കുരിശ്ശുപളളി മാതാവിന് മുന്‍പില്‍ തിരിതെളിയിച്ച് കുറുവച്ചന്‍, സുരേഷ് ഗോപിയുടെ ചിത്രങ്ങള്‍ വൈറല്‍
വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ ഈ വര്‍ഷമാദ്യം മലയാളത്തില്‍ വീണ്ടും സജീവമായ താരമാണ് സുരേഷ് ഗോപി. തിരിച്ചുവരവിലും മികച്ച വരവേല്‍പ്പാണ് സൂപ്പര്‍താരത്തിന് ആരാധകര്‍ നല്‍കിയത്. അനൂപ് സത്യന്‍ സംവിധാനം ചെയ്ത ചിത്രം തിയ്യേറ്ററുകളില്‍ വലിയ വിജയമായി മാറിയിരുന്നു. വരനെ ആവശ്യമുണ്ടിന് പിന്നാലെയാണ് സുരേഷ് ഗോപിയുടെ പുതിയ മാസ് ചിത്രങ്ങള്‍ പ്രഖ്യാപിക്കപ്പെട്ടത്. ഇതില്‍ സുരേഷ് ഗോപിയെ നായകനാക്കി നിതിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന കാവലിന്റെ ചിത്രീകരണമാണ് ആദ്യം പൂര്‍ത്തിയായത്.
കാവലിന് പിന്നാലെയുളള സുരേഷ് ഗോപിയുടെ 250ാമത് ചിത്രത്തിന് ഒറ്റക്കൊമ്പന്‍ എന്നാണ് പേരിട്ടത്. നവാഗതനായ മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ചിത്രം ഒരു പക്ക മാസ് ആക്ഷന്‍ എന്റര്‍ടെയ്‌നറായിട്ടാണ് ഒരുങ്ങുന്നത്. പുലിമുരുകന്‍, രാമലീല തുടങ്ങിയ സിനിമകള്‍ക്ക് ശേഷം മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണിത്.

വിവാദങ്ങള്‍ങ്ങള്‍ക്കൊടുവില്‍ അടുത്തിടെയാണ് സുരേഷ് ഗോപി ചിത്രത്തിന്റെ ടൈറ്റില്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നത്. പൃഥ്വിരാജ് ചിത്രം കടുവയുമായി സിനിമയ്ക്ക് സാമ്യമുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും രണ്ടും വേറിട്ട പ്രമേയങ്ങളുളള ചിത്രങ്ങളാണെന്ന് സുരേഷ് ഗോപി പറഞ്ഞിരുന്നു. സൂപ്പര്‍ താരത്തിന്റെ 250ാം സിനിമയിലെ മാസ് ലുക്കും മുന്‍പ് തരംഗമായി മാറിയിരുന്നു.

സുരേഷ് ഗോപിയുടെ പിറന്നാളിന് ഒറ്റക്കൊമ്പന്റെ മോഷന്‍ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. നടന്റെ ആരാധകര്‍ ഒന്നടങ്കം വലിയ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണിത്. കാവല്‍ ചിത്രീകരണം പൂര്‍ത്തിയായതോടെ ഇനി ഒറ്റക്കൊമ്പന്റെ ഷൂട്ടിംഗിലേക്ക് കടക്കുകയാണ് സുരേഷ് ഗോപി. ഇതിന് മുന്‍പായി കഴിഞ്ഞ ദിവസം പാലാ കുരിശ്ശുപളളി മാതാവിന്റെ തിരുസന്നിദ്ധിയില്‍ നടന്‍ എത്തിയിരുന്നു.

ഇരുപത്തഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്റെ സൂപ്പര്‍ഹിറ്റ് ചിത്രം ലേലത്തിന്റെ ചിത്രീകരണ സമയത്താണ് സുരേഷ് ഗോപി ആദ്യമായി കുരിശുപളളി മാതാവിന് അടുത്തെത്തിയത്. അതേസമയം കാവല്‍ എന്ന സിനിമയുടെ ചിത്രീകരണം കഴിഞ്ഞ് തിരുവന്തപുരത്തേക്കുളള മടക്ക യാത്രയിലാണ് സുരേഷ് ഗോപി പാലായിലെത്തിയത്.

കുരിശ്ശുപളളിയിലും പാലാ കിഴതടിയൂര്‍ പള്ളിയിലും എത്തി പ്രാര്‍ത്ഥിച്ച ശേഷമാണ് സുരേഷ് ഗോപി മടങ്ങിയത്. ഒറ്റക്കൊമ്പന്‍ ചിത്രീകരണം പാലായിലും പരിസര പ്രദേശങ്ങളിലുമായിട്ടാണ് ചിത്രീകരണം നടക്കുക. കുറുവച്ചന്‍ വിവാദത്തെ തുടര്‍ന്ന് ചിത്രീകരണം നിര്‍ത്തിവെച്ച സിനിമ അടുത്ത മാസമാണ് പുനരാരംഭിക്കുന്നത്. സുരേഷ് ഗോപിക്കൊപ്പം സംവിധായകന്‍ മാത്യൂ തോമസ്, നടന്റെ കുടുംബ സുഹൃത്തും പൊതുപ്രവര്‍ത്തകനുമായ ബിജു പുളിക്കകണ്ടം തുടങ്ങിയവരും പാലായില്‍ എത്തിയിരുന്നു.

കുരിശുപളളി മാതാവിനോടുളള വിശ്വാസവും ആരാധനയും കാല്‍നൂറ്റാണ്ടായി നെഞ്ചേറ്റുന്ന താരമാണ് സുരേഷ് ഗോപി. പാലാ വഴി വരുമ്പോഴെല്ലാം കുരിശ്ശുപളളിയിലെത്തി പ്രാര്‍ത്ഥിച്ച ശേഷമാണ് നടന്‍ മടങ്ങാറുളളത്. അതേസമയം പ്രഖ്യാപന വേളമുതല്‍ വലിയ ഹൈപ്പ് കിട്ടിക്കൊണ്ടിരിക്കുന്ന ചിത്രമാണ് ഒറ്റക്കൊമ്പന്‍. പഴയ വിന്റേജ് സുരേഷ് ഗോപിയെ ചിത്രത്തിലൂടെ വീണ്ടും കാണാമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.


Click it and Unblock the Notifications