»   » മോഹന്‍ലാലിനെ കുറിച്ച് 31 വര്‍ഷങ്ങള്‍ക്ക് മുമ്പ് മലയാള സിനിമ പറഞ്ഞത് ഇന്നും പറയുന്നുണ്ട്; സുരേഷ് ഗോപി

മോഹന്‍ലാലിനെ കുറിച്ച് 31 വര്‍ഷങ്ങള്‍ക്ക് മുമ്പ് മലയാള സിനിമ പറഞ്ഞത് ഇന്നും പറയുന്നുണ്ട്; സുരേഷ് ഗോപി

By: Sanviya
Subscribe to Filmibeat Malayalam

മലയാളികളുടെ പ്രിയനടന്‍ മോഹന്‍ലാല്‍ ഇപ്പോള്‍ തന്റെ കരിയറിലെ ഏറ്റവും വലിയ വിജയം ആസ്വദിക്കുകയാണ്. ഈ വര്‍ഷം മലയാളത്തില്‍ പുറത്തിറങ്ങിയ മോഹന്‍ലാലിന്റെ രണ്ടാമത്തെ ചിത്രമാണ് വൈശാഖ് സംവിധാനം ചെയ്ത പുലിമുരുകന്‍. നിലവിലെ റെക്കോര്‍ഡുകള്‍ തകര്‍ത്താണ് ചിത്രം തിയേറ്ററുകളില്‍ മുന്നേറുന്നത്. റിലീസ് ചെയ്ത് 35 ദിവസങ്ങള്‍ പിന്നിടുമ്പോള്‍ 105 കോടിയാണ് ചിത്രം ബോക്‌സോഫീസില്‍ നേടിയത്.

ഇതുപോലൊരു വിജയം ആ മുഖത്തെ കൗതുകമാണ് ഇന്ന് മലയാള സിനിമയെ നൂറുകോടി ക്ലബിലെത്തിച്ചതെന്ന് സുരേഷ് ഗോപി പറഞ്ഞു. നായക ആള്‍രൂപമായിരുന്ന പ്രേം നസീര്‍ തിളങ്ങി നിന്ന കാലത്താണ് പുതിയൊരു മുഖവുമായി മോഹന്‍ലാല്‍ സിനിമയില്‍ എത്തിയത്. അന്ന് ലാലിന്റെ മുഖ കാന്തിയെ കുറിച്ച് പലരും പറഞ്ഞിരുന്നു. എന്നാല്‍ ആ മുഖത്തെ കൗതകവും വിസ്മയവുമാണ് ലാല്‍ എന്ന നടനെ മലയാളികളുടെ പ്രിയങ്കരനാക്കിയത്.

ലാല്‍ ഇപ്പോഴും കാത്തു സൂക്ഷിക്കുന്നു

മുഖത്തെ കൗതുകം നശിപ്പിച്ചാലോ നഷ്ടപ്പെട്ടാലോ എല്ലാം പിന്നെ താരമില്ല. പക്ഷേ എല്ലാവരും ഇഷ്ടപ്പെടുന്ന കൗതുകം ലാല്‍ ഇപ്പോഴും കാത്തു സൂക്ഷിക്കുന്നുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.

നടന വിസ്മയം

മോഹന്‍ലാലിനെ കുറിച്ച് കെ സുരേഷ് എഴുതിയ നടന വിസ്മയം എന്ന പുസ്തകം പ്രകാശനം ചെയ്ത സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി. ഷാര്‍ജയില്‍ വച്ചായിരുന്നു ചടങ്ങ്.

സിനിമ ആസ്വദിക്കുന്നത്

സിനിമയിലേക്ക് വരാന്‍ കാരണമായത് കമലഹാസന്‍ എന്ന നടനകാന്തിയാണ്. പക്ഷേ പിന്നീട് സിനിമയുടെ കൗതുകവും വിസ്മയും ആസ്വദിക്കാന്‍ കഴിഞ്ഞത് മോഹന്‍ലാല്‍ എന്ന നടനിലൂടെയാണെന്ന് സുരേഷ് ഗോപി പറഞ്ഞു.

ലാലുമായുള്ള സൗഹൃദത്തെ കുറിച്ച്

31 വര്‍ഷം മുമ്പ് സ്‌ക്രീനില്‍ എത്തിയപ്പോള്‍ ആ മുഖവും വിസ്മയവും കണ്ട് തിയേറ്ററുകളില്‍ ആവേശഭരിതനാകുന്ന വിദ്യാര്‍ത്ഥിയായിരുന്നു ഞാന്‍. പിന്നീട് ലാലിനെ കിടക്കാനുള്ള ആത്മബന്ധവും സൗഹൃദവും തൊഴില്‍ ബന്ധവുമെല്ലാം ഇപ്പോഴും കാത്തു സൂക്ഷിക്കുന്നു.

ലാലേട്ടന്റെ പുത്തന്‍ പുതിയ ഫോട്ടോസിനായി

English summary
Suresh Gopi about Mohanlal.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam