സുരേഷ് ഗോപിയും ദുല്‍ഖറും ഒന്നിക്കുന്ന സിനിമ! അനൂപ് സത്യന്റെ സിനിമ ഉടന്‍ ആരംഭിക്കും
ഒരു കാലത്തെ സൂപ്പര്‍ ഹിറ്റ് ജോഡിയായിരുന്ന സുരേഷ് ഗോപിയും ശോഭനയും വീണ്ടുമൊന്നിക്കുകയാണ്. സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ഇരുവരും വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുന്നത്. തൊണ്ണൂറുകളിലെ സൂപ്പര്‍താരങ്ങള്‍ മാത്രമല്ല ഇന്നത്തെ യൂത്തന്മാരും ചിത്രത്തിലുണ്ടാവും.
ദുല്‍ഖര്‍ സല്‍മാന്‍, കല്യാണി പ്രിയദര്‍ശന്‍, നസ്രിയ നസീം, എന്നിവരും സിനിമയിലുണ്ടെന്നാണ് അറിയുന്നത്. ചിത്രം നിര്‍മ്മിക്കുന്നതും ദുല്‍ഖറാണ്. അടുത്തിടെ സിനിമ വരുന്നുണ്ടെന്ന് പ്രഖ്യാപിച്ചെങ്കിലും കൂടുതല്‍ കാര്യങ്ങള്‍ പുറത്ത് വന്നിരുന്നില്ല.

ഒക്ടോബറോട് കൂടി ഈ സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് അറിയുന്നത്. ചെന്നൈയില്‍ സ്ഥിരതാമസമാക്കിയ രണ്ട് പേരുടെ കഥയാണ് സിനിമ ഇതിവൃത്തമാക്കുന്നത്. ചെന്നൈയില്‍ നിന്നുമാണ് പ്രധാനമായും ഷൂട്ടിംഗ് നടക്കുക.
അറിയാം ഓണത്തിനെത്തിയ പുതിയ നെക്‌ലൈസ് ട്രെന്‍ഡുകള്‍
മകള്‍ക്ക് എന്ന സിനിമയിലായിരുന്നു അവസാനമായി സുരേഷ് ഗോപിയും ശോഭനയും ഒന്നിച്ചഭിനയിച്ചത്. നിലവില്‍ കുറുപ്പ് എന്ന സിനിമയുടെ ചിത്രീകരണ തിരക്കുകളിലാണ് ദുല്‍ഖര്‍. അതിന് ശേഷം അനൂപിന്റെ സിനിമയിലേക്ക് എത്തും. അല്‍ഫോണ്‍സ് ജോസഫ് ആണ് സംഗീതം ഒരുക്കുന്നത്. മുകേഷ് മുരളീധരന്‍ ഛായാഗ്രാഹണം നിര്‍വഹിക്കും.


Click it and Unblock the Notifications