ജോണി ആന്റണിക്ക് സുരേഷ് ഗോപി നല്‍കിയ പിറന്നാള്‍ സര്‍പ്രൈസ്! പങ്കുവെച്ച് സംവിധായകന്‍

By Midhun Raj

വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ ഈ വര്‍ഷമാദ്യം തിളങ്ങിയ താരങ്ങളാണ് സുരേഷ് ഗോപിയും ജോണി ആന്റണിയും. അനൂപ് സത്യന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ മികച്ച പ്രകടനമായിരുന്നു രണ്ട് പേരും കാഴ്ചവെച്ചിരുന്നത്. മേജര്‍ ഉണ്ണികൃഷ്ണനും ഡോ ബോസുമായിട്ടാണ് ചിത്രത്തില്‍ സുരേഷ് ഗോപിയും ജോണി ആന്റണിയും എത്തിയിരുന്നത്. സിനിമയില്‍ ഇവരുടെ പ്രകടനങ്ങള്‍ക്ക് മികച്ച പ്രേക്ഷക പ്രശംസ ലഭിക്കുകയും ചെയ്തിരുന്നു.

sureshgopi

സുരേഷ് ഗോപിയെക്കുറിച്ച് ജോണി ആന്റണിയുടെതായി വന്ന പുതിയ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമായി മാറിയിരുന്നു. തന്റെ പിറന്നാള്‍ ദിനം സുരേഷ് ഗോപി നല്‍കിയ സര്‍പ്രൈസിനെക്കുറിച്ച് പറഞ്ഞാണ് സംവിധായകന്‍ എത്തിയിരിക്കുന്നത്. ജോണി ആന്റണിയുടെ പിറന്നാളിന് സുരേഷ് ഗോപി വീട്ടിലേക്ക് ബര്‍ത്ത്‌ഡേ കേക്ക് അയച്ചിരുന്നു.

ലവ് യൂ ഡോക്ടര്‍ ജോണി എന്നായിരുന്നു കേക്കില്‍ സുരേഷ് ഗോപി കുറിച്ചത്. ഇന്നലെ തിരുവനന്തപുരം വച്ച് സുരേഷേട്ടനെ കണ്ടിരുന്നു. സംസാരത്തിനിടക്ക് നാളെ എന്റെ ജന്മദിനം ആണെന്നു പറഞ്ഞപ്പോള്‍, ഉടന്‍ തന്നെ ചേട്ടന്‍ ഒരു കേക്ക് എത്തിച്ചു. ഇന്ന് ഞാന്‍ ഫാമിലിയോടൊപ്പം ജന്മദിനം ആഘോഷിച്ചത് ഇതേ കേക്ക് മുറിച്ചാണ്. നന്ദി സൂരേഷേട്ടാ ഈ പോസ്റ്റിനും ഒരുപാട് സ്‌നേഹത്തിനും. ജോണി ആന്റണി സുരേഷ് ഗോപിയുടെ ആശംസയ്ക്ക് മറുപടിയായി കുറിച്ചു.

നേരത്തെ രസകരമായ ഒരു വീഡിയോ സന്ദേശത്തിലൂടെയായിരുന്നു ജോണി ആന്റണിക്ക് സുരേഷ് ഗോപിക്ക് ആശംസകള്‍ നേര്‍ന്നത്. വീഡിയോയില്‍ തനിക്ക് നേരെ വരുന്ന ബോള്‍ സിക്‌സറടിച്ച് പറത്തി 49 നോട്ട്ഔട്ടില്‍ ബാറ്റ് ചെയ്യുന്ന ജോണി ആന്റണിയെ വീഡിയോയില്‍ കാണാം. അതേസമയം സി ഐഡി മൂസ എന്ന ബ്ലോക്ബസ്റ്റര്‍ ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച സംവിധായകനാണ് ജോണി ആന്റണി.

തുടര്‍ന്നും നിരവധി സൂപ്പര്‍ഹിറ്റ് സിനിമകള്‍ ജോണി ആന്റണിയുടെതായി മലയാളത്തില്‍ പുറത്തിറങ്ങിയിരുന്നു, സംവിധാനത്തിനൊപ്പമാണ് അഭിനേതാവായും ജോണി ആന്റണി മലയാളത്തില്‍ തിളങ്ങിയത്. മമ്മൂട്ടി, ദിലീപ് തുടങ്ങിയവരെ നായകന്‍മാരാക്കിയാണ് ജോണി ആന്റണി കൂടുതല്‍ സിനിമകളും ചെയ്തത്. പൃഥ്വിരാജിനെ വെച്ച് മാസ്റ്റേഴ്‌സ് എന്ന ചിത്രവും സംവിധായകന്റെതായി വന്നിരുന്നു. സുരേഷ് ഗോപി ജോണി ആന്റണി കൂട്ടുകെട്ടിലും ഒരു ചിത്രം ആരാധകര്‍ പ്രതീക്ഷിക്കുന്നുണ്ട്.

പോസ്റ്റ് കാണാം

More from Filmibeat

Read more about: suresh gopi johny antony
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X