»   » സുരേഷ് ഗോപിയും കെ. മധുവും വീണ്ടും വരുമ്പോള്‍

സുരേഷ് ഗോപിയും കെ. മധുവും വീണ്ടും വരുമ്പോള്‍

Posted By:
Subscribe to Filmibeat Malayalam
Suresh Gopi
തിരിച്ചുവരവ് ഗംഭീരമാക്കാന്‍ തന്നെയാണ് സുരേഷ്‌ഗോപിയുടെ തീരുമാനം. ഇപ്പോള്‍ ജോഷിയുടെ സലാം കശ്മീരില്‍ അഭിനയിക്കുന്ന സുരേഷ്‌ഗോപി കെ.മധുവിന്റെ ചിത്രത്തില്‍ അഭിനയിക്കാന്‍ കരാര്‍ ഒപ്പിട്ടു. എസ്.എന്‍.സ്വാമി തന്നെയാണ് തിരക്കഥയൊരുക്കുന്നത്. സുരേഷ് ഗോപിയും കെ.മധുവും ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകളായിരുന്നു പിറന്നിരുന്നത്. െ്രെകം, നരിമാന്‍ എന്നിവയാണ് ഇവര്‍ ഒന്നിച്ച അവസാന ചിത്രങ്ങള്‍. രണ്ടും സൂപ്പര്‍ഹിറ്റ് തന്നെയായിരുന്നു.

ആനുകാലിക രാഷ്ട്രീയം തന്നെയാണ് വിഷയം. മമ്മൂട്ടി നായകനാകുന്ന സിബിഐ അഞ്ചാം പതിപ്പിനു ശേഷമായിരിക്കും ഈ ചിത്രം തുടങ്ങുക. മമ്മൂട്ടി ചിത്രത്തിനു തിരക്കഥയെഴുതുന്നതും എസ്.എന്‍.സ്വാമിയാണ്. അതിനു ശേഷമാണ് സ്വാമി സുരേഷ് ഗോപി ചിത്രത്തിനു തിരക്കഥയെഴുതാന്‍ തുടങ്ങുക.

ഇപ്പോള്‍ സുരേഷ്‌ഗോപി അഭിനയിക്കുന്ന സലാം കശ്മീര്‍ ഓണത്തിന് തിയറ്ററിലെത്തും. അതിനു ശേഷം മാധവ് രാംദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലായിരിക്കും സുരേഷ്‌ഗോപി അഭിനയിക്കുക. മുന്‍പ് ചെയ്തതുപോലെ എല്ലാ സിനിമയിലും കയറി അഭിനയിക്കാതെ നല്ല കഥകള്‍ മാത്രം നോക്കി അഭിനയിക്കാനാണ് സുരേഷ് ഗോപിയുടെ തീരുമാനം.

English summary
Again Suresh Gopi join with K Madhu, SN Swami to script for the movie.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam