മമ്മൂട്ടിയുമായി സുരേഷ് ഗോപിക്ക് പിണക്കമില്ല! സന്തോഷനിമിഷം പങ്കുവെച്ച് ഗോകുലുമെത്തി
മമ്മൂട്ടിക്ക് പിറന്നാളാശംസ നേര്‍ന്ന് താരങ്ങളെല്ലാം എത്തിക്കൊണ്ടിരിക്കുകയാണ്. ഫോണിലും നേരിട്ടുമൊക്കെയായി ആശംസ അറിയിച്ചതിനെക്കുറിച്ച് പറഞ്ഞും താരങ്ങളെത്തിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ മുഴുവനും ആശംസ പോസ്റ്റുകളാണ്. മോഹന്‍ലാല്‍, സുരേഷ് ഗോപി, ബിജു മേനോന്‍, നിവിന്‍ പോളി, ടൊവിനോ തോമസ് തുടങ്ങി മലയാള സിനിമ ഒന്നടങ്കം മെഗാസ്റ്റാറിന് ആശംസ അറിയിച്ച് എത്തിയിട്ടുണ്ട്. സുരഷ് ഗോപിയുടെ ആശംസയാണ് ഇപ്പോള്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്.
മമ്മൂട്ടിയും സുരേഷ് ഗോപിയും അത്ര രസത്തിലല്ലെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളായിരുന്നു ഇടക്കാലത്ത് പ്രചരിച്ചത്. രതീഷിന്റെ മകളുടെ വിവാഹത്തിനായിരുന്നുവേ്രത ഇരുവരും പിണങ്ങിയത്. കാര്യങ്ങളെല്ലാം മുന്നില്‍ നിന്ന് ചെയ്തത് സുരേഷ് ഗോപിയായിരുന്നു. മമ്മൂട്ടിയെ കണ്ട് സംസാരിക്കാന്‍ ശ്രമിച്ചിരുന്നുവെങ്കിലും അദ്ദേഹം മുഖം കൊടുത്തിരുന്നില്ലത്രേ. നാളുകള്‍ക്ക് ശേഷം മേനക സുരേഷിന്റെ മകളുടെ വിവാഹത്തിനായിരുന്നു ഇരുവരും പിണക്കം മാറ്റിയതെന്നുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു.
പൊന്നാടയണിഞ്ഞ് നില്‍ക്കുന്ന മമ്മൂട്ടിയെ ചേര്‍ത്തുപിടിച്ചുള്ള ചിത്രവുമായാണ് സുരേഷ് ഗോപി എത്തിയത്. ചിരിച്ച് നില്‍ക്കുന്ന ഇരുവരേയും കണ്ടപ്പോള്‍ ആരാധകരും സന്തോഷത്തിലാണ്. നിരവധി പേരാണ് ചിത്രത്തിന് കീഴില്‍ കമന്റുകളുമായെത്തിയിട്ടുള്ളത്. രണ്‍ജി പണിക്കരുടെ മകനും സംവിധായകനുമായ നിഥിന്‍ രണ്‍ജി പണിക്കരായിരുന്നു ആദ്യം കമന്റുമായെത്തിയത്.

Recommended Video
ഇക്കയ്ക്ക് പിറന്നാളാശംസകള്‍, ഇനിയും ഒരുപാട് വര്‍ഷം സന്തോഷത്തോടെ മുന്നേറാന്‍ കഴിയട്ടെയെന്നായിരുന്നു സുരേഷ് ഗോപി കുറിച്ചത്. സുരേഷ് ഗോപിയുടെ മകനും അഭിനേതാവുമായ ഗോകുല്‍ സുരേഷും മമ്മൂട്ടിക്ക് പിറന്നാളാശംസ നേര്‍ന്നെത്തിയിരുന്നു. മാസ്റ്റര്‍പീസ് സിനിമയുടെ പ്രമോഷനിടയിലെ ചിത്രവും പങ്കുവെച്ചാണ് താരപുത്രന്‍ എത്തിയത്. ഗോകുല്‍ സിനിമയില്‍ അരങ്ങേറിയപ്പോള്‍ ആശംസയുമായി മമ്മൂട്ടി എത്തിയിരുന്നു. മമ്മൂട്ടിയുടെ ഭാര്യയായ സുല്‍ഫത്ത് തന്നെ അഭിനന്ദിച്ചിരുന്നുവെന്നും സിനിമയെക്കുറിച്ച് സംസാരിച്ചിരുന്നുവെന്നും മുന്‍പ് ഗോകുല്‍ പറഞ്ഞിരുന്നു.
മലയാള സിനിമയുടെ ടൈറ്റാന് ഒരു വയസ്സ് കൂടി പ്രായം കുറഞ്ഞു, ആയുരാരോഗ്യ സൗഖ്യത്തോടെ കഴിയാന്‍ ആശംസിക്കുന്നുവെന്നായിരുന്നു ഗോകുല്‍ കുറിച്ചത്. ദുല്‍ഖര്‍ സല്‍മാനും പ്രണവ് മോഹന്‍ലാലുമെല്ലാമായി അടുത്ത സൗഹൃദമുണ്ട് ഗോകുലിന്. അച്ഛന്‍മാകുടെ സൗഹൃദം മക്കളും അതേ പോലെ നിലനിര്‍ത്തുന്നുണ്ട്. സ്വന്തം സിനിമകളെക്കുറിച്ച് മാത്രമല്ല മറ്റ് താരങ്ങളുടെ സിനിമയെക്കുറിച്ച് വാചാലരായും ഇവരെത്താറുണ്ട്. മുദ്ദുഗൗവെന്ന ചിത്രത്തിലൂടെയായിരുന്നു ഗോകുല്‍ സുരേഷ് തുടക്കം കുറിച്ചത്.


Click it and Unblock the Notifications











