സുരേഷ് ഗോപി വക്കീലാകുന്നു
ചിന്താമണിക്കോലക്കേസിലെ ലാല്‍കൃഷിണവിരാഡിയര്‍ എന്ന തകര്‍പ്പന്‍ വക്കീല്‍ വേഷത്തിനു ശേഷം വക്കീലായി തിളങ്ങാന്‍ സുരേഷ് ഗോപി എത്തുന്നു.
എ കെ. സാജന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ ചിന്താമണി കൊലക്കേസിലെഅഭിഭാഷകനെ വെല്ലുന്ന സ്‌റ്റൈലിലാണ് സുരേഷ് ഗോപി എത്തുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ .

അഞ്ചു കുറ്റവാളികളെ ജാമ്യത്തിലിറക്കുകയും അവര്‍ പിന്നീട് അഭിഭാഷകന്റെ ജീവതത്തിനു പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതുമാണ് സാജന്റെ പുതിയ സിനിമയുടെ പ്രമേയം. അനുമോളാണ് നായിക.
സിദ്ദിഖും രണ്‍ജിപണിക്കരും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. തൃശൂരാണ് ചിത്രത്തിന്റെ ലൊക്കേഷന്‍.എകെ. സാജന്റെ തിരക്കഥയില്‍ ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രമാണ് ചിന്താമണിക്കോലക്കേസ്


Click it and Unblock the Notifications











