സുരേഷ് ഗോപി രുദ്ര സിംഹാസനത്തില്‍
ദീപന്‍ സംവിധാനം ചെയ്ത, അനൂപ് മേനോന്റെ തിരക്കഥയില്‍ ഒരുങ്ങിയ 'ദി ഡോള്‍ഫിന്‍സ്' എന്ന ചിത്രത്തില്‍ സുരേഷ് ഗോപി എന്ന നടന്റെ ശക്തമായ തിരിച്ചുവരവാണ് മലയാളി പ്രേക്ഷകര്‍ കണ്ടത്. ഇടക്കാലത്ത് പിന്നോട്ട് സഞ്ചരിച്ച സുരേഷ് ഗോപി ഇപ്പോള്‍ കൈ നിറയെ ചിത്രങ്ങളുമായി മടങ്ങിവരികയാണ്. ഷിബു ഗംഗാധരന്‍ സംവിധാനം ചെയ്യുന്ന 'രുദ്ര സിംഹാസനം' എന്ന ചിത്രത്തിലാണ് സുരേഷ് ഗോപി അടുത്തതായി അഭിനയിക്കുന്നത്.
നോവലിസ്റ്റായ സുനില്‍ പരമേശ്വരനാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. സുനിലിന്റെ ഭദ്രാസനം എന്ന നോവലാണ് സിനിമാക്കുന്നതെന്ന റിപ്പോര്‍ട്ടുകളുമുണ്ട്. അനന്തഭദ്രം എന്ന ചിത്രത്തിന് നേരത്തെ സുനില്‍ പരമേശ്വര്‍ തിരക്കഥയെഴുതിയിട്ടുണ്ട്.

നിക്കി ഗില്‍റാനിയാണ് ചിത്രത്തില്‍ സുരേഷ് ഗോപിയുടെ നായിക എന്നറിയുന്നു. നെടുമുടി വേണുവും സുധീര്‍ കരമനയും മറ്റ് രണ്ട് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം അടുത്ത വര്‍ഷം തിയേറ്ററുകളിലെത്തും.
മമ്മൂട്ടിയെ നായകനാക്കി 'പ്രൈസ് ദ ലോര്‍ഡ്' എന്ന ചിത്രം ചെയ്തതിന് ശേഷം ഷിബു ഗംഗാധരന്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് രുദ്ര സിംഹാസനം. സുരേഷ് ഗോപിക്കാണെങ്കില്‍ ഇപ്പോള്‍ തിരക്കോട് തിരക്കും. എം മോഹന്‍ സംവിധാനം ചെയ്യുന്ന മൈ ഗോഡ് എന്ന ചിത്രമാണ് സുരേഷ് ഗോപി അടുത്തതായി ചെയ്യുന്നത്. ഹണി റോസ് നായികയായെത്തുന്ന ചിത്രത്തില്‍ വിനീത് ശ്രീനിവാസനും ഒരു മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.


Click it and Unblock the Notifications











