മാളൂട്ടി സാബുവിനായി സുരേഷ് ഗോപി 20കിലോ കുറയ്ക്കുന്നു

By Lakshmi

എങ്ങനെയെങ്കിലും ഒരു കഥാപാത്രത്തെ തട്ടിക്കൂട്ടിയെടുക്കുകയെന്ന രീതി സിനിമയില്‍ നിലനിന്ന ഒരു കാലമുണ്ടായിരുന്നു. എന്നാല്‍ ഇന്ന് അതല്ല സ്ഥിതി, ഓരോ ചിത്രവും അതിലെ കഥാപാത്രങ്ങളും മികച്ചതും വ്യത്യസ്തവുമായിരിക്കണമെന്ന് ഓരോ ചലച്ചിത്രകാരനും നടനും നിര്‍ബ്ബന്ധമുണ്ട്. ചലച്ചിത്രകാരനും തിരക്കഥാകൃത്തും രൂപം നല്‍കുന്ന കഥാപാത്രത്തെ അതിന്റെ തനിമ ചോരാതെ അവതരിപ്പിക്കാനായി എന്ത് സാഹസത്തിനും ഇന്നത്തെ താരങ്ങള്‍ തയ്യാറാണ്.

സൂപ്പര്‍താരങ്ങള്‍ മുതല്‍ യുവതാരങ്ങള്‍ വരെ ഇത്തരത്തില്‍ വെല്ലുവിളികള്‍ സ്വീകരിച്ചുകൊണ്ടേയിരിക്കുകയാണ്. ഭാരം കുറച്ചും രൂപമാറ്റം വരുത്തിയുമെല്ലാം ഓരോ കഥാപാത്രങ്ങളെയും വ്യത്യസ്തമാക്കുകയാണ് സിനിമാലോകം.

Suresh Gopi

ഇപ്പോഴിതാ സുരേഷ് ഗോപിയാണ് കഥാപാത്രത്തിന് വേണ്ടി അടിമുടി മാറാനൊരുങ്ങുന്നത്. പുതിയ ചിത്രമായ മാളൂട്ടി സാബു എന്ന ചിത്രത്തിലെ കഥാപാത്രത്തിനായി 20കിലോ കുറയ്ക്കാനുള്ള കഠിനപ്രയത്‌നത്തിലാണ് താരം.

പ്രശാന്ത് മാമ്പുള്ളി ഒരുക്കുന്ന ഈ കോമഡി ചിത്രത്തില്‍ ഇതുവരെ കാണാത്ത രൂപഭാവങ്ങളുമായിട്ടായിരിക്കും സുരേഷ് ഗോപി എത്തുന്നത്. മൂവാറ്റുപുഴക്കാരനായ അല്‍പസ്വല്‍പം തട്ടിപ്പെല്ലാമുള്ള ഒരു ബ്രോക്കറുടെ വേഷത്തിലാണ് സുരേഷ് ഗോപിഎത്തുന്നത്. തനിയ്ക്കിഷ്ടമില്ലാത്തൊരു പെണ്‍കുട്ടിയെ ഈ കഥാപാത്രത്തിന് വിവാഹം ചെയ്യേണ്ടിവരുകയാണ്. ചില പ്രത്യേകസാഹചര്യത്തെത്തുടര്‍ന്ന് ഇയാള്‍ പിന്നീട് നാടുവിടുന്നു. പിന്നീട് ഇയാള്‍ തിരിച്ചെത്തുന്നത് ശരവണന്‍ മുതലാളിയെന്ന പേരില്‍ വലിയ പണക്കാരനായ ബിസിനസുകാരനായിട്ടാണ്.

ഒട്ടേറെ രസകരമായ സംഭവങ്ങള്‍ ചിത്രത്തില്‍ ഉണ്ടാകുമെന്നാണ് അണിയറക്കാര്‍ പറയുന്നത്. ഭാരം കുറയ്ക്കുന്നതിന് പുറമേ സുരേഷ് ഗോപി ഈ ചിത്രത്തിനായി മുടിയും വടിയ്ക്കുന്നുണ്ട്. സാബുവിന്റെ ജീവിതത്തിലെ രണ്ടു ഘട്ടങ്ങളെയാണ് സിനിമ ചിത്രീകരിക്കുന്നത്. ഫഌഷ് ബാക്കില്‍ അയാള്‍ക്ക് 35 വയസാണ് പ്രായം, അതിന് വേണ്ടിയാണ് ഭാരം കുറയ്ക്കുന്നത്- സംവിധായകന്‍ പറയുന്നു.

ചിത്രത്തില്‍ കള്ളുഷാപ്പുടമായുടെ വേഷത്തില്‍ ജോയ് മാത്യുവും എത്തുന്നുണ്ട്. ഒറ്റപ്പാലത്തും തൊടുപുഴയിലും ആലപ്പുഴയിലുമായിട്ടാണ് ഈ ചിത്രം ചിത്രീകരിക്കുക. ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ബാബു ജനാര്‍ദ്ദനന്‍ ആണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X