twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ചന്തുവും ആരോമല്‍ ചേകവരും ഹരിഹരനൊപ്പം! വടക്കന്‍ വീരഗാഥ ഓര്‍മ്മകളില്‍ സുരേഷ് ഗോപി

    By Midhun Raj
    |

    ലോക് ഡൗണ്‍ കാലത്ത് ഇന്‍സ്റ്റഗ്രാമിലും ആക്ടീവായി തുടങ്ങിയ താരമാണ് സുരേഷ് ഗോപി. അടുത്തിടെയാണ് സൂപ്പര്‍ താരം ഇന്‍സ്റ്റഗ്രാമിലും അക്കൗണ്ട് തുടങ്ങിയത്. കമ്മീഷണറിലെ ഭരത് ചന്ദ്രന്‍ ഐപിഎസിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു നടന്റെ ആദ്യത്തെ പോസ്റ്റ് വന്നത്. ഇത് ആരാധകര്‍ ഒന്നടങ്കം ഏറ്റെടുക്കുകയും സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയും ചെയ്തിരുന്നു. ഇപ്പോഴിതാ തന്റെ പേജില്‍ പുതിയൊരു പോസ്റ്റുമായി എത്തിയിരിക്കുകയാണ് താരം.

    oruvadakanveeragadha

    ഒരു വടക്കന്‍ വീരഗാഥ എന്ന സിനിമയുടെ ലൊക്കേഷനില്‍ വെച്ചെടുത്ത ചിത്രമാണ് സുരേഷ് ഗോപി ഇത്തവണ പങ്കുവെച്ചിരിക്കുന്നത്. ചന്തുവായി എത്തിയ മമ്മൂട്ടിയ്ക്കും സംവിധായകന്‍ ഹരിഹരനും മറ്റ് അണിയറ പ്രവര്‍ത്തകര്‍ക്കും ഒപ്പമാണ് ചിത്രത്തില്‍ ആരോമല്‍ ചേകവരായി സുരേഷ് ഗോപിയുളളത്. ഒപ്പം നിര്‍മ്മാതാവ് പിവി ഗംഗാധരനെയും ചിത്രത്തില്‍ കാണാം.

    സുപ്രിയക്കൊപ്പമുളള യാത്രയുടെ ചിത്രവുമായി പൃഥ്വി! തനിക്ക് മിസ് ചെയ്യുന്നത് മറ്റൊന്നെന്ന് താരപത്നിസുപ്രിയക്കൊപ്പമുളള യാത്രയുടെ ചിത്രവുമായി പൃഥ്വി! തനിക്ക് മിസ് ചെയ്യുന്നത് മറ്റൊന്നെന്ന് താരപത്നി

    ഏംടി വാസുദേവന്‍ നായരുടെ തിരക്കഥയിലായിരുന്നു ഹരിഹരന്‍ ഒരു വടക്കന്‍ വീരഗാഥ അണിയിച്ചൊരുക്കിയത്. 1989ലാണ് ചരിത്ര സിനിമ പുറത്തിറങ്ങിയത്. സിനിമ മമ്മൂട്ടിക്ക് മികച്ച നടനുളള ദേശീയ അവാര്‍ഡ് നേടിക്കൊടുത്തിരുന്നു. ഒപ്പം തന്നെ ദേശീയ തലത്തില്‍ ഏംടി വാസുദേവന്‍ നായരെ മികച്ച തിരക്കഥാകൃത്തും ആക്കിയ ചിത്രമായിരുന്നു ഒരു വടക്കന്‍ വീരഗാഥ. മമ്മൂട്ടിയും സുരേഷ് ഗോപിയും ചന്തുവും ചേകവരുമായി എത്തിയപ്പോള്‍ ഉണ്ണിയാര്‍ച്ചയായി മാധവിയും അരിങ്ങോടരായി ക്യാപ്റ്റന്‍ രാജുവുമാണ് അഭിനയിച്ചത്.

    ചാക്കോച്ചന് മുടി വന്നല്ലോ എന്ന് ആരാധകന്‍! വെെറലായി നടന്റെ മറുപടിചാക്കോച്ചന് മുടി വന്നല്ലോ എന്ന് ആരാധകന്‍! വെെറലായി നടന്റെ മറുപടി

    വിനീത്, ദേവന്‍, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, സഞ്ജയ് മിത്ര, ഗീത, ജോമോള്‍, ചിത്ര, സുകുമാരി തുടങ്ങിയവരായിരുന്നു മറ്റ് പ്രധാന വേഷങ്ങളിലെത്തിയത്. വടക്കന്‍ വീരഗാഥയില്‍ ചന്തുവായി പ്രേംനസീറിനെ ആയിരുന്നു ഹരിഹരന്‍ ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാല്‍ പിന്നീട് മമ്മൂട്ടിയെ ഈ റോളില്‍ സംവിധായകന്‍
    തിരഞ്ഞെടുക്കുകയായിരുന്നു.

    അതേസമയം ഒരിടവേളയ്ക്ക് ശേഷം വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയാണ് സുരേഷ് ഗോപി മലയാളത്തിലേക്ക് തിരിച്ചെത്തിയത്. അനൂപ് സത്യന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ മികച്ച പ്രകടനമായിരുന്നു സൂപ്പര്‍ താരം കാഴ്ചവെച്ചത്. ചിത്രത്തില്‍ റിട്ടയേര്‍ട്ട് മേജര്‍ ഉണ്ണികൃഷ്ണനെന്ന കഥാപാത്രമായിട്ടാണ് നടന്‍ എത്തിയത്. വരനെ ആവശ്യമുണ്ടിന് പിന്നാലെ മാസ് എന്റര്‍ടെയ്‌നര്‍ ചിതങ്ങളുമായിട്ടാണ് സുരേഷ് ഗോപി എത്തുന്നത്.

    റാണ ദഗുബതിയുടെയും മിഹികയുടെ വിവാഹ തിയ്യതി പുറത്ത്റാണ ദഗുബതിയുടെയും മിഹികയുടെ വിവാഹ തിയ്യതി പുറത്ത്

    Read more about: suresh gopi
    English summary
    Suresh Gopi Posted Oru Vadakkan Veeragadha Movie Location Picture
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X