For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഐ യിലെ സുരേഷ് ഗോപിയുടെ വേഷം സസ്‌പെന്‍സ്: വിക്രം

  By Aswathi
  |

  വിക്രമിനെ നായകനാക്കി ശങ്കര്‍ ഒരുക്കുന്ന ചിത്രത്തില്‍ നിന്ന് സുരേഷ് ഗോപി അഭിനയിച്ച ഭാഗങ്ങള്‍ വെട്ടിമാറ്റിയെന്ന് കുറച്ചു നാളുകളായി സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നു. സുരേഷ് ഗോപിയുടെ സാന്നിധ്യം ചിത്രത്തില്‍ ഉണ്ടെന്നും ഇല്ലെന്നുമുള്ള അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് വിക്രം. ചിത്രത്തില്‍ സുരേഷ് ഗോപി ഒരു നിര്‍ണായക വേഷം ചെയ്യുന്നുണ്ടെന്നും, അത് സസ്‌പെന്‍സാണെന്നും വിക്രം പറഞ്ഞു. ചിത്രത്തിന്റെ പ്രമോഷന് വേണ്ടി കൊച്ചിയില്‍ വന്നപ്പോള്‍ സംസാരിക്കുകയായിരുന്നു വിക്രം.

  സിനിമ സംബന്ധിച്ച ആദ്യ പ്രഖ്യാപനങ്ങളില്‍ സുരേഷ്‌ഗോപി ഒരു പ്രധാനവേഷം അവതരിപ്പിക്കുന്നുണ്ടെന്നും വില്ലനാകുമെന്നുമൊക്കെയായിരുന്നു വാര്‍ത്തകള്‍. താരത്തെ ചിത്രത്തില്‍ നിന്ന് ഒഴിവാക്കിയതായുള്ള വാര്‍ത്തകളാണ് ഏറ്റവും ഒടുവില്‍ കേട്ടത്. ചിത്രത്തിനിടയില്‍ സംവിധായകനും താരവും തമ്മിലുണ്ടായ സ്വരച്ചേര്‍ച്ചയില്ലായ്മകള്‍ താരത്തെ പുറത്താക്കാന്‍ കാരണമായെന്ന് വരെയായി വര്‍ത്തമാനങ്ങള്‍. കൊച്ചിയില്‍ വിക്രം വന്നപ്പോള്‍ പറഞ്ഞ കാര്യങ്ങള്‍ തുടര്‍ന്ന് വായിക്കൂ.

  ഐ നിര്‍ണായകം

  ഐ പ്രമോഷന് വിക്രം കൊച്ചി ലുലുമാളില്‍

  എന്റെ കരിയറിലെ നിര്‍ണായക ചിത്രമാണ് ഐ. ഒരു തമിഴ് സിനിമ എന്നതിനെക്കാള്‍ ഉപരി ഇന്ത്യയില്‍ നിന്നും ഹോളിവുഡ് നിലവാരത്തില്‍ നിര്‍മിച്ച ചിത്രമാണ് ഐ. കഥ കേട്ടപ്പോള്‍ വെല്ലുവിളിയുള്ള റോളാണെന്ന് തോന്നിയതുകൊണ്ടാണ് ചെയ്യാന്‍ തീരുമാനിച്ചത്. മൂന്ന് വര്‍ഷത്തോളം ചിത്രത്തിന് വേണ്ടി ചെലവാക്കി.

  തടി കുറയ്ക്കുകയായിരുന്നു പ്രയാസം

  ഐ പ്രമോഷന് വിക്രം കൊച്ചി ലുലുമാളില്‍

  ഭാരം കുറയ്ക്കുന്നതായിരുന്നത്രെ ഏറ്റവും കഠിനം. മൂന്ന് മാസം കൊണ്ട് 25 കിലോ കുറച്ചു. 15 കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടുകയും ഷൂട്ടിങ് ഇടവേളയില്‍ ജിമ്മില്‍ പോയുമാണ് ഭാരം കുറച്ചത്. ഫിസിയോ തെറാപ്പിസ്റ്റും ഡോക്ടര്‍മ്മാരുമുള്‍പ്പടെ വിദഗ്ദ സംഘം ഒപ്പമുണ്ടായിരുന്നു. ഒമ്പത് മാസം അതേ നില തുടര്‍ന്നു.

  നിലവാരത്തിലാണ് ശ്രദ്ധ

  ഐ പ്രമോഷന് വിക്രം കൊച്ചി ലുലുമാളില്‍

  മൂന്നു കൊല്ലത്തില്‍ ഒമ്പത് പടം ചെയ്യാമെങ്കിലും ചിത്രങ്ങളുടെ നിലവാരത്തിലാണ് ശ്രദ്ധയെന്നും എണ്ണം കൂടുന്നതിലല്ലെന്നും വിക്രം പറഞ്ഞു. മലയാള സിനിമകള്‍ കാണാറുണ്ട്. ബാംഗ്ലൂര്‍ ഡെയ്‌സും അഞ്ചു സുന്ദരികളും ഇഷ്ടപ്പെട്ടു. നല്ല തിരക്കഥകളാണ് സിനിമയില്‍ അഭിനയിക്കാനുള്ള മാനദണ്ഡം.

  ശങ്കര്‍ പെര്‍ഫക്ഷനിസ്റ്റാണ്

  ഐ പ്രമോഷന് വിക്രം കൊച്ചി ലുലുമാളില്‍

  ശങ്കര്‍ എന്ന സംവിധായകന്‍ ഒരു പെര്‍ഫക്ഷനിസ്റ്റാണ്. ഡയലോഗ് പോലും മാറ്റാന്‍ അനുവദിക്കില്ല. അത്ര കൃത്യമായുള്ള സ്‌ക്രിപ്റ്റാണ്. അഭിനേതാവ് എന്ന നിലയില്‍ താരങ്ങള്‍ക്ക് തങ്ങളുടെ ജോലിയില്‍ പൂര്‍ണ ശ്രദ്ധചെലുത്താന്‍ ശങ്കറിനെ പോലുള്ളവരുടെ സിനിമയില്‍ കഴിയും. വ്യത്യസ്തമായ ആശയങ്ങള്‍കൊണ്ട് സമ്പന്നമാണ് ശങ്കറിന്റെ സിനിമ

  സുരേഷ് ഗോപിയുടെ വേഷം

  ഐ പ്രമോഷന് വിക്രം കൊച്ചി ലുലുമാളില്‍

  സുരേഷ് ഗോപിയ്ക്ക് ചിത്രത്തില്‍ മികച്ച ഒരു വേഷമുണ്ട്. അത് സസ്‌പെന്‍സാണ്. ചിത്രത്തില്‍ അത്തരം ഒത്തിരി അത്ഭുതങ്ങള്‍ സൂക്ഷിച്ചിട്ടുണ്ടെന്നും വിക്രം പറഞ്ഞു. സിനിമ ഇറങ്ങിക്കഴിയുമ്പോള്‍ ഞങ്ങള്‍ എത്രമാത്രം കഷ്ടപ്പെട്ടിട്ടുണ്ടെന്ന് പ്രേക്ഷകര്‍ക്ക് മനസ്സിലാവും. ജനുവരി 14 ന് കേരളത്തില്‍ 224 തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്ന ചിത്രം ലോകമെമ്പാടും 20,000 ല്‍പരം തിയേറ്ററുകളിലാണ് റിലീസിനൊരുങ്ങുന്നത്.

  English summary
  Vikram and Amy Jackson, lead actors of the upcoming romantic thriller 'I', arrived in Kochi Lulu Mall to promote the Shankar directorial. When asked about Malayalam actor Suresh Gopi's role in the film, Vikram said that he has a pivotal role in it, which is a suspense.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X