കലിപ്പ് മൂഡില്‍ സുരേഷ് ഗോപി! തരംഗമായി കാവലിന്റെ മാസ് സ്റ്റില്‍
വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ ശ്രദ്ധേയ തിരിച്ചുവരവ് നടത്തിയ താരമാണ് സുരേഷ് ഗോപി. ഫീല്‍ഗുഡ് എന്റര്‍ടെയ്‌നറായ സിനിമയില്‍ മികച്ച പ്രകടനമാണ് സൂപ്പര്‍ താരം കാഴ്ചവെച്ചത്. ഹിറ്റ് ചിത്രത്തിന് പിന്നാലെ നിതിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന കാവലിലാണ് നടന്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രവുമായിട്ടാണ് സുരേഷ് ഗോപി ഇത്തവണ എത്തുന്നത്. കാവലിന്റെതായി പുറത്തിറങ്ങിയ പുതിയൊരു സ്റ്റില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തന്റെ പഴയ ചിത്രങ്ങളെ ഓര്‍മ്മിപ്പിക്കുന്ന തരത്തില്‍ കലിപ്പ് ലുക്കിലാണ് നടനെ കാണിക്കുന്നത്. ഒരിടവേളയ്ക്ക് ശേഷമുളള നടന്റെ പഞ്ച് ഡയലോഗുകള്‍ക്കും ആക്ഷന്‍ രംഗങ്ങള്‍ക്കുമായി ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.
കാവലിന്റെതായി നേരത്തെ പുറത്തിറങ്ങിയ ഒരു സ്റ്റിലും സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. ആശുപത്രിയില്‍ വെച്ച് പോലീസുകാരനെ ചുമരോട് ചേര്‍ത്തുനിര്‍ത്തി മുട്ടുകൊണ്ടിടിക്കുന്ന നടന്റെ ചിത്രമാണ് വൈറലായിരുന്നത്. കാവല്‍ സുരേഷ് ഗോപി ആരാധകര്‍ ഒന്നടങ്കം വലിയ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണ്.


Click it and Unblock the Notifications