അച്ഛനും അമ്മയ്ക്കുമൊപ്പം ചിരിച്ചുനില്‍ക്കുന്ന ഗോകുല്‍! കുടുംബ ചിത്രം പങ്കുവെച്ച് സുരേഷ് ഗോപി

By Midhun Raj

സിനിമകള്‍ക്കൊപ്പം കുടുംബജീവിതവും നല്ല രീതിയില്‍ മുന്നോട്ടു കൊണ്ടുപോവാറുളള താരമാണ് സുരേഷ് ഗോപി. സൂപ്പര്‍ താരത്തിന്റെതായി വരാറുളള മിക്ക കുടുംബ ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. അഭിനേതാവ്, രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്നതിലുപരി തികഞ്ഞൊരു മനുഷ്യ സ്‌നേഹിയും നല്ലൊരു അച്ഛനുമാണ് താരം. തിരക്കുകള്‍ക്കിടെയിലും സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലുമെല്ലാം അദ്ദേഹം സജീവമാണ്.

നിങ്ങള്‍ക്കുമാകാം കോടിശ്വീരന്‍ എന്ന പരിപാടിയിലൂടെയെല്ലാം നിരവധി പേര്‍ക്കാണ് അദ്ദേഹം സഹായം നല്‍കിയത്. ജനങ്ങള്‍ക്ക് വേണ്ടിയുളള പ്രവര്‍ത്തനങ്ങളില്‍ ജാതിയോ മതമോ രാഷ്ട്രീയമോ ഒന്നും നോക്കാതെയാണ് സുരേഷ് ഗോപി രംഗത്തെത്താറുളളത്. ഭാര്യ രാധികയും മകന്‍ ഗോകുല്‍ സുരേഷുമെല്ലാം ഇക്കാര്യങ്ങളില്‍ അദ്ദേഹത്തിനൊപ്പം ഉണ്ടാകാറുണ്ട്.

മുന്‍പ് ലോക്‌സഭാ മല്‍സരാര്‍ത്ഥിയായി

മുന്‍പ് ലോക്‌സഭാ മല്‍സരാര്‍ത്ഥിയായി മല്‍സരിച്ച സമയത്ത് സുരേഷ് ഗോപിയുടെ പ്രചാരണ പരിപാടിക്കായി രാധികയും മകനും രംഗത്തിറങ്ങിയത് ശ്രദ്ധേയമായി മാറിയിരുന്നു. ഈ വര്‍ഷമാദ്യം വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയായിരുന്നു സുരേഷ് ഗോപി മലയാളത്തിലേക്ക് തിരിച്ചെത്തിയിരുന്നത്. സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ മികച്ച പ്രകടനമായിരുന്നു താരം കാഴ്ചവെച്ചത്.

റിട്ടയേര്‍ഡ് മേജര്‍ ഉണ്ണികൃഷ്ണന്‍

റിട്ടയേര്‍ഡ് മേജര്‍ ഉണ്ണികൃഷ്ണന്‍ എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ സുരേഷ് ഗോപി എത്തിയിരുന്നത്. സുരേഷ് ഗോപിക്ക് പുറമെ നടി ശോഭനയുടെയും മലയാളത്തിലേക്കുളള തിരിച്ചുവരവ് ചിത്രമായിരുന്നു വരനെ ആവശ്യമുണ്ട്. സിനിമക്ക് പിന്നാലെ കൈനിറയെ ചിത്രങ്ങളാണ് സുരേഷ് ഗോപിയുടെതായി അണിയറയില്‍ ഒരുങ്ങുന്നത്. കൂടുതലായും മാസ് എന്റര്‍ടെയ്‌നര്‍ ചിത്രങ്ങളാണ് സൂപ്പര്‍ താരത്തിന്റെതായി വരുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

തിരക്കുകള്‍ക്കിടെയിലും

തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും ആക്ടീവാകാറുളള താരമാണ് സുരേഷ് ഗോപി. അടുത്തിടെയായിരുന്നു നടന്‍ ഇന്‍സ്റ്റഗ്രാമിലും അക്കൗണ്ട് തുടങ്ങിയിരുന്നത്. കൂടുതലും പഴയകാല ചിത്രങ്ങളാണ് സുരേഷ് ഗാപി തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെക്കാറുളളത്. സൂപ്പര്‍ താരത്തിന്റെതായി വരാറുളള മിക്ക ചിത്രങ്ങളും ആരാധകര് ഏറ്റെടുക്കാറുണ്ട്.

കഴിഞ്ഞ ദിവസം

കഴിഞ്ഞ ദിവസം കുടുംബത്തിനൊപ്പമുളള പഴയകാല ചിത്രങ്ങള്‍ പങ്കുവെച്ചും താരം എത്തിയിരുന്നു. അച്ഛന്റെ കൈകളില്‍ ചിരിച്ച് ഇരിക്കുന്ന ഗോകുലിനെയും അടുത്ത് നില്‍ക്കുന്ന രാധികയെയും ചിത്രത്തില്‍ കാണാം. സുരേഷ് ഗോപിക്കൊപ്പം തന്നെ മകന്‍ ഗോകുലും സിനിമകളില്‍ സജീവമാണ്. മുത്തുഗൗ എന്ന ചിത്രത്തിലൂടെയായിരുന്നു ഗോകുല്‍ സുരേഷ് മലയാളത്തില്‍ നായകനായി അരങ്ങേറ്റം കുറിച്ചത്.

തുടര്‍ന്ന് നിരവധി സിനിമകളില്‍

തുടര്‍ന്ന് നിരവധി സിനിമകളില്‍ നായകനായും സഹനടനായും അതിഥി വേഷങ്ങളിലും താരപുത്രന്‍ എത്തിയിരുന്നു. സുരേഷ് ഗോപി വീണ്ടും സിനിമകളില്‍ സജീവമായതോടെ ഗോകുലിനൊപ്പമുളള ഒരു ചിത്രത്തിനായുളള കാത്തിരിപ്പിലാണ് ആരാധകര്‍. അച്ഛനും മകനും ഒന്നിക്കുന്നത് കാണാന്‍ വലിയ ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്.

മുന്‍പ് ഇതേസംബന്ധിച്ചുളള

മുന്‍പ് ഇതേസംബന്ധിച്ചുളള റിപ്പോര്‍ട്ടുകള്‍ വന്നിരുന്നെങ്കിലും ഔദ്യോഗിക സ്ഥീരികരണം ഒന്നും ഉണ്ടായിരുന്നില്ല. സുരേഷ് ഗോപിയുടെ തന്നെ ലേലത്തിന്റെ രണ്ടാം ഭാഗത്തില്‍ അച്ഛനും മകനും ഒന്നിക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇതേക്കുറിച്ച് പിന്നീട് വാര്‍ത്തകള്‍ ഒന്നും വന്നില്ല. മലയാളത്തില്‍ കാവല്‍ എന്ന ചിത്രമാണ് സുരേഷ് ഗോപിയുടെതായി അണിയറയില്‍ ഒരുങ്ങുന്നത്. കാവലിന് പുറമെ തമിഴരസന്‍ എന്നൊരു തമിഴ് ചിത്രവും സുരേഷ് ഗോപി ചെയ്തിരുന്നു.

Read more about: suresh gopi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X