ഡോക്ടര്‍ വിജയ് നമ്പ്യാരായി സുരേഷ് ഗോപി
സുരേഷ് ഗോപി നായകനായി എത്തുന്ന പുതിയ ചിത്രമാണ് അപ്പോത്തിക്കരി. മാധവ് രാംദാസ് ഒരുക്കുന്ന ചിത്രത്തില്‍ സുരേഷ് ഗോപിയ്‌ക്കൊപ്പം ജയസൂര്യ, ആസിഫ് അലി, അഭിരാമി, മീര നന്ദന്‍ എന്നിവരെല്ലാം വേഷമിടുന്നുണ്ട്.
അപ്പോത്തിക്കരിയെന്ന പേര് കേട്ട് ഇതിന്റെ അര്‍ത്ഥമെന്തെന്ന് ചിന്തിച്ചവര്‍ കുറച്ചുപേരെങ്കിലുമുണ്ടാകും. ഡോക്ടര്‍ എന്ന വാക്കിന്റെ ഒരു മലയാളം വാക്കാണ് അപ്പോത്തിക്കരി. ചിത്രത്തില്‍ സുരേഷ് ഗോപി ഡോക്ടറുടെ വേഷത്തിലാണ് എത്തുന്നത്. ഡോക്ടര്‍ വിജയ് നമ്പ്യാര്‍ എന്നാണ് സുരേഷ് ഗോപിയുടെ കഥാപാത്രത്തിന്റെ പേര്.

എത്തിക്‌സുകള്‍ മുറുകെ പിടിയ്ക്കുന്ന ഡോക്ടറാണ് വിജയ് നമ്പ്യാര്‍. ചിത്രത്തില്‍ ജയസൂര്യ ഒരു രോഗിയുടെ വേഷത്തിലാണ് എത്തുന്നത്. അഭിരാമിയാകട്ടെ ഗൈനക്കോളജിസ്റ്റിന്റെ റോളിലും. ഇന്ദ്രന്‍സ്, ജയരാജ് വാര്യര്‍, തമ്പി ആന്റണി, അരുണ്‍, സീമ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.
വലിയ ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപി നായകനായി എത്തിയ സലാം കാശ്മീര്‍ എന്ന ചിത്രം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. അപ്പോത്തിക്കരി, ഡോള്‍ഫിന്‍സ് തുടങ്ങിയവയാണ് സുരേഷ് ഗോപി നായകനായി എത്തുന്ന പുതിയ ചിത്രങ്ങള്‍. അപ്പോത്തിക്കരിയുടെ ചിത്രീകരണം ഏതാണ്ട് പൂര്‍ത്തിയായിട്ടുണ്ട്.


Click it and Unblock the Notifications











