സുരേഷ് ഗോപി-ജോഷി കൂട്ടുകെട്ട് വീണ്ടും, പുതിയ സിനിമയുടെ ടൈറ്റില്‍ പ്രഖ്യാപനം നാളെ

By Midhun Raj

ഒരിടവേളയ്ക്ക് ശേഷം മലയാളത്തില്‍ വീണ്ടും സജീവമായ താരമാണ് സുരേഷ് ഗോപി. കൈനിറയെ ചിത്രങ്ങളുമായാണ് നടന്‍ മുന്നേറികൊണ്ടിരിക്കുന്നത്. വരനെ ആവശ്യമുണ്ട് എന്ന സിനിമയിലൂടെയായിരുന്നു കഴിഞ്ഞ വര്‍ഷം സുരേഷ് ഗോപിയുടെ തിരിച്ചുവരവ്. ചിത്രം തിയ്യേറ്ററുകളില്‍ വലിയ വിജയമാവുകയും ചെയ്തിരുന്നു. പിന്നാലെ മാസ് ആക്ഷന്‍ സിനിമകളുമായാണ് സൂപ്പര്‍ താരം എത്തുന്നത്. കാവല്‍, ഒറ്റക്കാമ്പന്‍ തുടങ്ങിയവയെല്ലാം സുരേഷ് ഗോപിയുടെതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രങ്ങളാണ്.

joshiy-sureshgopi

അതേസമയം ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം സുരേഷ് ഗോപിയും സംവിധായകന്‍ ജോഷിയും വീണ്ടും ഒന്നിക്കുകയാണ്. ഇവരുടെ പുതിയ സിനിമയുടെ പ്രഖ്യാപനം ഫെബ്രുവരി 15ന് രാവിലെ 11;05ന് നടക്കുമെന്ന് സുരേഷ് ഗോപി ഫേസ്ബുക്കിലൂടെ അറിയിച്ചു. സുരേഷ് ഗോപിയുടെ 252ാം ചിത്രമായി ഒരുങ്ങുന്ന സിനിമയില്‍ ആര്‍ജെ ഷാന്‍, ജേക്ക്‌സ് ബിജോയ്, അജയ് ഡേവിഡ് കാച്ചപ്പിളളി, ഡേവിഡ് കാച്ചപ്പിളളി ഉള്‍പ്പെടെയുളള ടീമും ജോഷിക്കൊപ്പം ഉണ്ടാവും. പൊറിഞ്ചുമറിയം ജോസ് വലിയ വിജയമായതിന് ശേഷമാണ് ജോഷിയുടെ സംവിധാനത്തില്‍ പുതിയ സിനിമ വരുന്നത്. 2014ല്‍ ഇറങ്ങിയ സലാം കാശ്മീര്‍ എന്ന ചിത്രത്തിലാണ് സുരേഷ് ഗോപിയും ജോഷിയും ഒടുവില്‍ ഒന്നിച്ചത്.

ഗ്ലാമറസായി റായ് ലക്ഷ്മി,മമ്മൂട്ടിയുടെ നായികയുടെ ലേറ്റസ്റ്റ് ചിത്രങ്ങള്‍

ജയറാമും ചിത്രത്തില്‍ നായകവേഷത്തില്‍ എത്തിയിരുന്നു. അതേസമയം ജോഷിക്കൊപ്പം വീണ്ടും ഒന്നിക്കുന്നതിന്‌റെ സന്തോഷവും ആകാംക്ഷയും സുരേഷ് ഗോപി പങ്കുവെച്ചു. മാസ്റ്റര്‍ ക്രാഫ്റ്റ്‌സ്മാന്‍ ജോഷി സാറിനൊപ്പം വീണ്ടും ഒരുമിക്കുന്നതിന്‌റെ സന്തോഷം ഏറെയാണെന്ന് സൂപ്പര്‍ താരം ഫേസ്ബുക്കില്‍ കുറിച്ചു. പത്രം, വാഴുന്നോര്‍, ലേലം എന്നീ ചിത്രങ്ങളെല്ലാം സുരേഷ് ഗോപി ജോഷി കൂട്ടുകെട്ടില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമകളാണ്. ഇതില്‍ ലേലത്തിന് രണ്ടാം ഭാഗം വരുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും സിനിമ ഇനിയും വൈകാനാണ് സാധ്യത. നിതിന്‍ രണ്‍ജി പണിക്കറിന്റെ സംവിധാനത്തിലാണ് ലേലത്തിന് രണ്ടാം ഭാഗം വരുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായത്.

പോസ്റ്റ് കാണാം

More from Filmibeat

Read more about: joshy suresh gopi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X