Just In
- 5 hrs ago
നോബിക്ക് മാത്രം മോഹൻലാലിന്റെ ഒരു ഉപദേശം, പുതിയ ക്യാപ്റ്റനായി താരം
- 5 hrs ago
സങ്കടത്തോടെ ഹൗസിൽ നിന്ന് പടിയിറങ്ങി മിഷേൽ, അവസാനമായി മോഹൻലാലിനോട് ഒരു അഭ്യർത്ഥന....
- 6 hrs ago
ബിഗ് ബോസ് ഹൗസിലെ പ്രണയം തുറന്ന് സമ്മതിച്ച് സൂര്യ, പേര് വെളിപ്പെടുത്തുമെന്ന് മോഹൻലാൽ
- 7 hrs ago
5 മണിക്ക് ശിവാജി ഗണേശൻ സമയം നൽകി, എന്നാൽ ബിജു മേനോൻ എത്തിയത് 7 മണിക്ക്, അന്ന് സംഭവിച്ചത്
Don't Miss!
- Lifestyle
ഇന്നത്തെ ദിവസം തടസ്സങ്ങള്‍ നീങ്ങുന്ന രാശിക്കാര്‍
- Finance
'ചൂസ് ടു ചലഞ്ച്'... വനിതാ ദിനത്തില്‍ കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്റെ ചലഞ്ച് ഇങ്ങനെ!
- News
കേരള നിയമസഭാ തെരഞ്ഞെടുപ്പ് 2021: രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ള കോവിഡ് മാര്‍ഗനിര്‍ദ്ദേങ്ങള്‍ പുറത്തിറക്കി
- Sports
പട നയിച്ച് പീറ്റേഴ്സന്, വെടിക്കെട്ട് പ്രകടനം- ഇംഗ്ലണ്ട് ലെജന്റ്സിന് അനായാസ വിജയം
- Automobiles
മൂന്ന് വരി ഡിഫെൻഡർ 130 മോഡൽ പുറത്തിറക്കുമെന്ന് ലാൻഡ് റോവർ
- Travel
പാട്ടുപുരയില്‍ പള്ളിയുറങ്ങുന്ന കന്യകയായ ദേവി!! വിളിച്ചാല്‍ വിളികേള്‍ക്കുന്ന ബാലദുര്‍ഗ്ഗ, അറിയാം
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
സുരേഷ് ഗോപി ചിത്രത്തില്‍ ബോളിവുഡ് നായികയും വില്ലനും, ചിത്രീകരണം ഉടന്‍
ഒരിടവേളയ്ക്ക് ശേഷം മലയാളത്തില്‍ കഴിഞ്ഞ വര്‍ഷം ശ്രദ്ധേയ തിരിച്ചുവരവ് നടത്തിയ താരമാണ് സുരേഷ് ഗോപി. അനൂപ് സത്യന് സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയായിരുന്നു നടന് വീണ്ടും സജീവമായത്. ഫീല്‍ഗുഡ് എന്റര്‍ടെയ്നറായ സിനിമ തിയ്യേറ്ററുകളില്‍ വലിയ വിജയം നേടിയിരുന്നു. വരനെ ആവശ്യമുണ്ട് റിലീസിന് പിന്നാലെയാണ് സുരേഷ് ഗോപിയുടെ മാസ് ചിത്രങ്ങളെ കുറിച്ചുളള റിപ്പോര്‍ട്ടുകള്‍ വന്നത്. നിതിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന കാവല്‍ നടന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന പുതിയ ചിത്രമാണ്.
കാവലിന് പിന്നാലെ ഒറ്റക്കൊമ്പന് എന്നൊരു ചിത്രവും സുരേഷ് ഗോപിയുടെതായി പ്രഖ്യാപിക്കപ്പെട്ടിരുന്നു. നവാഗതനായ മാത്യൂ തോമസ് സംവിധാനം ചെയ്യുന്ന ചിത്രം മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന് മുളകുപാടമാണ് നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ഫസ്റ്റ്ലുക്ക് പോസ്റ്ററും മോഷന്‍ ടീസറുമെല്ലാം സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. വേറിട്ടൊരു ഗെറ്റപ്പിലാണ് മാസ് ചിത്രത്തില്‍ സുരേഷ് ഗോപി എത്തുന്നത്. അതേസമയം സിനിമയെ കുറിച്ചുളള സുരേഷ് ഗോപിയുടെ പുതിയ സോഷ്യല്‍ മീഡിയ പോസ്റ്റ് വൈറലായിരുന്നു.
ഒറ്റക്കൊമ്പന്റെ സംവിധായകന് മാത്യൂ തോമസിനും നിര്‍മ്മാതാവ് ടോമിച്ചന് മുളകുപാടത്തിനും ഒപ്പമുളള ഒരു ചിത്രം പങ്കുവെച്ചാണ് സുരേഷ് ഗോപി എത്തിയത്. ഒപ്പം ഒറ്റക്കൊമ്പന് ഉടന്‍ ചിത്രീകരണം ആരംഭിക്കുമെന്നും നടന് അറിയിച്ചു. സുരേഷ് ഗോപിയുടെ വാക്കുകളിലേക്ക്: ഇന്നലെ മകരദീപം തെളിഞ്ഞു. എല്ലാവരുടെയും അനുഗ്രഹാശംസകളോടെ ഒറ്റക്കൊമ്പന്റെ തേരോട്ടം തുടങ്ങുന്നു. എന്നാണ് നടന് കുറിച്ചത്. ഒപ്പം ടോമിച്ചന് മുളകുപാടവും സിനിമയെ കുറിച്ചുളള പോസ്റ്റുമായി എത്തിയിരുന്നു.
തിയ്യേറ്ററുകള്‍ വീണ്ടും തുറന്നു, ഇന്‍ഡസ്ട്രിക്ക് അതിന്റെ ജീവശ്വാസം തിരികെ ലഭിച്ച ഈ സന്ദര്‍ഭത്തില്‍ സുരേഷ് ഗോപി നായകനാവുന്ന എന്റെ സ്വപ്ന പദ്ധതി ആരംഭിക്കാനുളള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി അറിയിക്കുന്നു ദൈവാനുഗ്രഹത്താല്‍ സിനിമയുടെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കുമെന്നാണ് ടോമിച്ചന് മുളകുപാടം കുറിച്ചത്. അതേസമയം 25 കോടി മുതല്‍ മുടക്കിലാണ് ഒറ്റക്കൊമ്പന് എടുക്കുന്നതെന്ന് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. സംവിധായകനാണ് ഇക്കാര്യം പറഞ്ഞത്. പാലാ, കൊച്ചി, മാംഗളൂരു, മലേഷ്യ തുടങ്ങിയവിടങ്ങളിലാണ് ചിത്രീകരണം.
ഗ്ലാമറസായി നടി മാളവിക മോഹനന്, പുതിയ ചിത്രങ്ങള്‍ കാണാം
സുരേഷ് ഗോപിക്കൊപ്പം മുകേഷ്, വിജയരാഘവന്, രണ്‍ജി പണിക്കര്‍, ജോണി ആന്റണി, സുധി കോപ്പ, കെപിഎസി ലളിത തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. സുരേഷ് ഗോപിയുടെ 250ാം ചിത്രമായി എത്തുന്ന ഒറ്റക്കൊമ്പന് ഹര്ഷവര്ധന് പരമേശ്വരന് സംഗീതവും അനില്‍ ലാല്‍ ഗാനരചനയും നിര്‍വ്വഹിക്കുന്നു. നായികയും വില്ലനും ബോളിവുഡില്‍ നിന്നായിരിക്കും എന്നാണ് റിപ്പോര്‍ട്ട്.