സുരേഷ് ഗോപി-ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം മാര്‍ച്ചില്‍? വമ്പന്‍ താരനിരയുമായി സിനിമ
ഒരിടവേളയ്ക്ക് ശേഷം സുരേഷ് ഗോപിയും ശോഭനയും വീണ്ടുമൊന്നിക്കുന്ന ചിത്രം അണിയറയില്‍ ഒരുങ്ങുകയാണ്. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പ്രേക്ഷകരുടെ ഇഷ്ട ജോഡികള്‍ വീണ്ടും എത്തുന്നത്. സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാനും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. കല്യാണി പ്രിയദര്‍ശന്‍ ദുല്‍ഖറിന്റെ നായികയായി എത്തുന്നു. അനൂപ് സത്യന്റെ ആദ്യ ചിത്രം കൂടിയായ സിനിമയുടെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

മേജര്‍ ഉണ്ണികൃഷ്ണന്‍ എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ സുരേഷ് ഗോപി എത്തുന്നത്. സുഹൃത്തായ മേജര്‍ ആത്മാറാമായി മേജര്‍ രവിയും നടനൊപ്പമുണ്ട്. ചെന്നൈയില്‍ സ്ഥിരതാമസമാക്കിയ രണ്ട് സ്ത്രീകളുടെ കഥയാണ് ചിത്രം പ്രധാനമായും പറയുന്നത്. ശോഭനയും കല്യാണി പ്രിയദര്‍ശനുമാണ് ഈ വേഷങ്ങളില്‍ എത്തുന്നത്. ദുല്‍ഖര്‍ സല്‍മാന്‍ തന്റെ ഭാഗങ്ങളുടെ ചിത്രീകരണം നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു.
ഉടന്‍ തന്നെ സിനിമയുടെ ടൈറ്റിലും ആദ്യ ലുക്ക് പോസ്റ്ററും പുറത്തുവിടുമെന്നാണ് സൂചന. ചിത്രം അടുത്ത വര്‍ഷം മാര്‍ച്ചിലോ എപ്രിലിലോ റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മ്മാണ കമ്പനിയായ വേ ഫാറര്‍ ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്. മുകേഷ് മുരളീധരന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന സിനിമയ്ക്ക് അല്‍ഫോണ്‍സ് ജോസഫ് സംഗീതമൊരുക്കുന്നു.


Click it and Unblock the Notifications