ആറ്റുകാലില്‍ ഭക്തര്‍ക്ക് അന്നദാനം നടത്തി സുരേഷ് ഗോപി! വീഡിയോ വൈറല്‍

By Midhun Raj

ആറ്റുകാല്‍ പൊങ്കാല ഉത്സവത്തിന്റെ ഭാഗമായി ഭക്തര്‍ക്ക് അന്നദാനം നടത്തി സുരേഷ് ഗോപി. ആറ്റുകാലമ്മയ്ക്ക് പ്രണാമം എന്ന അടിക്കുറിപ്പുമായി നടന്‍ തന്നെയാണ് ഭക്തര്‍ക്ക് ഭക്ഷണം വിളമ്പുന്നതിന്റെ വീഡിയോ പങ്കുവെച്ചത്. സുരേഷ് ഗോപിക്കൊപ്പം ഭാര്യ രാധികയും അന്നദാനത്തിന് എത്തിയിരുന്നു. പൊങ്കാലയോടനുബന്ധിച്ച് സന്നിദ്ധിയില്‍ ഭക്ഷണം വിളമ്പാന്‍ നിരവധി പേര്‍ എത്താറുണ്ട്. ഇക്കൂട്ടത്തിലാണ് സുരേഷ് ഗോപിയും ഭാര്യയും എത്തിയത്. സുരേഷ് ഗോപിക്കും രാധികയ്ക്കുമൊപ്പം പ്രശസ്ത ഗായകന്‍ ജി വേണുഗോപാലിനെയും വീഡിയോയില്‍ കാണാം.

suresh gopi,

അതേസമയം ആറ്റുകാല്‍ പൊങ്കാലയ്ക്ക് എത്തുന്ന സ്ത്രീകള്‍ ഒരു തരത്തിലും ആശങ്കപ്പെടേണ്ടതില്ലെന്ന് സുരേഷ് ഗോപി പറഞ്ഞു. രോഗ ലക്ഷണങ്ങളോ രോഗബാധിതരുമായി ഇടപഴകിയവരോ പൊങ്കാല ചടങ്ങില്‍ പങ്കെടുക്കരുതെന്ന് നടന്‍ പറഞ്ഞു. ആറ്റുകാല്‍ പൊങ്കാലയുമായി ഉയരുന്ന ആശങ്കകള്‍ ചില ഉന്നങ്ങള്‍ വച്ചുകൊണ്ടുളളതാണെന്നും ആളുകളെ ഭീതിപ്പെടുത്തി ഓടിക്കാന്‍ നോക്കേണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.

ഒരിടവേളയ്ക്ക് ശേഷം മലയാളത്തില്‍ വീണ്ടും സജീവമാകുന്ന താരമാണ് സുരേഷ് ഗോപി. നടന്റെതായി അടുത്തിടെ പുറത്തിറങ്ങിയ വരനെ ആവശ്യമുണ്ട് തിയ്യേറ്ററുകളില്‍ നിന്നും വലിയ നിജയം നേടിയിരുന്നു. സിനിമ ഹിറ്റായതിന് പിന്നാലെ നിതിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന കാവല്‍ എന്ന ആക്ഷന്‍ ത്രില്ലറും സുരേഷ് ഗോപിയുടെതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. സിനിമകള്‍ക്ക് പുറമെ സാമൂഹിക പ്രവര്‍ത്തനങ്ങളിലും അദ്ദേഹം സജീവമാണ്. പാവപ്പെട്ടവര്‍ക്ക് സഹായ ഹസ്തവുമായി നടന്‍ എപ്പോഴും എത്താറുണ്ട്. നടന്‍ എന്നതിലുപരി നല്ലൊരു മനുഷ്യ സ്‌നേഹിയാണ് സുരേഷ് ഗോപിയെന്ന് അധികപേരും അഭിപ്രായപ്പെടാറുണ്ട്.

വീഡിയോ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X