ചെസ് കളിയില്‍ നേര്‍ക്കുനേര്‍ സുരേഷ് ഗോപിയും ദുല്‍ഖറും! പുതിയ ചിത്രം ഏറ്റെടുത്ത് ആരാധകര്‍
Recommended Video
ഒരിടവേളയ്ക്ക് ശേഷം നടന്‍ സുരേഷ് ഗോപി മലയാളത്തില്‍ വീണ്ടും സജീവമാകുകയാണ്. സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രത്തിലൂടെയാണ് നടന്‍ തിരിച്ചെത്തുന്നത്. ദുല്‍ഖര്‍ സല്‍മാനും പ്രധാന വേഷത്തില്‍ എത്തുന്ന സിനിമയുടെ ഷൂട്ടിംഗ് നിലവില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. സിനിമയുടെ ലൊക്കേഷനില്‍ നിന്നുളള പുതിയ ചിത്രം സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. ലൊക്കേഷനില്‍ നിന്നും ചെസ് കളിക്കുന്ന സുരേഷ് ഗോപിയെയും ദുല്‍ഖറിനെയും ആണ് ചിത്രത്തില്‍ കാണിച്ചിരിക്കുന്നത്.

ദുല്‍ഖറിന്റെ പ്രൊഡക്ഷന്‍ ബാനറായ വേഫാറര്‍ ഫിലിംസിന്റെ സോഷ്യല്‍ മീഡിയ പേജുകളിലാണ് ഈ ചിത്രം വന്നിരിക്കുന്നത്. സുരേഷ് ഗോപിക്കും ദുല്‍ഖറിനും പുറമെ ശോഭന, കല്യാണി പ്രിയദര്‍ശന്‍ തുടങ്ങിയവരും സിനിമയില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. മുന്‍പും അനൂപ് സത്യന്‍ സിനിമയുടെ ലൊക്കേഷനില്‍ നിന്നുളള ചിത്രങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. സിനിമയുടെ ലൊക്കേഷനില്‍ നിന്നുളള സുരേഷ് ഗോപിയുടെയും ശോഭനയുടെയും ചിത്രങ്ങളായിരുന്നു ട്രെന്‍ഡിംഗായി മാറിയത്.
അതേസമയം ചെന്നൈയിലാണ് സിനിമയുടെ ഷൂട്ടിംഗ് നടക്കുന്നത്. ചെന്നൈയില്‍ സ്ഥിരതാമസമാക്കിയ രണ്ട് പേരുടെ കഥയെ ആസ്പദമാക്കിയാണ് അനൂപ് സത്യന്‍ ചിത്രമൊരുക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മാണ കമ്പനിയായ വേ ഫാറര്‍, എം സ്റ്റാര്‍ കമ്മ്യൂണിക്കേഷന്‍സുമായി സഹകരിച്ചാണ് ചിത്രം നിര്‍മ്മിക്കുന്നത്. മുകേഷ് മുരളീധരന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന സിനിമയ്ക്ക് അല്‍ഫോണ്‍സ് ജോസഫാണ് സംഗീതമൊരുക്കുന്നത്.


Click it and Unblock the Notifications