സുരേഷ് ഗോപി വീണ്ടും പൊലീസ് വേഷത്തില്‍
പൊലീസ് വേഷങ്ങള്‍ അഭിനയിച്ച് ഫലിപ്പിക്കാന്‍ നടന്‍ സുരേഷ് ഗോപിയ്‌ക്കുള്ള കഴിവ് പ്രേക്ഷകര്‍ അംഗീകരിച്ചുകഴിഞ്ഞതാണ്. അദ്ദേഹം പൊലീസ് വേഷം കെട്ടിയ ഒട്ടേറെ ചിത്രങ്ങള്‍ ബോക്‌സോഫിസ് വിജയങ്ങളായിരുന്നു.
1994ല്‍ കമ്മീഷണര്‍ എന്ന ചിത്രത്തിലെ ഭരത് ചന്ദ്രന്‍ ഐപിഎസ് ഏകലവ്യന്‍ എന്ന ചിത്രത്തിലെ പൊലീസ് കഥാപാത്രം എന്നിവയാണ് സുരേഷ് ഗോപിയെ മലയാളചലച്ചിത്രലോകത്തിലെ പൊലീസ് ഐക്കണ്‍ ആക്കി മാറ്റിയത്. ഏകലവ്യന്‍ എന്ന ചിത്രമാണ് സുരേഷ് ഗോപിയെ സൂപ്പര്‍ സ്റ്റാര്‍ എന്ന വിശേഷണത്തിന് അര്‍ഹനാക്കിയത്.
2008ല്‍ ദി സൗണ്ട് ഓഫ് ബൂട്ട് എന്ന ചിത്രമാണ് സുരേഷ് ഗോപിയുടെ പൊലീസ് വേഷവുമായി ആദ്യം പുറത്തിറങ്ങിയത്. ഇതില്‍ ഇദ്ദേഹത്തിന് ഒരു എസ്‌പി യുടെ വേഷമായിരുന്നു. എന്നാല് ഈ ചിത്രം വേണ്ടത്ര ശ്രദ്ധിയ്ക്കപ്പെട്ടിരുന്നില്ല.
ഇനിയും സുരേഷ് ഗോപിയുടെ പൊലീസ് വേഷത്തിനായി കാത്തിരിക്കുന്ന പ്രേക്ഷകര്‍ക്ക് ഈവര്‍ഷം സന്തോഷത്തിന് വകയുണ്ട്.
അമ്മയുടെ താരനിബിഢ ചിത്രമായ ട്വന്റി20, ആയുധം, തുടങ്ങിയ ചിത്രങ്ങളാണ് സുരേഷിന്റെ പൊലീസ് വേഷവുമായി പുറത്തുവരാന്‍ തയ്യാറാവുന്നത്. ട്വന്റി20യില്‍ ഒരു ഡിഎസ്‌പിയുടെ വേഷമാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. ചിത്രം ജൂലൈയില്‍ പ്രദര്‍ശനത്തിനെത്തും.
എംഎ നിഷാദ് സംവിധാനം ചെയ്യുന്ന ആയുധത്തില്‍ വളരെ ആത്മാര്‍ത്ഥതയും അച്ചടക്കവുമുള്ള ക്രൈം ബ്രാഞ്ച് ഡപ്യൂട്ടി സൂപ്രണ്ടായ ഋഷികേശ് ഐപിഎസ് എന്ന കഥാപാത്രത്തെയാണ് സുരേഷ് അവതരിപ്പിക്കുന്നത്.
സംസ്ഥാനത്തുണ്ടായ ഒരു ബോംബ് സ്‌ഫോടനക്കേസിലെ നിഗൂഢതകള്‍ തെളിയിക്കുന്നതിനായി മുഖ്യമന്ത്രി നേരിട്ടാണ് റിഷികേശ് ഐപിഎസിനെ ക്രൈംബ്രാഞ്ച് ഡപ്യൂട്ടി സൂപ്രണ്ടായി നിയമിക്കുന്നത്.
ലക്ഷ്‌മി റായിയാണ് ഇതില്‍ സുരേഷ് ഗോപിയുടെ നായികയാവുന്നത്. ഭാരതി, കാര്‍ത്തിക, മധു, തിലകന്‍, മുരളി, ബാല, ബിജുമേനോന്‍, ജഗതി ശ്രീകുമാര്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
എന്തായാലും ഒരു കുറ്റാന്വേഷണ കഥയായതുകൊണ്ടുതന്നെ സുരേഷ് ഗോപിയുടെ തട്ടുതകര്‍പ്പന്‍ ഡയലോഗുകളും സംഘട്ടനരംഗങ്ങളും ചിത്രത്തിലുണ്ടായിരിക്കും.
ആയുധത്തിന് ശേഷം സംവിധായകന്‍ ഷാജി കൈലാസിന്റെ ചിത്രത്തിലാണ് സുരേഷ് ഗോപി അഭിനയിക്കുക. ഇതിലും ഒരു പൊലീസ് വേഷമാണ് സുരേഷിനെ കാത്തിരിക്കുന്നതെന്നാണ് സൂചന. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പൊലീസ് കഥയായതുകൊണ്ടുതന്നെ ഇത് സുരേഷിന്റെ മകിച്ച പൊലീസ് വേഷങ്ങളിലൊന്നായിരിക്കുമെന്നാണ് കരുതുന്നത്.


Click it and Unblock the Notifications