സുരേഷ് ഗോപിയുടെ റിങ്ങ് ടോണ്‍
സുരേഷ് ഗോപിയെ നായകനാക്കി നവാഗത സംവിധായകനായ അജ്‌മല്‍ ഒരുക്കുന്ന ചിത്രത്തിന് റിംഗ് ടോണ്‍ എന്ന് പേരിട്ടു.
തമിഴിലെ യുവതാരമായ ബാലയും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ അഭിനയിക്കുന്നുണ്ട്.
സൈക്കിളിലൂടെ മലയാളിയുടെ മനം കവര്‍ന്ന സന്ധ്യയാണ് റിംഗ് ടോണിലെ നായിക. ആഷിഷ് വിദ്യാര്‍ഥി, സായികുമാര്‍, അനൂപ് കുമാര്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്.
പാഞ്ചജന്യം ഫിലിംസ് നിര്‍മ്മിയ്‌ക്കുന്ന റിംഗ് ടോണിന്റെ ഷൂട്ടിംഗ് ജൂണ്‍ അവസാനം വടക്കന്‍ പറവൂരിലും പരിസര പ്രദേശങ്ങളിലുമായി ആരംഭിയ്‌ക്കും.


Click it and Unblock the Notifications