For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സുരേഷ് ഗോപിയുടെ പിറന്നാളിന് വന്ന രണ്ട് കിടിലന്‍ സര്‍പ്രൈസുകള്‍! ടീസറും ഫസ്റ്റ്ലുക്കും പുറത്ത്‌

  |

  മലയാളത്തിന്റെ ആക്ഷന്‍ സൂപ്പര്‍സ്റ്റാര്‍ സുരേഷ് ഗോപിയുടെ 61ാം ജന്മദിനമാണിന്ന്. അദ്ദേഹത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ആരാധകരും സഹപ്രവര്‍ത്തകരും ഒന്നടങ്കം എത്തിയിരുന്നു. പോലീസ് വേഷങ്ങളിലൂടെ ഒരു കാലത്ത് പ്രേക്ഷകരെ ആവേശം കൊളളിച്ച താരമായിരുന്നു സുരേഷ് ഗോപി. കമ്മീഷണര്‍ പോലുളള അദ്ദേഹത്തിന്റെ സിനിമകളിലെ തീപ്പൊരി ഡയലോഗുകളെല്ലാം ഇന്നും പ്രേക്ഷക മനസുകളില്‍ നിന്നും മായാതെ നില്‍ക്കുന്നവയാണ്.

  മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയവര്‍ക്കൊപ്പം മലയാളത്തിലെ സൂപ്പര്‍സ്റ്റാറായി എല്ലാവരും കണ്ടത് സുരേഷ് ഗോപിയെ തന്നെയണ്. കളിയാട്ടം എന്ന ചിത്രത്തിലൂടെ മികച്ച നടനുളള ദേശീയ-സംസ്ഥാന പുരസ്‌കാരവും അദ്ദേഹം നേടിയിരുന്നു. ഒരിടവേളയ്ക്ക് ശേഷം ഈ വര്‍ഷമാദ്യം വരനെ ആവശ്യമുണ്ട് എന്ന് ചിത്രത്തിലൂടെയാണ് സുരേഷ് ഗോപി മലയാളത്തിലേക്ക് തിരിച്ചെത്തിയത്.

  സച്ചിയുമായി പിരിഞ്ഞത് എന്തിന്? സേതു പറയുന്നു | FilmiBeat Malayalam

  സിനിമയില്‍ മികച്ച പ്രകടനം കാഴ്ചവെച്ചുകൊണ്ടാണ് അദ്ദേഹം തിരിച്ചുവരവില്‍ തിളങ്ങിയത്. വരനെ ആവശ്യമുണ്ട് ചിത്രത്തിന് പിന്നാലെ മലയാളത്തില്‍ വീണ്ടും സജീവമാവുകയാണ് സുരേഷ് ഗോപി. പിറന്നാള്‍ ദിനത്തില്‍ സൂപ്പര്‍ താരത്തിന്റെ പുതിയ സിനിമകളുടെ ടീസറും ഫസ്റ്റ്‌ ലുക്ക് പോസ്റ്ററുമെല്ലാം തന്നെ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.

  സുരേഷ് ഗോപിയുടെതായി അണിയറയില്‍ ഒരുങ്ങുന്ന മാസ് എന്റര്‍ടെയ്‌നര്‍ ചിത്രമാണ് കാവല്‍. നിതിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആദ്യ ടീസറാണ് നടന്റെ പിറന്നാളിന് പുറത്തിറങ്ങിയിരിക്കുന്നത്. 'ചാരമാണെന്ന് കരുതി ചികയാന്‍ നില്‍ക്കണ്ട. കനല്‍ കെട്ടിട്ടില്ലെങ്കില്‍ പൊള്ളും എന്ന മാസ് ഡയലോഗോടെയാണ് നടന്‍ ടീസറില്‍ എത്തുന്നത്.

  കാവലില്‍ തമ്പാന്‍ എന്ന കഥാപാത്രമായിട്ടാണ് സുരേഷ് ഗോപി എത്തുന്നത്. ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ്ജാണ് ചിത്രം നിര്‍മ്മിക്കുന്നത്. കാവല്‍ ഷൂട്ടിംഗ് തീരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയുളളപ്പോഴാണ് ലോക് ഡൗണ്‍ എത്തിയത്. കാവല്‍ ടീസറിന് പുറമെ സുരേഷ് ഗോപിയുടെ 250ാം ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു.

  'എന്തൊക്കെ സംഭവിച്ചാലും തളരാതിരുന്ന കണ്ണമ്മയെ നിങ്ങൾ കരയിച്ചു സച്ചിയേട്ടാ'

  നവാഗതനായ മാത്യു തോമസ് പ്ലാമൂട്ടില്‍ സംവിധാനം ചെയ്യുന്ന ചിത്രം മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടമാണ് നിര്‍മ്മിക്കുന്നത്. സിഐഎ, പാവാട തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയ ഷിബിന്‍ ഫ്രാന്‍സിസിന്റേതാണ് തിരക്കഥ. ലേലം, വാഴുന്നോര്‍ തുടങ്ങിയ സുരേഷ് ഗോപി ചിത്രങ്ങളിലേത് പോലെ കുടുംബങ്ങള്‍ക്കും യുവാക്കള്‍ക്കും ഒരേ പോലെ ഇഷ്ടപ്പെടുന്ന ഒരു പക്കാ ഫാമിലി മാസ്സ് എന്റര്‍ടൈനറായിരിക്കും ഈ ചിത്രം.

  "കേട്ടിരുന്ന എനിക്ക് തന്നെ രോമാഞ്ചം വന്നു! അപ്പോള്‍ പിന്നെ രമേഷേട്ടന്റെ കാര്യം പറയണ്ടല്ലോ"

  കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന കോട്ടയം അച്ചായനായി എത്തുന്ന സുരേഷ് ഗോപിയുടെ മാസ്സ് ലുക്ക് സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ബോളിവുഡില്‍ നിന്നും ഉള്ള ഒരു നടിയായിരിക്കും സിനിമയിലെ നായികയെന്നാണ് റിപ്പോര്‍ട്ട്. സുരേഷ് ഗോപി തന്നെയാണ് ചിത്രത്തെക്കുറിച്ച് മുന്‍പ് ആരാധകരെ അറിയിച്ചിരുന്നത്.

  വാരിയംകുന്നന്‍ ഒരുങ്ങുന്നത് 80 കോടി ബഡ്ജറ്റില്‍? ബ്രഹ്മാണ്ഡ ചിത്രവുമായി പൃഥ്വിരാജും ആഷിക്ക് അബുവും

  Read more about: suresh gopi
  English summary
  suresh gopi movies first look and teaser released on his 61th birthday
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X