സുരേഷ് ഗോപിയുടെ ലാപ് ടോപ്
സുരേഷ് ഗോപിയുടെ പുതിയ ചിത്രമാണ് ലാപ് ടോപ്പ്. നവാഗതനായ രൂപേഷ് പോളാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
സുഭാഷ് ചന്ദ്രന്റെ പ്രതീക്ഷയുടെ നഷ്ടം എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് ചിത്രമൊരുക്കുന്നത്. ചിത്രത്തിന് തിരക്കഥയെഴുതുന്നത് രൂപേഷ് പോളിന്റെ ഭാര്യ ഇന്ദുമേനോനാണ്. മലയാളത്തിലെ പുതിയ തലമുറയിലെ എഴുത്തുകാരില്‍ ശ്രദ്ധേയരാണ് രൂപേഷ് പോളും സുഭാഷ് ചന്ദ്രനും ഇന്ദുമേനോനും.
പത്മപ്രിയയാണ് ചിത്രത്തിലെ നായിക. അശ്വാരൂഢന്‍, ടൈം എന്നീ ചിത്രങ്ങള്‍ക്കു ശേഷം പത്മപ്രിയ സുരേഷ് ഗോപിയ്ക്കൊപ്പം അഭിനയിക്കുന്ന ചിത്രമാണിത്.
കളക്ടര്‍ക്കു ശേഷം സുരേഷ് ഗോപി അഭിനയിക്കുന്ന ചിത്രമാണ് ലാപ് ടോപ്. ലാപ് ടോപ്പിന്റെ ചിത്രീകരണം കൊച്ചിയില്‍ നടക്കും.


Click it and Unblock the Notifications