സുരേഷ്‌ഗോപിയുടെ പുതിയ സിബഐ ഓഫിസര്‍ -ഹാരി
സുരേഷ്‌ഗോപി- കെ. മധു ഒന്നിക്കുന്ന സിബിഐ ചിത്രത്തിനു പേരിട്ടു- ഹാരി സിബിഐ. എസ്.എന്‍. സ്വാമിയാണ് കഥയും തിരക്കഥയും. സിബിഐ ഡയറിക്കുറിപ്പ് എന്ന ചിത്രസീരിസിലെ അഞ്ചാം ഭാഗമാണിത്.
ദീര്‍ഘകാലത്തിനു ശേഷമാണ് സുരേഷ്‌ഗോപിയും കെ.മധുവും ഒന്നിക്കുന്നത്. എന്നാല്‍ ഈ ചിത്രം മമ്മൂട്ടിയെ വച്ച് ചെയ്യാന്‍ വേണ്ടിയാണ് മധുവും എസ്.എന്‍. സ്വാമിയും തീരുമാനിച്ചിരുന്നത്. പക്ഷേ ചിത്രത്തില്‍നിന്ന് മമ്മൂട്ടി മാറി. സിബിഐ നാലു ചിത്രങ്ങളും വന്‍ ഹിറ്റായിരുന്നുവെങ്കിലും അഞ്ചാം ഭാഗത്തില്‍ നിന്ന് മമ്മൂട്ടി പിന്‍മാറുകയായിരുന്നു. തുടര്‍ന്നാണ് സുരേഷ്‌ഗോപിയെ വച്ച് ചെയ്യാന്‍ തീരുമാനിച്ചത്. അതോടെ സിബിഐ അന്വേഷക സംഘത്തില്‍ ഒരാള്‍ കൂടിയെത്തി. ഹാരി.

പതിവുപോലെ കൊലപാതകം അന്വേഷിക്കാന്‍ തന്നെയാണ് സിബിഐ സംഘം എത്തുന്നത്. സേതുരാമയ്യരുടെ നിര്‍ദേശപ്രകാരമാണ് ഹാരി അന്വേഷണ ചുമതല ഏറ്റെടുക്കുന്നത്. അയ്യരുടെ കൂടെയുണ്ടായിരുന്ന രണ്ടുസ്ഥിരം രണ്ടുപേരില്‍ മുകേഷ് മാത്രമേ ഇക്കുറിയുണ്ടാകൂ. പരുക്കേറ്റ് അഭിനയരംഗത്തു നിന്നു മാറി നില്‍ക്കുന്ന ജഗതി ചിത്രത്തിലില്ല. പകരം സിദ്ദീഖ് ആണ് എത്തുന്നത്. വി്ല്ലനായി സായികുമാറും. നായിക മേഘ്‌നരാജ് ആണ്.
ജനാധിപത്യം, ക്രൈ ത്രില്ലര്‍, നരിമാന്‍ എന്നീ കെ.മധു ചിത്രത്തില്‍ സുരേഷ്‌ഗോപിയായിരുന്നു നായകന്‍. ഈ ചിത്രങ്ങളെല്ലാം വന്‍ഹിറ്റായിരുന്നു. എന്നാല്‍ അവസാനമായി ചെയ്ത ബാങ്കിങ് ഹവേഴ്‌സ് വന്‍ പരാജയമായിരുന്നു. തിരക്കഥാകൃത്തായ എസ്.എന്‍. സ്വാമിക്കും അടുത്തിടെ നല്ല ഹിറ്റൊന്നും ഒരുക്കാന്‍ സാധിച്ചിട്ടില്ല.
നിലനില്‍ക്കാന്‍ പ്രയാസപ്പെടുന്ന മൂന്നുപേരാണ് ഹാരി സിബിഐയില്‍ ഒന്നിക്കുന്നത്. നായകനായ സുരേഷ്‌ഗോപിയുടെ സ്ഥിതിയും സിനിമയില്‍ പരുങ്ങലിലാണ്. സംവിധായകനും തിരക്കഥാകൃത്തും തിരിച്ചുവരാന്‍ ശ്രമിക്കുന്നു. ഹാരി സിബിഐ അങ്ങനെ മൂവര്‍ക്കും രക്ഷയേകുമെന്നു പ്രതീക്ഷിക്കാം.


Click it and Unblock the Notifications











