ആക്ഷന്‍ ത്രില്ലറുമായി സുരേഷ് ഗോപിയുടെ തിരിച്ചുവരവ്! കാവല്‍ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്

By Midhun Raj

അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന സിനിമയിലൂടെ മലയാളത്തിലേക്ക് ശക്തമായ തിരിച്ചുവരവിനൊരുങ്ങുകയാണ് സുരേഷ് ഗോപി. 2015ല്‍ പുറത്തിറങ്ങിയ മൈ ഗോഡ് എന്ന സിനിമയിലായിരുന്നു നടന്‍ ഒടുവിലായി മോളിവുഡില്‍ അഭിനയിച്ചിരുന്നത്. തിരിച്ചുവരവില്‍ കൈനിറയെ ചിത്രങ്ങളുമായിട്ടാണ് സുരേഷ് ഗോപി എത്തുന്നത്. കുടുംബ പശ്ചാത്തലത്തിലുളളതും മാസ് എന്റര്‍ടെയ്‌നറുകളുമായ നടന്റെ ചിത്രങ്ങള്‍ക്കായി വലിയ പ്രതീക്ഷകളോടെയാണ് ആരാധകര്‍ ഒന്നടങ്കം കാത്തിരിക്കുന്നത്.

നിതിന്‍ രണ്‍ജി പണിക്കരുടെ സംവിധാനത്തില്‍ സുരേഷ് ഗോപിയുടെ ലേലം 2 എത്തുമെന്ന് മുന്‍പ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ പിന്നീട് ലേലത്തിന് പകരം മറ്റൊരു സിനിമയാണ് ഈ കൂട്ടുകെട്ട് പ്രഖ്യാപിച്ചത്. സിനിമയെക്കുറിച്ചുളള കൂടുതല്‍ വിവരങ്ങള്‍ അടുത്തിടെയായിരുന്നു പുറത്തിറങ്ങിയിരുന്നത്.

ഹൈറേജ് പശ്ചാത്തലത്തില്‍

ഹൈറേജ് പശ്ചാത്തലത്തില്‍ രണ്ട് കാലഘട്ടത്തിന്റെ കഥ ദൃശ്യവല്‍ക്കരിക്കുന്ന ചിത്രം ഒരു ആക്ഷന്‍ ഫാമിലി ഡ്രാമ ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. മമ്മൂട്ടിയെ നായകനാക്കിയുളള കസബയ്ക്ക് ശേഷം നിതിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രം കൂടിയാണിത്. ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ ജോബി ജോര്‍ജ്ജാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.

സുരേഷ് ഗോപി ആരാധകര്‍ ഒന്നടങ്കം

സുരേഷ് ഗോപി ആരാധകര്‍ ഒന്നടങ്കം ആകാംക്ഷകളോടെ കാത്തിരിക്കുന്ന സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. കാവല്‍ എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരെല്ലാം തന്നെ സുരേഷ് ഗോപി സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. ഒരു മാസ് ത്രില്ലര്‍ ചിത്രമായിരിക്കുമെന്ന സൂചനകള്‍ നല്‍കികൊണ്ടാണ് കാവലിന്റെ ആദ്യ പോസ്റ്റര്‍ പുറത്തുവന്നിരിക്കുന്നത്.

സത്യം തെളിയുന്നതുവരെ

സത്യം തെളിയുന്നതുവരെ, കുടുംബത്തിനും, നിങ്ങള്‍ക്കും കാവലായി ഞാനും, എനിക്ക് കാവലായി ദൈവവും ഉണ്ട് എന്ന് കുറിച്ചുകൊണ്ടാണ് സിനിമയുടെ പോസ്റ്റര്‍ സുരേഷ് ഗോപി തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചിരുന്നത്. ഒരിടവേളയ്ക്ക് ശേഷം സുരേഷ് ഗോപിക്കൊപ്പം നടന്‍ ലാലും പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് കാവല്‍ എന്ന് അറിയുന്നു. സയ ഡേവിഡാണ് നായികയാവുന്നത്.

കൂടാതെ ചിത്രത്തില്‍

കൂടാതെ ചിത്രത്തില്‍ ഐഎം വിജയന്‍, അലന്‍സിയര്‍, പത്മരാജ് രതീഷ്, സുജിത്ത് ശങ്കര്‍, സന്തോഷ് കീഴാറ്റൂര്‍, കിച്ചു ടെല്ലസ്, ബിനു പപ്പു, മോഹന്‍ ജോസ്, കണ്ണന്‍ പി രാജന്‍ പി ദേവ്, മുരുകന്‍, മുത്തുമണി തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ജോസഫ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംഗീത സംവിധായകന്‍ രഞ്ജിന്‍ രാജാണ് സുരേഷ് ഗോപി ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്.

കാവല്‍

സുരേഷ് ഗോപിയുടെ കാവല്‍ അടുത്ത വര്‍ഷം തിയ്യേറ്ററുകളിലേക്ക് എത്തിക്കാനാണ് അണിയറ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്. നിഖില്‍ എസ് പ്രവീണ്‍ ഛായാഗ്രഹണം ചെയ്യുന്ന ചിത്രത്തിന് മന്‍സൂര്‍ മുത്തുട്ടി എഡിറ്റിങ് ചെയ്യുന്നു. കലാസംവിധാനം ദിലീപ് നാഥ്, മേക്കപ്പ് പ്രദീപ് രംഗന്‍, വസ്ത്രാലങ്കാരം നിസ്സാര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സഞ്ജയ് പടിയൂര്‍.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X