വിജി തമ്പിയുടെ മകളുടെ വിവാഹ ചടങ്ങിലേക്ക് സുരേഷ് ഗോപിയുടെ സര്‍പ്രൈസ് എന്‍ട്രി! വൈറല്‍ വീഡിയോ

By Midhun Raj

മലയാളത്തില്‍ നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളൊരുക്കിയ മുന്‍നിര സംവിധായകനാണ് വിജി തമ്പി. സിനിമയില്‍ ഇപ്പോള്‍ അത്ര സജീവമല്ലെങ്കിലും അദ്ദേഹത്തിന്റെ ചിത്രങ്ങളെല്ലാം എല്ലായ്‌പ്പോഴും ടെലിവിഷന്‍ ചാനലുകളില്‍ വരാറുണ്ട്. വിജി തമ്പിയുടെ മകള്‍ പാര്‍വതിയുടെ വിവാഹം കഴിഞ്ഞ ദിവസമാണ് നടന്നത്. വിവാഹ ചടങ്ങിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായിരുന്നു.

തിരുവനന്തപുരത്ത് വെച്ച്

തിരുവനന്തപുരത്ത് വെച്ച് നടന്ന ചടങ്ങില്‍ വിജി തമ്പിയുടെ നായകനായി നിരവധി സിനിമകളില്‍ തിളങ്ങിയ സുരേഷ് ഗോപിയും പങ്കെടുത്തിരുന്നു. ഭാര്യ രാധികയ്ക്കൊപ്പമാണ് നടന്‍ എത്തിയിരുന്നത്. ഇവര്‍ക്ക് പുറമെ ചടങ്ങില്‍ പങ്കെടുക്കാനായി സംവിധായകന്‍ ലാല്‍ജോസ്, കെപിഎസി ലളിത, പ്രിയങ്കാ നായര്‍, ചിപ്പി, ദേവന്‍, രണ്‍ജി പണിക്കര്‍, ജഗദീഷ് തുടങ്ങിയവരും എത്തിയിരുന്നു.

അതേസമയം

അതേസമയം വിറ്റ്നസ് എന്ന മലയാള ചിത്രത്തിലൂടെയാണ് സുരേഷ് ഗോപിയും വിജി തമ്പിയും മലയാളത്തില്‍ ഒന്നിച്ചിരുന്നത്. തുടര്‍ന്ന് നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ ഈ കൂട്ടുകെട്ടില്‍ മലയാളത്തില്‍ പുറത്തിറങ്ങിയിരുന്നു. അഞ്ചിലധികം സിനിമകളാണ് സുരേഷ് ഗോപി-വിജി തമ്പി കൂട്ടുകെട്ടില്‍ മലയാളത്തില്‍ പുറത്തിറങ്ങിയിരുന്നത്. ഇതില്‍ സത്യമേവ ജയതേ,ബഡാ ദോസ്ത് എന്നീ സിനിമകളാണ് കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്.

മലയാളത്തില്‍ ഒരിടവേളയ്ക്ക് ശേഷം

മലയാളത്തില്‍ ഒരിടവേളയ്ക്ക് ശേഷം അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് സുരേഷ് ഗോപി തിരിച്ചുവരുന്നത്. ചിത്രത്തിന്‌റെ ഷൂട്ടിംഗ് നിലവില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. സുരേഷ് ഗോപിക്കൊപ്പം ദുല്‍ഖര്‍ സല്‍മാനും പ്രധാന വേഷത്തിലെത്തുന്ന ചിത്രം കൂടിയാണിത്. അനൂപ് സത്യന്‍ ചിത്രത്തിന് പുറമെ നിതിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന കാവലിലും സുരേഷ് ഗോപിയാണ് നായകന്‍.

ഇത്തവണയും മാസ് ആക്ഷന്‍

ഇത്തവണയും മാസ് ആക്ഷന്‍ എന്റര്‍ടെയ്നറുമായിട്ടാണ് സൂപ്പര്‍താരം എത്തുന്നത്. കാവലിന് പിന്നാലെ ലേലം 2ഉം നടന്റെതായി എത്തുന്നുണ്ട്. കോളിവുഡിലും അടുത്തിടെ സുരേഷ് ഗോപി അഭിനയിച്ചിരുന്നു. വിജയ് ആന്റണി നായകനാവുന്ന തമിലരസന്‍ എന്ന ചിത്രത്തിലായിരുന്നു നടന്‍ അഭിനയിച്ചിരുന്നത്. സിനിമ നിലവില്‍ അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. പുതിയ സിനിമകളുടെ തിരക്കുകള്‍ക്കിടെയാണ് കോടീശ്വരന്‍ പരിപാടിയുടെ പുതിയ പതിപ്പുമായി സുരേഷ് ഗോപി എത്തിയിരുന്നത്.

More from Filmibeat

Read more about: suresh gopi viji thampi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X