'എനിക്ക് പെണ്ണ് കാണണ്ട, ഞാന്‍ കെട്ടിക്കോളാം'! രാധികയുമായുളള വിവാഹകഥ പറഞ്ഞ് സുരേഷ് ഗോപി
ഒരിടവേളയ്ക്ക് ശേഷം മലയാളത്തില്‍ വീണ്ടും സജീവമാകുന്ന താരമാണ് സുരേഷ് ഗോപി. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയ തിരിച്ചുവരവാണ് നടന്‍ നടത്തിയത്. സുരേഷ് ഗോപിയുടെ പുതിയ സിനിമ എല്ലാവരും ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരുന്നു. അടുത്തിടെ ബിഗ് സ്‌ക്രീനിനൊപ്പം മിനിസ്‌ക്രീന്‍ രംഗത്തേക്കും തിരിച്ചെത്തിയിരുന്നു താരം.
മലയാളി പ്രേക്ഷകരുടെ ഇഷ്ടപരിപാടിയായ നിങ്ങള്‍ക്കുമാകാം കോടീശ്വരന്റെ പുതിയ സീസണുമായാണ് സൂപ്പര്‍ താരം എത്തിയത്. ജനപ്രിയ പരിപാടി മികച്ച പ്രേക്ഷക സ്വീകാര്യത നേടി മുന്നേറികൊണ്ടിരിക്കുകയാണ്. കോടീശ്വരന്റെ പുതിയൊരു എപ്പിസോഡില്‍ ഭാര്യ രാധികയുമായുളള വിവാഹത്തെക്കുറിച്ച് സുരേഷ് ഗോപി പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമായി മാറിയിരുന്നു.

1990 ഫെബ്രുവരി ഏട്ടിനായിരുന്നു രാധികയുടെ കഴുത്തില്‍ സുരേഷ് ഗോപി താലി ചാര്‍ത്തിയത്. മലയാളത്തിലെ മാതൃക ദമ്പതികളായാണ് ഇരുവരും അറിയപ്പെടുന്നത്. ഗോകുല്‍, ഭാഗ്യ, ഭാവ്‌നി, മാധവ് സുരേഷ് എന്നിവരാണ് ഇവരുടെ മക്കള്‍. വിവാഹ നിശ്ചയം കഴിഞ്ഞതിന് ശേഷമാണ് സുരേഷ് ഗോപിയും രാധികയും നേരില്‍ കണ്ടത്.

അച്ഛന്‍ ഗോപിനാഥന്‍ പിളളയും അമ്മ വി ജ്ഞാന ലക്ഷ്മിയും ചേര്‍ന്നാണ് രാധികയെ സുരേഷ് ഗോപിക്ക് വിവാഹം ആലോചിച്ചത്. ഇക്കാര്യത്തെക്കുറിച്ചാണ് നടന്‍ തുറന്നുപറഞ്ഞത്. "1989 നവംബര്‍ 18ാം തിയ്യതി അച്ഛന്‍ എന്നെ ഫോണ്‍ വിളിച്ചു. അന്ന് ഞാന്‍ കൊടൈക്കനാലില്‍ ഒരുക്കം എന്ന സിനിമയുടെ ഷൂട്ടിങ്ങിലാണ്. നടന്‍ പറയുന്നു.

ഫോണില്‍ അച്ഛന്‍ പറഞ്ഞത് ഇങ്ങനെ: ഞങ്ങള്‍ കണ്ടു, ഞങ്ങള്‍ക്ക് ഞങ്ങളുടെ മരുമകളായി ഈ പെണ്‍കുട്ടി മതി. നിനക്ക് നിന്റെ ഭാര്യയായി ഈ പെണ്‍കുട്ടി മതിയോ എന്ന് നീ വന്നു കണ്ട് തീരുമാനിക്കണം. ഇതുകേട്ട് ഞാന്‍ അച്ഛനോട് പറഞ്ഞു.നമ്മുക്ക് വീട്ടിലേക്ക് വേണ്ടത് ഒരു മകളാണ്. കാരണം നിങ്ങള്‍ക്ക് 4 കൊമ്പന്‍മാരാണ്.

ഞങ്ങള്‍ നാല് സഹോദരന്മാരാണ്. പെണ്‍കുട്ടികള്‍ ഇല്ല. ആദ്യമായി ഈ കുടുംബത്തിലേക്ക് വലതുകാല്‍ വെച്ച് കയറുന്നത് ഒരു മകളാകണമെങ്കില്‍ നിങ്ങളുടെ നിശ്ചയത്തിനാണ് ഞാന്‍ മതിപ്പ് കല്‍പ്പിക്കുന്നത്. എനിക്ക് പെണ്ണ് കാണേണ്ട. ഞാന്‍ കെട്ടിക്കോളാം. എന്നാണ് രാധികയുടെ സെലക്ഷനെക്കുറിച്ച് ആദ്യം പറയുന്നത്,. ഇതൊക്കെ കഴിഞ്ഞ് ഞാന്‍ രാധികയെ കാണുന്നത് ഡിസംബര്‍ 3ാം തിയ്യതിയും. അതിന് മുന്‍പ് ഞങ്ങളുടെ വിവാഹനിശ്ചയം നടന്നിരുന്നു. സുരേഷ് ഗോപി പറഞ്ഞു.


Click it and Unblock the Notifications