സുരേഷ് ഗോപിയും ലാലും വീണ്ടും! ബിഗ് ബഡ്ജറ്റ് ചിത്രവുമായി ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സ്‌

By Midhun Raj

ഒരിടവേളയ്ക്ക് നടന്‍ സുരേഷ് ഗോപി മലയാളത്തില്‍ വീണ്ടും സജീമാകുകയാണ്. അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന എറ്റവും പുതിയ ചിത്രത്തിലൂടെയാണ് നടന്‍ തിരിച്ചുവരുന്നത്. സിനിമയുടെ ഷൂട്ടിംഗ് അടുത്തിടെ ആരംഭിച്ചിരുന്നു. ദുല്‍ഖര്‍ സല്‍മാനും അഭിനയിക്കുന്ന ചിത്രത്തിനായി വലിയ ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. സുരേഷ് ഗോപിക്കും ദുല്‍ഖറിനും പുറമെ ശോഭന, കല്യാണി പ്രിയദര്‍ശന്‍ തുടങ്ങിയവരാണ് സിനിമയില്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

അനൂപ് സത്യന്‍ ചിത്രത്തിന്

അനൂപ് സത്യന്‍ ചിത്രത്തിന് പിന്നാലെയുളള സൂരേഷ് ഗോപിയുടെ പുതിയ സിനിമയെക്കുറിച്ചുളള റിപ്പോര്‍ട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. നിതിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ സിനിമയിലാണ് സുരേഷ് ഗോപി അഭിനയിക്കുക. മമ്മൂട്ടിയെ നായകനാക്കി കസബ എന്ന ചിത്രമായിരുന്നു നിതിന്‍ രണ്‍ജി പണിക്കര്‍ ആദ്യമായി സംവിധാനം ചെയ്തിരുന്നത്.

നേരത്തെ ലേലത്തിന്റെ രണ്ടാം ഭാഗവുമായിട്ടാണ്

നേരത്തെ ലേലത്തിന്റെ രണ്ടാം ഭാഗവുമായിട്ടാണ് ഈ കൂട്ടുകെട്ട് എത്തുകയെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നെങ്കിലും മറ്റൊരു സിനിമയാണ് അണിയറയില്‍ ഒരുങ്ങുന്നതെന്നാണ് സൂചന. ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ്ജാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ഹൈറേജ് പശ്ചാത്തലത്തില്‍ രണ്ട് കാലഘട്ടത്തിന്റെ കഥ ദൃശ്യവല്‍ക്കരിക്കുന്ന ചിത്രം ഒരു ആക്ഷന്‍ ഫാമിലി ഡ്രാമ ആയിരിക്കുമെന്നാണ് അറിയുന്നത്.

സിനിമയില്‍ നടനും

സിനിമയില്‍ നടനും സംവിധായകനുമായ ലാലും പ്രധാന വേഷത്തില്‍ എത്തുന്നുണ്ടെന്നാണ് അറിയുന്നത്. സിനിമയുടെ ടെറ്റിലും ഫസ്റ്റ്‌ലുക്ക് പോസ്റ്ററും അടുത്ത ആഴ്ച റിലീസ് ചെയ്യുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിട്ടുണ്ട്. സയ ഡേവിഡ് നായികയാവുന്ന ചിത്രത്തില്‍ ഐഎം വിജയന്‍, അലന്‍സിയര്‍, പത്മരാജ് രതീഷ്, സുജിത്ത് ശങ്കര്‍, സന്തോഷ് കീഴാറ്റൂര്‍, കിച്ചു ടെല്ലസ്, ബിനു പപ്പു, മോഹന്‍ ജോസ്, കണ്ണന്‍ പി രാജന്‍ പി ദേവ്, മുരുകന്‍, മുത്തുമണി തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

ജോസഫ് എന്ന ചിത്രത്തിലൂടെ

ജോസഫ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംഗീത സംവിധായകന്‍ രഞ്ജിന്‍ രാജാണ് സുരേഷ് ഗോപി ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്. നിഖില്‍ എസ് പ്രവീണ്‍ ഛായാഗ്രഹണം ചെയ്യുന്ന ചിത്രത്തിന് മന്‍സൂര്‍ മുത്തുട്ടി എഡിറ്റിങ് ചെയ്യുന്നു. കലാസംവിധാനം ദിലീപ് നാഥ്, മേക്കപ്പ് പ്രദീപ് രംഗന്‍, വസ്ത്രാലങ്കാരം നിസ്സാര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സഞ്ജയ് പടിയൂര്‍.

Read more about: suresh gopi lal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X