സുരേഷ് ഗോപിയുടെ മകള്‍ സിനിമയിലേക്ക്
താരപുത്രികളും പുത്രന്മാരുമൊക്കെ പാരമ്പര്യം തുടര്‍ന്ന് സിനിമയിലേക്ക് ചേക്കേറുകയാണല്ലോ. ആ ലിസ്റ്റില്‍ ഇതാ ഒരാള്‍ കൂടെ. സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷ്. പക്ഷെ അഭിനയ രംഗത്തേയ്ക്ക് അല്ല കേട്ടോ ഭാഗ്യയുടെ വരവ്, സംഗീതത്തിന്റെ വഴിയെ.
അഭിനയത്തിന് പുറമെ സുരേഷ് ഗോപി നല്ലൊരു ഗായകന്‍ കൂടെയാണെന്ന് ആരാധകര്‍ക്ക് അറിയാവുന്നതാണ്. ഭാഗ്യയ്ക്ക് പാടാന്‍ മാത്രമല്ല, എഴുതാനും അത് കംപോസ് ചെയ്യാനുമുള്ള കഴിവുണ്ട്.

നവാഗതനായ ശ്യാമപ്രകാശ് സംവിധാനം ചെയ്യുന്ന 'ജോ വി ലോ' എന്ന ചിത്രത്തിലൂടെയാണ് ഭാഗ്യ സുരേഷിന്റെ അരങ്ങേറ്റം. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഭാഗ്യ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഞാന്‍ വളരെ മുമ്പ് മുതല്‍ എഴുതാറുണ്ട്. പക്ഷെ എന്റെ അടുത്ത സുഹൃത്തുക്കള്‍ക്ക് മാത്രമേ അക്കാര്യം അറിയാമായിരുന്നുള്ളൂ. അങ്ങനെ തന്നെ അറിയാവുന്ന എല്ലാവരുടെയും സഹായത്തോടെയും പ്രോത്സാഹനത്തിലൂടെയുമാണ് ഇപ്പോള്‍ ഈ അവസരം ലഭിച്ചത്- ഭാഗ്യ പറഞ്ഞു.
ആറ് ഗാനങ്ങളാണ് ജോ വി ലോ എന്ന ചിത്രത്തിലുള്ളത്. അതില്‍ ഒരു ഇംഗ്ലീഷ് ഗാനമാണ് ഭാഗ്യ എഴുതി കംപോസ് ചെയ്ത് പാടുന്നത്. തുടക്കക്കാര്‍ക്ക് ലഭിയ്ക്കുന്ന അപൂര്‍വ്വമൊരു അവസരമാണിത്. ശ്യാമപ്രകാശ് ഇക്കാര്യത്തില്‍ തന്നെ ഒരുപാട് പിന്തുണച്ചെന്നും താനദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു എന്നും ഭാഗ്യ പറഞ്ഞു.


Click it and Unblock the Notifications