ലേലം 2 അല്ല, സുരേഷ് ഗോപിയെ നായകനാക്കാന്‍ താരപുത്രന്‍! 'കാവല്‍' ചിത്രീകരണം ആരംഭിച്ചു
സുരേഷ് ഗോപി നായകനാവുന്ന ഏറ്റവും പുതിയ സിനിമകള്‍ പ്രഖ്യാപിച്ച് കൊണ്ടിരിക്കുകയാണ്. തമിഴില്‍ നിന്നും തമിലരസന്‍ എന്ന സിനിമ ഒരുക്കിയതിന് ശേഷം കൂടുതലും മലയാളത്തിലാണ്. പ്രധാനമായും ആരാധകര്‍ കാത്തിരുന്നത് നിധിന്‍ രഞ്ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന ലേലം 2 വിന് വേണ്ടിയായിരുന്നു. ആ സിനിമയുടെ കാര്യത്തില്‍ ഇനിയും വ്യക്തത വന്നിട്ടില്ലെങ്കിലും ഇതേ കൂട്ടുകെട്ടില്‍ മറ്റൊരു സിനിമ വരികയാണ്.
കാവല്‍ എന്ന ചിത്രത്തിന്റെ പേര്. ഗുഡ്‌വില്‍ എന്റര്‍ടെയിന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ് നിര്‍മ്മിക്കുന്ന സിനിമയുടെ ചിത്രീകരണം കട്ടപ്പനയില്‍ നിന്നും ആരംഭിച്ചിരിക്കുകയാണ്. ആക്ഷന്‍ ഫാമിലി ഡ്രാമയായി ഒരുക്കുന്ന സിനിമയില്‍ സയ ഡേവിഡാണ് നായിക. ലാല്‍, അലന്‍സിയര്‍, ഐഎം വിജയന്‍, സന്തോഷ് കീഴാറ്റൂര്‍, കിച്ചു ടെല്ലസ്, കണ്ണന്‍ രാജന്‍പി ദേവ്, മുത്തുമണി തുടങ്ങിയ നിരവധി താരങ്ങളുമുണ്ട്.

സിനിമയെ കുറിച്ച് ജോബി ജോര്‍ജ് പറയുന്നതിങ്ങനെ...
സ്‌നേഹിതരെ.. എന്റെ ബാല്യം, സ്‌നേഹനിധികളായ മാതാപിതാക്കളോടും, കുറെയധികം ബന്ധുമിത്രാതികളോടുമൊപ്പം ആയിരുന്നു എങ്കിലും, ഒറ്റ മകന്‍ ആയതുകൊണ്ട് ഒരു ഒറ്റപ്പെടല്‍ എപ്പോഴും ഉണ്ടായിരുന്നു. അതിന്റ കുറവുകളും എനിക്കുണ്ട് ഇപ്പോള്‍ നിങ്ങള്‍ എല്ലാവരും എന്റെ ബന്ധുക്കള്‍ ആണ് അതുകൊണ്ട് മുന്‍പ് പറഞ്ഞതും, നാളെ നടക്കാന്‍ പോകുന്നതുമായ ഒരു കാര്യം പറയാന്‍ ആഗ്രഹിക്കുന്നു.
നാളെ നമ്മുടെ പുതിയ സിനിമ തുടങ്ങുകയാണ്. കഥ തിരക്കഥ കേട്ടു വട്ടായിരിക്കുകയാണ് വളരെ നന്നായിട്ടുണ്ട് എന്റെ അനുജന്‍ നിധിന്‍ അത് നന്നായി എടുക്കും എന്ന് ഉറപ്പാണ് കസബ എന്ന സിനിമയ്ക്കു ശേഷം ഞങ്ങള്‍ ഒന്നിച്ചു വീണ്ടും ഒരു യാത്ര നാളെ മുതല്‍ തുടങ്ങുകയാണ്, കാവലായി നിങ്ങളും ദൈവവും ഉണ്ട് എന്ന ഉറപ്പിന്‍മേല്‍.


Click it and Unblock the Notifications