twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടി കൈവിട്ട ലേലം ഏറ്റെടുത്ത സുരേഷ് ഗോപി, സിനിമ പിറന്നിട്ട് 23 വര്‍ഷമായെന്ന് താരം

    |

    സുരേഷ് ഗോപിയുടെ കരിയറിലെ എക്കാലത്തേയും മികച്ച ചിത്രങ്ങളിലൊന്നാണ് ലേലം. ജോഷി സംവിധാനം ചെയ്ത സിനിമ നിര്‍മ്മിച്ചത് സെവന്‍ ആര്‍ട്‌സ് വിജയകുമാറായിരുന്നു. ഈ സിനിമ തിയേറ്ററുകളിലേക്കെത്തിയിട്ട് 23 വര്‍ഷം പിന്നിട്ടിരിക്കുകയാണ് ഇപ്പോള്‍. സുരേഷ് ഗോപിയായിരുന്നു ലേലത്തെക്കുറിച്ച് വാചാലനായെത്തിയത്. അദ്ദേഹത്തിന്റെ പോസ്റ്റ് ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുമുണ്ട്. ആനക്കാട്ടില്‍ ചാക്കോച്ചിയേയും അദ്ദേഹത്തിന്റെ തീപ്പൊരി ഡയലോഗുകളുമൊന്നും ആരാധകര്‍ ഇന്നും മറന്നിട്ടില്ല.

    അതുല്യ കലാകാരന്‍മാര്‍ക്കൊപ്പം ഒരുമിച്ച് അഭിനയിക്കാന്‍ കഴിഞ്ഞത് വലിയ അനുഗ്രഹമാണ്. എന്‍എഫ് വര്‍ഗീസ്, സോമന്‍, കൊച്ചിന്‍ ഹനീഫ, ഇവരെല്ലാം ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയിരുന്നു നന്ദിനിയായിരുന്നു ചിത്രത്തില്‍ നായികയായെത്തിയത്. രണ്‍ജി പണിക്കരായിരുന്നു ലേലത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കിയത്. ജോഷി-സുരേഷ് ഗോപി കൂട്ടുകെട്ടിലെ മികച്ച ചിത്രമായ ലേലത്തിന് രണ്ടാം ഭാഗം വരുമോയെന്നായിരുന്നു മുന്‍പ് പ്രേക്ഷകര്‍ ചോദിച്ചത്.

    സുരേഷ് ഗോപിയുടെ മകനായ ഗോകുലിനെ നായകനാക്കി നിഥിന്‍ രണ്‍ജി പണക്കര്‍ ലേലത്തിന്റെ രണ്ടാം ഭാഗം ഒരുക്കുന്നുണ്ട്. സിനിമയുടെ രണ്ടാം ഭാഗമുണ്ടാവുമെന്നറിഞ്ഞപ്പോള്‍ മുതല്‍ ആരാധകരും കാത്തിരിപ്പിലാണ്. പ്രമേയത്തിന് പ്രസക്തിയില്ലെന്നും സിനിമ ഉപേക്ഷിച്ചെക്കുമെന്ന തരത്തിലുള്ള വിവരങ്ങള്‍ ഇടയ്ക്ക് പ്രചരിച്ചിരുന്നു. ഇതിന് ശേഷമായാണ് പ്രതികരണവുമായി നിഥിനെത്തിയത്.

    Suresh Gopi

    ചിത്രം ഉപേക്ഷിച്ചിട്ടില്ലെന്നായിരുന്നു നിഥിന്‍ പറഞ്ഞത്. ഒരുപാട് വലിയ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ ചിത്രത്തിന് ഉണ്ടെന്നും അടുത്ത വര്‍ഷം അവസാനം ഷൂട്ടിംഗ് തുടങ്ങി 2022ല്‍ റിലീസ് ചെയ്യാന്‍ പാകത്തിന് ആണ് ലേലം 2 പ്ലാന്‍ ചെയ്യുന്നുതെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. കാവല്‍ എന്ന നിതിന്റെ പുതിയ ചിത്രത്തില്‍ സുരേഷ് ഗോപിയും ലാലുമാണ് പ്രധാന വേഷത്തില്‍ എത്തുന്നത്. ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ്ജാണ് ചിത്രം നിര്‍മ്മിക്കുന്നത്.

    Recommended Video

    സോമന്റെ അവസാന ചിത്രം ലേലം | Old Movie Review | filmibeat Malayalam

    മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്യാനിരുന്ന സിനിമയായിരുന്നു ലേലം. സമയക്കുറവ് കാരണം അദ്ദേഹം ചിത്രത്തില്‍ നിന്നും പിന്‍മാറിയതോടെയാണ് ആ ഭാഗ്യം സുരേഷ് ഗോപിക്ക് ലഭിച്ചത്. നേരാ തിരുമേനി, ഈപ്പച്ചന്‍ പള്ളിക്കൂടത്തില്‍ പോയിട്ടില്ല, ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്ന ഡയലോഗുകളിലൊന്നാണിത്. സോമന്റെ കരിയറിലെ മികച്ച ചിത്രം കൂടിയായിരുന്നു ഇത്. ഈ സിനിമയ്ക്കിടയിലായിരുന്നു അദ്ദേഹം അസുഖബാധിതനായത്. സിനിമ തിയേറ്ററുകളിലേക്കെത്തുന്നതിന് മുന്‍പായിരുന്നു അദ്ദേഹം അന്തരിച്ചത്. തന്റെ കഥാപാത്രത്തെ പ്രേക്ഷകര്‍ ഏറ്റെടുക്കുന്നത് കാണാനുള്ള ഭാഗ്യം അദ്ദേഹത്തിനുണ്ടായിരുന്നില്ല.

    English summary
    Suresh Gopi's Lelam turns 23 years, Fans asked about second part of the movie
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X