»   » വിക്രമിന്റെ വില്ലനായി സുരേഷ് ഗോപി

വിക്രമിന്റെ വില്ലനായി സുരേഷ് ഗോപി

Posted By:
Subscribe to Filmibeat Malayalam

മാഫിയ എന്ന ചിത്രത്തില്‍ സഹോദരങ്ങളായി അഭിനയിച്ചുകൊണ്ടാണ് തമിഴ് നടന്‍ വിക്രമും മലയാളത്തിന്റെ ആക്ഷന്‍ ഹീറോ സുരേഷ് ഗോപിയും ഒന്നിക്കുന്നത്. അന്ന് സുരേഷ് ഗോപിയുടെ നിഴല്‍പ്പറ്റി നടക്കുന്ന പാവമൊരു അനുജന്‍ ചെറുക്കാനായിരുന്നു വിക്രം. കാലം മാറി. വിക്രം ഒത്തിരി നല്ല വേഷങ്ങള്‍ ചെയ്ത് തമിഴിലെ മുന്‍നിര നായകന്മാര്‍ക്കൊപ്പമെത്തി. ഇപ്പോള്‍ ഇവര്‍ സഹോദരങ്ങളെല്ല. നായകനും വില്ലനുമാണ്.

അന്യന് ശേഷം വിക്രമിനെ നായകനാക്കി ഇന്ത്യന്‍ സ്പീല്‍ബര്‍ഗ് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് വേണ്ടിയാണ് സുരേഷ് ഗാപിയും വിക്രമും വീണ്ടും ഒന്നിക്കുന്നത്. നേരത്തെ ഈ ചിത്രത്തില്‍ സുരേഷ് ഗോപി അഭിനിയക്കുന്നു എന്ന വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍ ഏത് വേഷമാണെന്ന് കാര്യത്തില്‍ വ്യക്തതയുണ്ടായിരുന്നില്ല. ചിത്രത്തില്‍ വിക്രമിന്റെ വില്ലനായാണ് താന്‍ അഭിനയിക്കുന്നതെന്ന് സുരേഷ് ഗോപി തന്നെ ഇപ്പോള്‍ വ്യക്തമാക്കി.

Suresh Gopi and Vikram

ഒരിടവേളയ്ക്ക് ശേഷം സുരേഷ് ഗോപി വീണ്ടും സിനിമയില്‍ സജീവമാകുന്നതിന്റെ മുന്നറിയിപ്പുകൂടിയാണിത്. ജോഷി സംവിധാനം ചെയ്യുന്ന സലാം കാശ്മീര്‍ എന്ന ചിത്രത്തിലാണ് സുരേഷ് ഗോപി ഇപ്പോള്‍ അഭിനയിക്കുന്നത്. ജയറാമാണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രം. സേതു തിരക്കഥയും സംഭാഷണവും ഒരുക്കുന്ന ചിത്രത്തില്‍ നായികാ വേഷത്തിലെത്തുന്നത് മിയയാണ്.

സുരേഷ് ഗോപിക്കും വിക്രമിനും പുറമെ ശങ്കറിന്റെ ഐ യില്‍ എമി ജാക്‌സണ്‍, ഉപേല്‍ പട്ടേല്‍, സന്താനം തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. ഇംഗ്ലീഷില്‍ ഞാന്‍ എന്ന അര്‍ത്ഥമുള്ള ഐ എന്ന വാക്കിന് തമിഴില്‍ രാജാവ്, സൗന്ദര്യം, പ്രലോഭനീയത എന്നിങ്ങനെയുള്ള അര്‍ത്ഥങ്ങളാണുള്ളത്. 17 ഭാഷകളിലായാണ് ചിത്രം റിലീസ് ചെയ്യുന്നത്.

English summary
Malayalam action hero Suresh Gopi playing as villain role in Vikaram's Movie I, directed by Shankar

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam