സുരേഷ് ഗോപി ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം, ഒറ്റക്കൊമ്പന്‍ കാസ്റ്റിംഗ് കോള്‍ പുറത്ത്
സുരേഷ് ഗോപിയുടെ മാസ് ചിത്രം ഒറ്റക്കൊമ്പനായി വലിയ പ്രതീക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. ഒരിടവേളയ്ക്ക് ശേഷമാണ് മാസ് ആക്ഷന്‍ ചിത്രവുമായി സൂപ്പര്‍താരം വീണ്ടും എത്തുന്നത്. നവാഗതനായ മാത്യൂ തോമസ് സംവിധാനം ചെയ്യുന്ന ചിത്രം മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടമാണ് നിര്‍മ്മിക്കുന്നത്. ഒറ്റക്കൊമ്പന് വേണ്ടിയുളള സുരേഷ് ഗോപിയുടെ പുതിയ ലുക്ക് ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗമായി മാറിയിരുന്നു.

സുരേഷ് ഗോപിക്കൊപ്പം ബോളിവുഡ് താരങ്ങളും എത്തുന്ന സിനിമയാണിത്. അതേസമയം ചിത്രീകരണം ഉടന്‍ ആരംഭിക്കുന്ന സിനിമയിലേക്ക് പുതിയ അഭിനേതാക്കളെ ക്ഷണിച്ച് കാസ്റ്റിംഗ് കോളുമായി സുരേഷ് ഗോപി എത്തിയിരുന്നു. തന്റെ ഫേസ്ബുക്ക് പേജിലാണ് അദ്ദേഹം കാസ്റ്റിംഗ് കോള്‍ പോസ്റ്റ് ചെയ്തത്. ഏട്ട് വയസുളള ഇരട്ട കുട്ടികളെയും, 11-14 വയസ് പ്രായമുളള പെണ്‍കുട്ടികളെയും, 4-5 വയസ് പ്രായമുളള ആണ്‍കുട്ടികളെയുമാണ് അഭിനേതാക്കളായി ചിത്രത്തിലേക്ക് വേണ്ടത്.
അതേസമയം സുരേഷ് ഗോപിയുടെ 250ാം ചിത്രമായിട്ടാണ് ഒറ്റക്കൊമ്പന്‍ അണിയറയില്‍ ഒരുങ്ങുന്നത്. മലയാളത്തിലെ നടീനടന്മാരെല്ലാം ചേര്‍ന്നായിരുന്നു സുരേഷ് ഗോപി ചിത്രത്തിന്‌റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടത്. 25 കോടി മുതല്‍ മുടക്കിലാണ് സിനിമ എടുക്കുന്നത്. കൊച്ചി, പാലാ, മാംഗളൂരു, മലേഷ്യ തുടങ്ങിയവിടങ്ങളാണ് സുരേഷ് ഗോപി ചിത്രത്തിന്‌റെ പ്രധാന ലൊക്കേഷനുകള്‍. രണ്‍ജി പണിക്കര്‍, മുകേഷ്, വിജയരാഘവന്‍, ജോണി ആന്റണി, സുധി കോപ്പ, കെപിഎസി ലളിത തുടങ്ങിയവരാണ് ഒറ്റക്കൊമ്പനിലെ മറ്റ് പ്രധാന താരങ്ങള്‍. ഹര്‍വര്‍ഷധന്‍ പരമേശ്വരനാണ് പാട്ടുകള്‍ ഒരുക്കുന്നത്.
ഗ്ലാമറസായി നടി മാളവിക മോഹനന്‍, പുതിയ ചിത്രങ്ങള്‍ കാണാം


Click it and Unblock the Notifications