»   » സുരേഷ് ഗോപിയുടേത് വെറുമൊരു തിരിച്ചുവരവല്ല

സുരേഷ് ഗോപിയുടേത് വെറുമൊരു തിരിച്ചുവരവല്ല

Posted By:
Subscribe to Filmibeat Malayalam

'ദേ....പോയി....ദാ....വന്നു' എന്നതിപ്പോള്‍ പണ്ട് 'ജസ്റ്റ് റിമംപര്‍ ദാറ്റ് ' എന്ന സുരേഷ് ഗോപിയുടെ സ്വന്തം ഡയലോഗിന് പകരമായിരിക്കുകയാണ്. സുരേഷ് ഗോപിയെക്കുറിച്ച് പറയുമ്പോള്‍ ദേ പോയി ദാ വന്നുവെന്ന് പറയാതിരിക്കാന്‍ ആര്‍ക്കും കഴിയില്ലെന്ന് വന്നിരിക്കുകയാണ്. എന്തായാലും ഈ ഡയലോഗുമായി സുരേഷിനി മിനിസ്‌ക്രീനിലുണ്ടാകില്ലെങ്കിലും ബിഗ് സ്‌ക്രീനില്‍ വമ്പന്‍ തിരിച്ചുവരവിനാണ് താരം തയ്യാറെടുക്കുന്നത്.

സൂപ്പര്‍ പൊലീസ് കഥാപാത്രങ്ങളായി വിലസിയകാലത്തൊന്നും കിട്ടാത്ത പ്രേക്ഷകപ്രീതിയാണ് നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍ എന്ന ചാനല്‍ ഷോയിലൂടെ സുരേഷ് ഗോപിയ്ക്ക് ലഭിച്ചത്. സരസമായ അവതരണരീതിയിലും മത്സരാര്‍ത്ഥികളോട് കാണിയ്ക്കുന്ന സൗഹൃദവുമെല്ലാം ചാനലിലും സുരേഷിനെ സൂപ്പര്‍താരമാക്കി മാറ്റുകയായിരുന്നു. താരജാഡകളില്ലാതെയായിരുന്നു സുരേഷ് അവതാരകവേഷത്തില്‍ എത്തിയത്.

മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിച്ച കിങ് ആന്റ് കമ്മീഷണര്‍ എന്ന ചിത്രത്തിന് പിന്നാലെയാണ് സുരേഷ് ഗോപി ചാനലില്‍ എത്തിയത്. ഇപ്പോള്‍ ചാനല്‍ വിട്ട് വീണ്ടും സിനിമയിലെത്തിയ സുരേഷ് ഗോപിയെ 20ചിത്രങ്ങളിലേയ്ക്കാണത്രേ കരാര്‍ ചെയ്തിരിക്കുന്നത്. ജോഷി സംവിധാനം ചെയ്യുന്ന സലാം കാശ്മീരാണ് തിരിച്ചുവരവില്‍ സുരേഷ് ഗോപിയുടെ ആദ്യ ചിത്രം. ഇതിന് പുറമേ ഷാജി കൈലാസ്, രണ്‍ജി പണിക്കര്‍, ബി ഉണ്ണികൃഷ്ണന്‍, എകെ സാജന്‍, മാധവ് രാംദാസ് തുടങ്ങിയവരാണ് സുരേഷ് ഗോപി കരാറില്‍ ഒപ്പുവെച്ചിരിക്കുന്ന 20 ചിത്രങ്ങളുടെ സംവിധായകരില്‍ പ്രധാനികളെന്നാണ് റിപ്പോര്‍ട്ടുകള്‍.

രണ്ടാം വരവില്‍ കരിയറില്‍ കൂടുതല്‍ കാര്യമായി ശ്രദ്ധിക്കാനാണത്രേ സുരേഷ് ഗോപി തീരുമാനിച്ചിരിക്കുന്നത്. മുമ്പ് ചെയ്തുതുപോലെ കഴമ്പില്ലാത്ത കാക്കി വേഷങ്ങളും ആവര്‍ത്തനവിരസതയുണ്ടാക്കുന്ന കഥകളും സ്വീകരിക്കാന്‍ ഇനി താരം തയ്യാറല്ല. വിജയമുറപ്പുള്ള കൂട്ടുകെട്ടുകള്‍ക്കാണ് താരം പ്രാധാന്യം നല്‍കുകയെന്നാണ് കേള്‍ക്കുന്നത്. സാമ്പത്തിക മെച്ചം ലക്ഷ്യമിടാതെ മികച്ച സിനിമകള്‍ തയ്യാറാക്കുന്നവര്‍ക്കും സുരേഷ് പരിഗണന നല്‍കും. അങ്ങനെയാണ് നേരത്തേ മേല്‍വിലാസമെന്ന ചിത്രമൊരുക്കുയ മാധവ് രാംദാസിന് സുരേഷ് ഗോപി വീണ്ടും ഡേറ്റ് നല്‍കിയിരിക്കുന്നത്.

കരാറായ ഇരുപത് ചിത്രങ്ങളില്‍ ആക്ഷന്‍ ത്രില്ലറുകളും കുടുംബകഥകളും കോമഡിച്ചിത്രങ്ങളുമുണ്ടെന്നാണ് കേള്‍ക്കുന്നത്. എന്തായാലും രണ്ടാവരവില്‍ സുരേഷ് ഗോപിയെ സൂപ്പര്‍താരമാക്കിയ കമ്മീഷണര്‍, ഏകലവ്യന്‍ തുടങ്ങിയവ പോലുള്ള തട്ടുപൊളിപ്പന്‍ ചിത്രങ്ങള്‍ സംഭവിയ്ക്കുമെന്ന് കരുതാം.

English summary
Actor Suresh Gopi is back in big screen after one year of Channel Show presenter role, he is getting plenty of film in this second turn

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam