»   » മോഹന്‍ലാലിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ രഹസ്യം പരസ്യമാക്കി സുരേഷ് ഗോപി!!!

മോഹന്‍ലാലിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ രഹസ്യം പരസ്യമാക്കി സുരേഷ് ഗോപി!!!

Posted By: Karthi
Subscribe to Filmibeat Malayalam

മലയാള സിനിമാ ചരിത്രത്തിലെ എക്കാലത്തേയും മികച്ച ഹിറ്റെന്ന തലത്തിലേക്കുയര്‍ന്ന സിനിമയാണ് പുലിമുരുകന്‍. മലയാളത്തിലെ ആദ്യ നൂറ് കോടിയും കടന്ന 150 കോടിയും കടന്ന് പുത്തന്‍ റെക്കോര്‍ഡുകള്‍ രചിച്ചിരിക്കുകയാണ് ചിത്രം. ചിത്രത്തിന്റെ വിജയത്തോടെ മോഹന്‍ലാലിന്റെ മാര്‍ക്കറ്റ് മൂല്യവും വര്‍ദ്ധിച്ചു. 

പിന്നാലെ തിയറ്ററിലേക്കെത്തിയ മുന്തിരിവള്ളികള്‍ തകര്‍ക്കുമ്പോഴും 50 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടി വിജയം ആവര്‍ത്തിച്ചു. മോഹന്‍ലാലിന്റെ വിജയത്തിന് പിന്നിലെ രഹസ്യത്തേക്കുറിച്ച് ഒരിക്കല്‍ നടനും എംപിയുമായ സുരേഷ് ഗോപി വെളിപ്പെടുത്തുകയുണ്ടായി.

മോഹന്‍ലാലിന്റെ മുഖത്തെ കൗതുകമാണെന്ന് അദ്ദേഹത്തിന്റെ വിജയത്തിന്റെ രഹസ്യമെന്നായിരുന്നു സുരേഷ് ഗോപിയുടെ വെളിപ്പെടുത്തല്‍. നടന വിസ്മയം എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിനിടെയാണ് സുരേഷ് ഗോപി ഇക്കാര്യം വ്യക്തമാക്കിയത്.

നായക സങ്കല്‍പങ്ങളുടെ ആള്‍രൂപമായി പ്രേം നസീര്‍ തിളങ്ങി നിന്ന കാലത്താണ് മോഹന്‍ലാല്‍ സിനിമയിലേക്കെത്തുന്നത്. മോഹന്‍ലാലിന്റെ മുഖകാന്തിയേക്കുറിച്ച് അന്നേ പല അഭിപ്രായങ്ങളും ഉയര്‍ന്നിരുന്നു. എന്നാല്‍ മുഖത്തെ കൗതുകവും വിസ്മയുമാണ് ലാല്‍ എന്ന നടനെ പ്രിയങ്കരനാക്കുന്നത്.

തനിക്ക് സിനിമയിലേക്ക് വരാന്‍ പ്രചോദനമായത് കമലഹാസന്‍ എന്ന നടന കാന്തിയാണെന്നും. എന്നാല്‍ പിന്നീട് സിനിമയുടെ കൗതുകവും വിസ്മയവുമെല്ലാം ആസ്വദിക്കാനായത് മോഹന്‍ലാല്‍ എന്ന നടനെ കണ്ടുകൊണ്ടായിരുന്നവെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

മുപ്പത്തിയൊന്ന് വര്‍ഷം മുമ്പ് മോഹന്‍ലാല്‍ വെള്ളിത്തിരയിലെ വിസ്മയമായി എത്തിയപ്പോള്‍ തിയറ്ററിലെ ആവേശത്തില്‍ പങ്ക് ചേര്‍ന്ന കോളേജ് വിദ്യാര്‍ത്ഥിയായിരുന്നു സുരേഷ് ഗോപി. എന്നാല്‍ അതില്‍ നിന്ന് വ്യത്യസ്ഥമായി മോഹന്‍ലാലിനൊപ്പം കെട്ടിപ്പിടിച്ചു കിടക്കാനുള്ള അടുപ്പവും ബന്ധവും ഇപ്പോഴുണ്ടന്നും അദ്ദേഹം പറഞ്ഞു.

മോഹന്‍ലാലിനെ സൂപ്പര്‍ സ്റ്റാര്‍ പദവിയിലേക്കുയര്‍ത്തിയ തമ്പി കണ്ണന്താനം ചിത്രം രാജാവിന്റെ മകനില്‍ മോഹന്‍ലാലിനൊപ്പം സുരേഷ് ഗോപിയും ഉണ്ടായിരുന്നു. മോഹന്‍ലാല്‍ കഥാപാത്രത്തിന്റെ സഹായിയായിരുന്നു സുരേഷ് ഗോപിയുടെ കഥാപാത്രം.

മോഹന്‍ലാലിന്റെ സൂപ്പര്‍ സ്റ്റാര്‍ പദവി അരക്കിട്ട് ഉറപ്പിച്ച ഇരുപതാം നൂറ്റാണ്ട് എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ വില്ലനായി എത്തിയത് സുരേഷ് ഗോപിയായിരുന്നു. സൂപ്പര്‍ ഹിറ്റായ ചിത്രം മോഹന്‍ലാലിന്റെ സൂപ്പര്‍ സ്റ്റാര്‍ പദവി ഉറപ്പിച്ചു.

സുരേഷ് ഗോപി നായകനായ ജനകന്‍ എന്ന ചിത്രത്തില്‍ അതിഥി വേഷത്തില്‍ മോഹന്‍ലാല്‍ എത്തി. വക്കീലായിട്ടാണ് മോഹന്‍ലാല്‍ എത്തിയത്. സമ്മര്‍ ഇന്‍ ബത്‌ലഹേം എന്ന സിബി മലയില്‍ ചിത്രത്തിലും അതിഥി വേഷത്തില്‍ മോഹന്‍ലാല്‍ എത്തി. സുരേഷ് ഗോപിക്കൊപ്പം തുല്യ പ്രാധാന്യമുള്ള വേഷത്തില്‍ ജയറാമും അഭിനയിച്ചിരുന്നു. ജോഷി സംവിധാനം ചെയ്ത മള്‍ട്ടി സ്റ്റാര്‍ ചിത്രം ക്രിസ്റ്റിയന്‍ ബ്രദേഴ്‌സായിരുന്നു ഇവരും അവസാനമായി ഒരുമിച്ചഭിനയിച്ച സിനിമ.

English summary
Suresh Gopi reveals the secret of Mohanlal's success. He says its the curiosity in Mohanlal's face.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam