ലൂസിഫറിലെ സ്റ്റീഫന്‍ നെടുമ്പളളിയെ ഓര്‍മ്മിപ്പിച്ച് സുരേഷ് ഗോപി! വൈറലായി ചിത്രം

By Midhun Raj

വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ ശ്രദ്ധേയ തിരിച്ചുവരവ് നടത്തിയ താരമാണ് സുരേഷ് ഗോപി. കുടുംബ പശ്ചാത്തലത്തില്‍ അണിയിച്ചൊരുക്കിയ സിനിമയില്‍ മികച്ച പ്രകടനമാണ് നടന്‍ കാഴ്ചവെച്ചത്. അനൂപ് സത്യന്‍ സംവിധാനം ചെയ്ത ചിത്രത്തിന് പിന്നാലെ നിതിന്‍ രണ്‍ജി പണിക്കര്‍ ഒരുക്കുന്ന സിനിമയിലാണ് നടന്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

ഇത്തവണ ഒരു മാസ് ആക്ഷന്‍ ചിത്രവുമായിട്ടാണ് സംവിധായകന്‍ എത്തുന്നത്. കാവല്‍ എന്ന പേരിട്ട ചിത്രത്തിന്റെ ഷൂട്ടിംഗ് നിലവില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ആക്ഷന്‍ ത്രില്ലര്‍ ചിത്രം അണിയറയില്‍ ഒരുങ്ങവേ നടന്‍ പങ്കുവെച്ച പുതിയൊരു ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

ലൂസിഫറിലെ മോഹന്‍ലാലിന്റെ

ലൂസിഫറിലെ മോഹന്‍ലാലിന്റെ കഥാപാത്രത്തെ ഓര്‍മ്മിപ്പിക്കുന്ന വിധത്തിലുളള ഒരു ചിത്രമാണ് സുരേഷ് ഗോപി പങ്കുവെച്ചത്. ഒരു ആശുപത്രിയില്‍ വെച്ച് പോലീസുകാരനെ ചുമരോട് ചേര്‍ത്തുനിര്‍ത്തി മുട്ടുകൊണ്ടിടിക്കുന്ന ചിത്രമാണ് നടന്‍ പങ്കുവെച്ചിരിക്കുന്നത്. മോഹന്‍ സുരഭിയാണ് ഈ ചിത്രം പകര്‍ത്തിയിരിക്കുന്നത്.

സത്യം തെളിയുന്നതുവരെ

സത്യം തെളിയുന്നതുവരെ, കുടുംബത്തിനും, നിങ്ങള്‍ക്കും കാവലായി ഞാനും, എനിക്ക് കാവലായി ദൈവവും ഉണ്ട്. 'എന്നാണ് കാവലിന്റെ സ്റ്റില്‍ പങ്കുവെച്ചതിനൊപ്പം സുരേഷ് ഗോപി ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. ഹൈറേജ് പശ്ചാത്തലത്തില്‍ രണ്ട് കാലഘട്ടത്തിന്റെ കഥ ദൃശ്യവല്‍ക്കരിക്കുന്ന ചിത്രമാണ് കാവല്‍.

മമ്മൂട്ടിയെ

മമ്മൂട്ടിയെ നായകനാക്കിയുളള കസബയ്ക്ക് ശേഷം നിതിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രം കൂടിയാണിത്. ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ്ജാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.ഐഎം വിജയന്‍, അലന്‍സിയര്‍, പത്മരാജ് രതീഷ്, സുജിത്ത് ശങ്കര്‍, സന്തോഷ് കീഴാറ്റൂര്‍, കിച്ചു ടെല്ലസ്, ബിനു പപ്പു, മോഹന്‍ ജോസ്, കണ്ണന്‍ പി രാജന്‍ പി ദേവ്, മുരുകന്‍, മുത്തുമണി തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

ജോസഫ് എന്ന ചിത്രത്തിലൂടെ

ജോസഫ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംഗീത സംവിധായകന്‍ രഞ്ജിന്‍ രാജാണ് സുരേഷ് ഗോപി ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്. വരനെ ആവശ്യമുണ്ട് ചിത്രത്തിന് ശേഷം സുരേഷ് ഗോപിയുടെതായി തിയ്യേറ്ററുകളിലേക്ക് എത്തുന്ന ചിത്രം കൂടിയാകും കാവല്‍. നിഖില്‍ എസ് പ്രവീണ്‍ ഛായാഗ്രഹണം ചെയ്യുന്ന ചിത്രത്തിന് മന്‍സൂര്‍ മുത്തുട്ടിയാണ് എഡിറ്റിങ് ചെയ്യുന്നത്.

Read more about: suresh gopi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X