»   » സുരേഷ് ഗോപിയുടെ അനിയനും വരുന്നു

സുരേഷ് ഗോപിയുടെ അനിയനും വരുന്നു

Posted By:
Subscribe to Filmibeat Malayalam
Poomathai Ponnamma
സുരേഷ് ഗോപിയുടെ സഹോദരന്‍ സുനില്‍ ഗോപി അഭിനയരംഗത്തേക്ക്. പുരുഷാധിപത്യത്തിനെതിരെ സ്ത്രീയുടെ ചെറുത്തുനില്‍പ്പിന്റെ കഥപറയുന്ന പൂമാതൈ പൊന്നമ്മ എന്ന ചിത്രത്തിലൂടെ സുരേഷ് ഗോപിയുടെ സഹോദരന്‍ സുനില്‍ ഗോപി അഭിനയരംഗത്തേക്ക് കടന്നുവരുന്നു.

പാലേരിമാണിക്യത്തിന്റെ കഥാകാരനും പ്രമുഖനോവലിസ്‌റും കവിയുമായ ടി.പി. രാജീവനാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കുന്നത്. സ്ത്രീയുടെ കരുത്തും സ്ഥൈര്യവും വിളംബരം ചെയ്യുന്ന പൂമാതെ പൊന്നമ്മ എന്ന കഥാപാത്രം മലബാറിലെ പഴയഗ്രാമീണ ജീവിതാവസ്ഥയും സംഘര്‍ഷങ്ങളും കീഴാളഅനുഭവങ്ങളും നേരിട്ട ചെറുത്തുനില്‍പ്പിന്റെ ഗോത്രവര്‍ഗ്ഗപ്രതിരൂപമാണ്.

ബ്രിട്ടീഷ് കാലഘട്ടത്തിനുമുമ്പ് മലബാറില്‍ നിലനിന്ന അയിത്തവും ജാതി ജന്മിത്ത വ്യവസ്ഥിതിയും അധികാര ധാര്‍ഷ്ട്യവും ഇരയാക്കപ്പെട്ടവരുടെ ജീവിതാനുഭവങ്ങളാണ് പെണ്‍കരുത്തിന്റെ പൂമാതെ പൊന്നമ്മയിലൂടെ ദൃശ്യവല്‍ക്കരിക്കുന്നത്. പുതിയ ചട്ടക്കാരിയിലൂടെ ആത്മവിശ്വാസമുള്ള നായികയായി ഉയര്‍ന്ന ഷംന കാസിമാണ് നായികയാവുന്നത്.

സുനില്‍ ഗോപി, സുരേഷ് കൃഷ്ണ, മാമുക്കോയ, ഷമ്മി തിലകന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഷമീര്‍ മണാട്ടില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത് രാജേഷ് വള്ളില്‍ എന്ന നവാഗതനാണ്.

എം. ജെ. രാധാകൃഷ്ണനാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുക. കാലഘട്ടത്തിന് അനുയോജ്യമായ ലൊക്കേഷന്‍ അന്വേഷിച്ചുകൊണ്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഫെബ്രുവരി അവസാനവാരം ആരംഭിക്കും.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam