ഗീതാഞ്ജലിയില്‍ സുരേഷ് ഗോപിയും

By Lakshmi

പ്രിയദര്‍ശന്റെ മോഹന്‍ലാല്‍ ചിത്രം ഗീതാഞ്ജലിയില്‍ മണിച്ചിത്രത്താഴിലെ നകുലനുമെത്തുന്നു. അതേ, മണിച്ചിത്രത്താഴില്‍ നിന്നും അടര്‍ത്തിയെടുത്ത ഡോക്ടര്‍ സണ്ണി ജോസഫ് എന്ന കഥാപാത്രമായി മോഹന്‍ലാല്‍ എത്തുമ്പോള്‍ ഒപ്പം അതിഥി താരങ്ങളായി മണിച്ചിത്രത്താഴിലെ ജോഡികളായിരുന്ന നുകലനും ഗംഗയും എത്തുന്നുണ്ട്.

ചിത്രത്തില്‍ അതിഥി വേഷത്തില്‍ ശോഭന എത്തുന്നുണ്ടെന്നുള്ള കാര്യം പ്രിയന്‍ നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകളനുസരിച്ച് ചിത്രത്തില്‍ ശോഭനയുടെ ഗംഗയെന്ന കഥാപാത്രത്തിന്റെ ഭര്‍ത്താവായ നകുലനായി അഭിനയിച്ച സുരേഷ് ഗോപിയും അതിഥിതാരമായി എത്തുന്നുണ്ട്.

Suresh Gopi

മണിച്ചിത്രത്താഴില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഇന്നസെന്റും, ഗണേഷ്‌കുമാറും, ഗീതാഞ്ജലിയിലുമുണ്ട്. ഈ ചിത്രത്തില്‍ മോഹന്‍ലാല്‍ ചികിത്സിയ്ക്കുന്ന മനോരോഗിയായി എത്തുന്നത് മേനകയുടെയും സുരേഷ് മേനോന്റെയും മകള്‍ കീര്‍ത്തി മേനകയാണ്. കീര്‍ത്തിയുടെ നായകനായി നിഷാനും എത്തുന്നു.

ഇവരെക്കൂടാതെ സിദ്ദിഖ്, നാസര്‍, ഹരിശ്രീ അശോകന്‍, സീമ, സ്വപ്‌ന മേനോന്‍, അംബിക മോഹന്‍, മായാവിശ്വനാഥ്, അജയന്‍ തുടങ്ങി വലിയൊരു താരനിരതന്നെ ചിത്രത്തിലുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X