സുരേഷ് ഗോപി സിബിഐ വേഷത്തില്‍
എസ് എന്‍ സ്വാമി കെ മധു ടീമിന്റെ സിബിഐ ഡയറിക്കുറിപ്പില്‍ സേതുരാമയ്യരുടെ അസിസ്റ്റന്റായി സബ് ഇന്‍സ്പെക്ടര്‍ ഹാരിയെന്നൊരു വേഷത്തില്‍ സുരേഷ് ഗോപിയുണ്ടായിരുന്നു. എന്നാല്‍ പില്‍ക്കാല സിബിഐ ചിത്രങ്ങളില്‍ സുരേഷ് ഗോപിയെ കണ്ടിട്ടില്ല. സ്വന്തം നിലയില്‍ അദ്ദേഹവും സൂപ്പര്‍താര പദം സ്വന്തമാക്കിയതിനാല്‍ സേതുരാമയ്യരെ സഹായിക്കാനുളള നിയോഗം മുകേഷ് ഏറ്റെടുത്തു.
പൊലീസ് കമ്മിഷണറും ഐപിഎസ് ഉദ്യോഗസ്ഥനുമൊക്കെയായി പിന്നെയും കുറെ ചിത്രങ്ങളില്‍ സുരേഷ് ഗോപി തിളങ്ങിയെങ്കിലും അദ്ദേഹം ഇതുവരെ സിബിഐ ഉദ്യോഗസ്ഥനായിട്ടില്ല. ആ കുറവു നികത്താന്‍ ഇതാ ഒരു പുതിയ ചിത്രം.
നവാഗതനായ അജ്മല്‍ സംവിധാനം ചെയ്യുന്ന റിഗ്‍ടോണ്‍ എന്ന ചിത്രത്തിലാണ് സുരേഷ് ഗോപി സിബിഐ ഉദ്യോഗസ്ഥനാകുന്നത്. സിബിഐ ഓഫീസര്‍ നൈനാന്‍ കോശിയെന്നാണ് കഥാപാത്രത്തിന്റെ പേര്.
ആദിവാസി ഊരുകളില്‍ നടക്കുന്ന സയനേഡ് മരണങ്ങളുടെ സത്യം അന്വേഷിക്കാനാണ് നൈനാന്‍ കോശി വരുന്നത്. പാഞ്ചജന്യം ക്രിയേഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്.
പുതുമുഖം മേഘാ നായര്‍ നായികയാവുന്ന ചിത്രത്തില്‍ ബാല, സായി കുമാര്‍, കലാശാല ബാബു, ബിജുക്കുട്ടന്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു.
തീയേറ്ററിലെത്താന്‍ കാത്തിരിക്കുന്ന മറ്റ് സുരേഷ് ഗോപി ചിത്രങ്ങളുടെയും പ്രമേയം കുറ്റാന്വേഷണമാണ്. നിസാറിന്റെ ആയുധം, അനില്‍ സി മേനോന്റെ കളക്ടര്‍ എന്നിവയാണ് ആ ചിത്രങ്ങള്‍.
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications