിന്നും ഇടക്കാലത്ത് മാറി നിന്നപ്പോള്‍ സജീവമാവാത്തതിനെക്കുറിച്ച് ആരും ചോദിച്ചിരുന്നില്ലെന്നും താരം പറയുന്നു.


Click it and Unblock the Notifications