For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വീണ്ടും പറഞ്ഞ വാക്ക് പാലിച്ച് സുരേഷ് ഗോപി

  |

  മലയാളികളുടെ ഏറെ പ്രിയങ്കരനായ താരമാണ് സുരേഷ് ഗോപി. നടനെന്ന നിലയിലും എം പി എന്ന നിലയിലും എല്ലാവരോടും വലിപ്പച്ചെറുപ്പം ഇല്ലാതെ പെരുമാറുന്ന അദ്ദേഹത്തിന്റെ കരുതലും സ്നേഹവും പലകുറി മലയാളികൾ നേരിട്ട് അനുഭവിച്ച് അറിഞ്ഞിട്ടുള്ളതാണ്.

  ഉയർന്ന സാമൂഹിക പ്രതിബദ്ധത വച്ച് പുലർത്തുന്ന താരം കൂടിയാണ് സുരേഷ് ഗോപി. സിനിമ രംഗത്തും പുറത്തുമുള്ള നിരവധിപേരെയാണ് താരം സാമ്പത്തികമായും അല്ലാതെയും സഹായിക്കുന്നത്. ഇതിൽ ചിലത് വാർത്തയാവാറുമുണ്ട്. അടുത്തിടെ അദ്ദേഹം നൽകിയ ഒരു വാക്ക് ഇപ്പോൾ പാലിച്ചിരിക്കുന്നു എന്നതാണ് ഇപ്പോൾ ആരാധകർക്കിടയിൽ സംസാരവിഷയം ആവുന്നത്.

   sureshgopi

  ഫോട്ടോ കടപ്പാട്: ട്വിറ്റർ

  പുതിയ സിനിമകളുടെ അഡ്വാൻസ് കിട്ടുമ്പോൾ അതിൽനിന്നു രണ്ട് ലക്ഷം രൂപ മിമിക്രി കലാകാരന്മാരുടെ സംഘടനയ്ക്കു നൽകുമെന്ന വാക്കാണ് സുരേഷ് ഗോപി പാലിച്ചത് .

  ഒറ്റക്കൊമ്പൻ എന്ന തന്റെ ഏറ്റവും പുതിയ ചിത്രത്തിന് ലഭിച്ച അഡ്വാൻസിൽ നിന്നും അദ്ദേഹം രണ്ടു ലക്ഷത്തിന്റെ ചെക്ക് മാ എന്ന സംഘടനയ്ക്ക് നൽകി. താരം തന്നെയാണ് ഈ വിവരം തന്റെ ട്വിറ്റെർ അക്കൗണ്ട് വഴി ആരാധകരെ അറിയിച്ചത്.

  'എന്റെ വരാനിരിക്കുന്ന ഒട്ടക്കൊമ്പൻ എന്ന ചിത്രത്തിന്റെ അഡ്വാൻസ് തുക ലഭിച്ചു. ഞാൻ വാഗ്‌ദാനം ചെയ്‌തതുപോലെ, 2 ലക്ഷം രൂപയുടെ ഈ ചെക്ക് ഞാൻ ഇന്ന് മിമിക്രി ആർട്ടിസ്റ്റ് അസോസിയേഷന് (MAA) കൈമാറുന്നു.' എന്നാണ് താരം ചെക്കിന്റെ ചിത്രത്തോടൊപ്പം ട്വിറ്ററിൽ പങ്കുവച്ചത്.

  താരത്തിന്റെ ഈ പ്രവർത്തിയെ പ്രശംസിച്ച് നടൻ ടിനി ടോം രംഗത്ത് വന്നു. മാ സംഘടനയുടെ അംഗം കൂടിയാണ് ടിനി ടോം. താരം ചെക്ക് കൈമാറുന്ന സുരേഷ് ഗോപിയുടെ ചിത്രത്തോടൊപ്പം ഇങ്ങനെ എഴുതി.

  'വാക്കും പ്രവൃത്തിയും തമ്മിൽ തൃശൂർ പൂരത്തിന് കണ്ട ഭാവം പോലും പ്രകടിപ്പിക്കാത്ത 'പ്രസംഗ' സ്വഭാവമുള്ള പലർക്കുമിടയിൽ, പറഞ്ഞാൽ പറഞ്ഞത് പോലെ ചെയ്യുന്ന സുരേഷേട്ടൻ ഒരു അദ്ഭുതമാണ്...'മാ' സംഘടനയിലെ ഒരംഗമെന്ന നിലയിൽ അങ്ങയെ ഹൃദയത്തോട് ചേർത്തു വയ്ക്കുന്നു..ഞങ്ങളുടെയൊക്കെ ചങ്കല്ല, ചങ്കിടിപ്പാണ് സുരേഷേട്ടൻ...വലിയ നന്ദി.'

  നൽകുന്ന വാക്കുകൾ പാലിക്കുന്ന കാര്യത്തിൽ സുരേഷ് ഗോപി ഒരു മാതൃകയാണ്. അടുത്തിടെ ഇതേകുറിച്ച് ഷമ്മി തിലകൻ തന്റെ അനുഭവത്തിൽ നിന്നും ഒരു കുറുപ്പ് ഫേസ് ബുക്കിൽ പങ്കുവച്ചിരുന്നു. ജോഷി സംവിധാനം ചെയ്ത പാപ്പൻ എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് സംഭവം ഉണ്ടാവുന്നത്.

  ചിത്രത്തിന്റെ ഷൂട്ട് ഈരാറ്റുപേട്ടയിൽ തുടരുന്നതിനിടെ 2022 ജനുവരി 13 ആം തിയതി ഷമ്മി തിലകന്റെ പിറന്നാൾ ദിനത്തിൽ ചിത്രത്തിന്റെ സംഘട്ടന രംഗങ്ങൾ ചിത്രീകരിക്കുകയായിരുന്നു.

  ഷൂട്ടിന്റെ ഇടവേളയിൽ സുരേഷ് ഗോപി ഡൽഹിയിൽ നിന്നും കൊണ്ടുവന്ന പ്രിത്യേക മധുര പലഹാരം സെറ്റിൽ ഉള്ളവർക്ക് എല്ലാവർക്കും നൽകി. മധുരം ഇഷ്ടമല്ലാത്ത ഷമ്മി തിലകൻ തന്റെ പാർക്ക് സുഹൃത്തിനു നൽകി തുടർന്ന് കുറച്ച കഴിച്ച അദ്ദേഹത്തിന് ആ പലഹാരം ഇഷ്ടപ്പെടുകയും ചെയ്തു എന്നാൽ അത് ഒന്ന് കൂടി വേണമെന്ന് സുരേഷ് ഗോപിയോട് പറഞ്ഞപ്പോൾ ആ മധുരപലഹാരം തീർന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.

  അന്ന് സുരേഷ്‌ഗോപി ഷമ്മി തിലകന് ഒരു വാക്ക് നൽകുകയുണ്ടായി താൻ ആ പലഹാരം ഷമ്മി തിലകന്റെ വീട്ടിൽ എത്തിക്കുമെന്ന്. മാസങ്ങൾക്ക് ശേഷം അദ്ദേഹം തന്റെ സഹായിയുടെ കയ്യിൽ ആ മധുര പലഹാരം കൊടുത്ത് വിടുകയായിരുന്നു.

  താൻ പോലും മറന്ന കാര്യം ഇത്ര കൃത്യമായി ഓർത്തിരുന്നു ചെയ്ത സുരേഷ് ഗോപിയോട് അന്ന് ഷമ്മി തിലകൻ നന്ദി പറഞ്ഞു. സഹപ്രവർത്തകന്റെ ചെറിയ ഒരു ആഗ്രഹം പോലും കൃത്യമായി ഓർത്തിരുന്നു നിറവേറ്റിയ സുരേഷ് ഗോപിയുടെ സ്നേഹവും കരുതലും സമൂഹമാധ്യമങ്ങളിൽ അന്നും ചർച്ചാവിഷയമായിരുന്നു.

  English summary
  Suresh Gopi kept his word again by donating 2 lakh rupees to Mimicry Artists Association
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X