മാസ് ആക്ഷന്‍ ചിത്രവുമായി സുരേഷ് ഗോപി, ചിത്രീകരണം വീണ്ടും പുനരാരംഭിച്ചു
വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ ഈ വര്‍ഷമാദ്യം മലയാളത്തില്‍ തിരിച്ചുവരവ് നടത്തിയ താരമാണ് സുരേഷ് ഗോപി. അനൂപ് സത്യന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ചുകൊണ്ടാണ് നടന്‍ വീണ്ടും സജീവമായത്. സുരേഷ് ഗോപിക്കൊപ്പം ദുല്‍ഖര്‍ സല്‍മാന്‍, കല്യാണി പ്രിയദര്‍ശന്‍, ശോഭന തുടങ്ങിയവരും സിനിമയില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ചിരുന്നു. സുരേഷ് ഗോപിക്കൊപ്പം നടി ശോഭനയുടെയും മലയാളത്തിലേക്കുളള തിരിച്ചുവരവ് ചിത്രം കൂടിയായിരുന്നു ഇത്.

അതേസമയം വരനെ ആവശ്യമുണ്ട് ചിത്രത്തിന് പിന്നാലെ കൈനിറയെ സിനിമകളാണ് സൂപ്പര്‍ താരത്തിന്റെതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. സുരേഷ് ഗോപിയുടെതായി വരാനിരിക്കുന്ന സിനിമകളില്‍ ഒന്നാണ് കാവല്‍. നിതിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഒരു മാസ് ആക്ഷന്‍ എന്റര്‍ടെയ്‌നറാണ്. മാസങ്ങള്‍ക്ക് മുന്‍പ് ചിത്രീകരണം ആരംഭിച്ച സിനിമയുടെ ടീസര്‍ സുരേഷ് ഗോപിയുടെ ജന്മദിനത്തിലാണ് പുറത്തിറങ്ങിയിരുന്നത്.
മികച്ച വരവേല്‍പ്പാണ് ആരാധകര്‍ സുരേഷ് ഗോപി ചിത്രത്തിന്റെ ടീസറിന് നല്‍കിയത്. സുരേഷ് ഗോപിക്കൊപ്പം വമ്പന്‍താരനിര അണിനിരക്കുന്ന ചിത്രത്തിനായി വലിയ ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. അതേസമയം കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കാവലിന്റെ ചിത്രീകരണം നേരത്തെ നിര്‍ത്തിവെക്കേണ്ടി വന്നിരുന്നു. പത്ത് ദിവസത്തെ ചിത്രീകരണം മാത്രം ബാക്കിയുളള സമയത്തായിരുന്നു കോവിഡ് വ്യാപനം ഉണ്ടായത്. ഇപ്പോഴിതാ മാസങ്ങള്‍ക്ക് ശേഷം സിനിമയുടെ ചിത്രീകരണം വീണ്ടും പുനരാരംഭിച്ചിരിക്കുകയാണ്. പാലക്കാടാണ് സുരേഷ് ഗോപി ചിത്രം വീണ്ടും തുടങ്ങിയിരിക്കുന്നത്. പാലക്കാടും വണ്ടിപ്പെരിയാറുമായിട്ടാണ് കാവലിന്റെ ബാക്കിയുളള ഭാഗങ്ങള്‍ ചിത്രീകരിക്കുക.
അതേസമയം ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്‍റ്സിന്റെ ബാനറില്‍ ജോബി ജോര്‍ജ്ജാണ് സുരേഷ് ഗോപി ചിത്രം നിര്‍മ്മിക്കുന്നത്. കാവലില്‍ സുരേഷ് ഗോപിക്കൊപ്പം രണ്‍ജി പണിക്കറും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. കാവലിന് പുറമെ മറ്റൊരു മാസ് ചിത്രവും സുരേഷ് ഗോപിയുടെതായി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. സിനിമയുടെ പോസ്റ്റര്‍ സുരേഷ് ഗോപിയുടെ ജന്മദിനത്തില്‍ പുറത്തിറങ്ങുകയും ചെയ്തിരുന്നു. നവാഗതനായ മാത്യൂ തോമസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടം സിനിമ നിര്‍മ്മിക്കുന്നു. സുരേഷ് ഗോപി ചിത്രത്തെ കുറിച്ചുളള മറ്റ് വിവരങ്ങള്‍ പിന്നീട് അധികം പുറത്തിറങ്ങിയിരുന്നില്ല.


Click it and Unblock the Notifications