For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അണിയറ പ്രവർത്തകർക്ക് പാപ്പൻ്റെ കൈ നീട്ടം; സുരേഷ് ഗോപി ഷൂട്ടിങ് തിരക്കുകളിലേക്ക്

    |

    മലയാളത്തിലെ സൂപ്പർഹിറ്റ് സംവിധായകൻ ജോഷിയും സുരേഷ് ഗോപിയും ഏഴ് വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന "പാപ്പന്റെ" ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് തിരഞ്ഞെടുപ്പ് തിരക്കുകൾക്ക് ശേഷം സുരേഷ് ഗോപി തിരിച്ചെത്തി. സെറ്റിലെ അണിയറ പ്രവർത്തകർക്കെല്ലാം കൈനീട്ടം നൽകിയ സുരേഷ് ഗോപി സെറ്റിൽ വിഷു ആഘോഷിക്കുകയും ചെയ്തു.

    എബ്രഹാം മാത്യു മാത്തൻ എന്ന കഥാപാത്രമായാണ് സുരേഷ് ഗോപി ചിത്രത്തിൽ എത്തുന്നത്. സുരേഷ് ഗോപിയും ഗോകുൽ സുരേഷും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിൽ സണ്ണിവെയിൻ, നൈല ഉഷ, നീത പിള്ള, ആശ ശരത്, കനിഹ, ചന്ദുനാഥ്‌,വിജയ രാഘവൻ, ടിനി ടോം, ഷമ്മി തിലകൻ, തുടങ്ങി വമ്പൻ താര നിരയാണ് അണിനിരക്കുന്നത്.

    Suresh Gopi Movie

    ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസിന്റെയും ക്യൂബ്സ് ഇന്റർനാഷണൽ ഗ്രൂപ്പിന്റെയും ബാനറിൽ ഒരുങ്ങുന്ന ചിത്രം ഡേവിഡ് കാച്ചപ്പിള്ളിയും ഷെരീഫ് മുഹമ്മദും ചേർന്ന് നിർമ്മിക്കുന്നു. ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് പ്രശസ്ത റേഡിയോ ജോക്കിയും കെയർ ഓഫ് സൈറാ ബാനു എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തുമായ ആർജെ ഷാനാണ്.

    കറുപ്പില്‍ തിളങ്ങി പാര്‍വതി നായര്‍, ചിത്രങ്ങള്‍ കാണാം

    സുരേഷ് ഗോപിക്കൊപ്പം അഭിനയിക്കാൻ അവസരം | FilmiBeat Malayalam

    ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളി, എഡിറ്റർ ശ്യാം ശശിധരൻ, സംഗീതം ജേക്സ് ബിജോയ്‌,സൗണ്ട് ഡിസൈൻ വിഷ്ണു ഗോവിന്ദ്, ശ്രീശങ്കർ ,ആർട്ട് നിമേഷ് എം താനൂർ.മേക്കപ്പ്റോണെക്സ് സേവ്യർ.കോസ്റ്റ്യൂം പ്രവീൺ വർമ,പ്രൊഡക്ഷൻ കൺട്രോളർ എസ് മുരുകൻ , ചീഫ് അസോസിയേറ്റ് ഡയറക്ടർ സിബി ജോസ് ചാലിശ്ശേരി, സ്റ്റിൽസ് നന്ദു ഗോപാലകൃഷ്ണൻ ഡിസൈൻസ് ഓൾഡ് മങ്ക്സ്, പി ആർ. ഒ മഞ്ജു ഗോപിനാഥ്.ആഘോഷ് സിനിമാസും, ചാന്ദ് വി മൂവീസും ചേർന്നാണ് ചിത്രം തീയറ്ററുകളിൽ എത്തിക്കുന്നത്.

    English summary
    Suresh Gopi is back in shoot mode; gives kaineettam to pappan crew
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X