മമ്മൂട്ടിയുടെ ചാലുവിന് സുരേഷ് ഗോപിയുടെ ആശംസ! ഇക്കയുടെ കുറുപ്പിനായി കാത്തിരിക്കുന്നുവെന്ന് ഗോകുലും

സെക്കന്റ് ഷോയിലൂടെ തുടക്കം കുറിച്ച ദുല്‍ഖര്‍ സല്‍മാന്റെ പിറന്നാളാണ് ചൊവ്വാഴ്ച. സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനില്‍ക്കുകയാണ് താരം. താരങ്ങളും ആരാധകരുമൊക്കെയായി നിരവധി പേരാണ് ദുല്‍ഖറിന് ആശംസ അറിയിച്ച് എത്തിയിട്ടുള്ളത്. പുതിയ സിനിമയായ കുറുപ്പിന്റെ സ്‌നീക് പീക്കുമായി ദുല്‍ഖറും എത്തിയിരുന്നു. നിമിഷനേരം കൊണ്ടായിരുന്നു വീഡിയോ വൈറലായി മാറിയത്.

മമ്മൂട്ടിയുടെ ചാലുവിന്, ഞങ്ങളുടെ ദുല്‍ഖറിന് പിറന്നാളാശംസയെന്ന് പറഞ്ഞായിരുന്നു ആരാധകര്‍ എത്തിയത്. മമ്മൂട്ടിയുടെ അടുത്ത സുഹൃത്തുക്കളിലൊരാളായ സുരേഷ് ഗോപിയും ദുല്‍ഖറിനെക്കുറിച്ച് പറഞ്ഞെത്തിയിരുന്നു. അച്ഛന്‍മാരുടെ ആ സൗഹൃദം മക്കളും നിലനിര്‍ത്തുന്നുണ്ട്. ഗോകുല്‍ സുരേഷും ദുല്‍ഖറിനെക്കുറിച്ച് പറഞ്ഞെത്തിയിട്ടുണ്ട്. സുരേഷ് ഗോപിയുടേയും മകന്റേയും പോസ്റ്റുകള്‍ ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

പിറന്നാളാശംസകള്‍ പ്രിയ ചാലു, നിന്റെ കൂടെയുള്ള ജോലി പൂര്‍ണമായും എനിക്കിഷ്ടമായിരുന്നു. സന്തോഷം നല്‍കിയ ആ അനുഭവത്തിന് നന്ദിയെന്നായിരുന്നു സുരേഷ് ഗോപി കുറിച്ചത്. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലെ ഫോട്ടോയായിരുന്നു സുരേഷ് ഗോപി പോസ്റ്റ് ചെയ്തത്. വര്‍ഷങ്ങള്‍ക്കിപ്പുറം സുരേഷ് ഗോപിയും ശോഭനയും ഒരുമിച്ചെത്തിയ ചിത്രം നിര്‍മ്മിച്ചതും നായകനായി അഭിനയിച്ചതും ദുല്‍ഖറായിരുന്നു. സുരേഷേട്ടനൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് കരിയറിലെ വലിയ ഭാഗ്യമായി കാണുന്നുവെന്നായിരുന്നു നേരത്തെ ദുല്‍ഖര്‍ പറഞ്ഞത്.

Dulquer Salmaan

Recommended Video

Happy Birthday Dulquer Salmaan | FilmiBeat Malayalam

ചാലു ഇക്കയ്ക്ക് പിറന്നാളാശംസയെന്ന് പറഞ്ഞായിരുന്നു ഗോകുല്‍ സുരേഷ് എത്തിയത്. കുറുപ്പുള്‍പ്പടെയുള്ള വരാനിരിക്കുന്ന സിനിമകള്‍ക്കായി കാത്തിരിക്കുകയാണ് താനെന്നും ഗോകുല്‍ കുറിച്ചിരുന്നു. നേരത്തെ ദുല്‍ഖറിന്റെ മകളുടെ പിറന്നാള്‍ ദിനത്തിലും ആശംസ പോസ്റ്റുമായി ഗോകുല്‍ എത്തിയിരുന്നു. പ്രണവും ദുല്‍ഖറുമായും അടുത്ത സൗഹൃദമാണ് ഗോകുലിനുള്ളത്. പൃഥ്വിരാജിനോടുള്ള ഇഷ്ടത്തെക്കുറിച്ചും നേരത്തെ ഗോകുല്‍ തുറന്നുപറഞ്ഞിരുന്നു.

മമ്മൂട്ടിയും സുരേഷ് ഗോപിയും അടുത്ത സുഹൃത്തുക്കളായിരുന്നുവെങ്കിലും ഇടയ്ക്ക് പിണങ്ങിയിരുന്നു. രതീഷിന്റെ മകളുടെ വിവാഹത്തിന് പിണങ്ങിയ ഇരുവരും ഒരുമിച്ചത് സുരേഷ് കുമാറിന്റെ മകളുടെ വിവാഹത്തിനായിരുന്നു. അടുത്തിടെ ഭാമയുടെ വിവാഹത്തില്‍ ഇരുവരും ഒരുമിച്ച് പങ്കെടുത്തിരുന്നു. മമ്മൂട്ടിയുടേയും സുരേഷ് ഗോപിയുടേയും സൗഹൃദത്തെക്കുറിച്ച് അറിയാവുന്ന മക്കളും അത് നിലനിര്‍ത്തിപ്പോരുകയാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X