വിക്രം ഈ ചവിട്ടികൂട്ടുന്നത് സുരേഷ് ഗോപിയെയാണോ??
വിക്രം - ശങ്കര്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രമായ 'ഐ' യുടെ റിലീസും കാത്തിരിക്കുയാണ് സിനിമാ ലോകം. സിനിമയുടെ ടീസര്‍ കണ്ടിട്ട് ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ അര്‍നോള്‍ഡ് ഷ്വസ്‌നെഗര്‍ വരെ പറഞ്ഞു തനിക്ക് ശങ്കറിനൊപ്പം ഒരു സിനിമ ചെയ്യണം എന്ന്.
അര്‍നോള്‍ഡിന്റെ ആഗ്രഹമാണ്, പക്ഷെ നമ്മുടെ ആക്ഷന്‍ ഹീറോ സുരേഷ് ഗോപി അത് നേടി. ഐ യിലെ പ്രധാന വില്ലന്‍ സുരേഷ് ഗോപിയാണ്. എന്നാല്‍ ടീസറിലെ സുരേഷ് ഗോപിയുടെ അഭാവം ചെറുതായെങ്കിലും മലയാള പ്രേക്ഷകരില്‍ വിഷമമുണ്ടാക്കി. അങ്ങനെ വന്നപ്പോള്‍ ടീസര്‍ കീറി മുറിച്ചു പരിശോധിച്ചു. ദേ സുരേഷ് ഗോപി!

ഗംഭീര ആക്ഷന്‍ രംഗങ്ങളുള്ള ടീസറിലെ ഒരു രംഗമാണിത്. ഈ ആക്ഷന്‍ സ്വീക്കന്‍സില്‍ വിക്രം ചവിട്ടിക്കൂട്ടുന്നത് നമ്മുടെ ആക്ഷന്‍ ഹീറോ സുരേഷ് ഗോപിയെയാണോ എന്ന് ചിലര്‍ക്ക് സംശയമുണ്ട്. ആണെന്നും അല്ലെന്നും വാദങ്ങളുണ്ട്. ആണെങ്കിലും അല്ലെങ്കിലും ഇരുവരും ആ രംഗത്ത് അടിവസ്ത്രം മാത്രമേ ധരിച്ചിട്ടുള്ളൂ!
ഒന്നാന്തരം ആക്ഷന്‍ രംഗങ്ങളാലും വിസ്മയിപ്പിക്കുന്ന ഗ്രാഫിക്‌സിനാലും ഐ ഇന്ത്യന്‍ സിനിമയില്‍ പുതിയ ചരിത്രമാകുമെന്ന് ഉറപ്പ്. സുരേഷ്‌ഗോപിക്കും അഭിമാനിക്കാവുന്ന സിനിമയായിരിക്കും ഈ ഷങ്കര്‍ ചിത്രം. വ്യത്യസ്തമാര്‍ന്ന മൂന്ന് ഗെറ്റപ്പുകളില്‍ വിക്രം പ്രത്യക്ഷപ്പെടുമ്പോള്‍ സുരേഷ് ഗോപി എങ്ങനെയിരിക്കും എന്നതിനെ കുറിച്ചാണ് മലയാളികള്‍ക്ക് ആകാംക്ഷ.


Click it and Unblock the Notifications