മോഹനന്റെ ചിത്രത്തില്‍ സുരേഷ്‌ഗോപി നായകന്‍
കഥപറയുമ്പോള്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ എം.മോഹനന്‍ പുതുതായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സുരേഷ്‌ഗോപി നായകനാകുന്നു. പതിനഞ്ചുവയസ്സുകാരനും അമേരിക്കയിലെ ശാസ്ത്രജ്ഞനും തമ്മിലുള്ള ബന്ധവും അത് ആ പതിനഞ്ചുകാരനില്‍ വരുത്തുന്ന മാറ്റവുമാണ് സിനിമയുടെ കഥ.
പതിനഞ്ചുവയസ്സാകരനെ അവതരിപ്പിക്കാനുള്ള നടനെ കോഴിക്കോടും കൊച്ചിയിലും നടക്കുന്ന ഓഡിഷനില്‍ തിരഞ്ഞെടുക്കും. നായിയകെ തീരുമാനിച്ചിട്ടില്. പൂര്‍ണമായും കുടുംബങ്ങള്‍ക്കിഷ്ടപ്പെടുന്ന കഥയായിരിക്കും ഇതെന്നാണ് മോഹനന്‍ പറയുന്നത്. സാം തോട്ടുങ്കല്‍ എന്നാണ് പതിനഞ്ചുകാരന്റെ സിനിമയിലെ പേര്. വികൃതി ധാരാളമുള്ള പയ്യന്‍. അവന്റെ വികൃതിയാണ് കുടുംബത്തിനു പ്രശ്‌നമുണ്ടാക്കുന്നതും അതേ കുറുമ്പുതന്നെ അവനെ അമേരിക്കക്കാരന്റെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതും.

മോഹനന്റെ നാലാമത്തെ ചിത്രമാണിത്. ആദ്യചിത്രമായ കഥപറയുമ്പോളില്‍ മമ്മൂട്ടിയായിരുന്നു നായകന്‍. ശ്രീനിവാസനും തുല്യമായ കഥ അവതരിപ്പിച്ചു. ഈ സിനിമയാണ് പിന്നീട് തമിഴില്‍ കുചേലന്‍ എന്ന പേരില്‍ രജനീകാന്തിനെ നായകനാക്കി ചെയ്തത്. ബോളിവുഡില്‍ ബില്ലു ബാര്‍ബര്‍ എന്ന പേരില്‍ ഷാറൂഖ് ഖാന്‍ നായകനായ ചിത്രവുമൊരുങ്ങി. മുകേഷും ശ്രീനിവാസനും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്.
അടുത്ത ചി്ത്രമായ മാണിക്യക്കല്ലില്‍ പൃഥ്വിരാജ് ആയിരുന്നു നായകന്‍. ചിത്രവും നല്ല പേരുണ്ടാക്കിയരുന്നു. എന്നാല്‍ തുടര്‍ന്നു വന്ന 916 വന്‍ പരാജയമായി. മുകേഷ്, അനൂപ് മേനോന്‍, ആസിഫ് അലി എന്നിവരായിരുന്നു നായകര്‍. 916 പരാജയപ്പെട്ടതോടെ അല്‍പം ശ്രദ്ധയോടെയാണ് മോഹനന്‍ പുതിയ ചിത്രമൊരുക്കുന്നത്.
ഇടവേളയ്ക്കു ശേഷം സുരേഷ്‌ഗോപിയും മലയാള സിനിമയില്‍ സജീവമാകുകയാണ്. അപ്പോത്തിക്കരിയാണ് ഉടന്‍ റിലീസ് ചെയ്യുന്ന ചിത്രം.


Click it and Unblock the Notifications











