'പോവാന്‍ പറ പറ്റങ്ങളോട്'! വിമര്‍ശകര്‍ക്ക് മാസ് മറുപടിയുമായി സുരേഷ് ഗോപി
ഒരിടവേളയ്ക്ക് ശേഷം മലയാള സിനിമയില്‍ വീണ്ടും സജീവമാകുന്ന താരമാണ് സുരേഷ് ഗോപി. സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയാണ് നടന്‍ തിരിച്ചെത്തുന്നത്. രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്കിടെയാണ് സിനിമയില്‍ അഭിനയിക്കാന്‍ താരം സമയം കണ്ടെത്തിയിരിക്കുന്നത്. അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ വിമര്‍ശകര്‍ക്ക് മാസ് മറുപടിയുമായി സുരേഷ് ഗോപി എത്തിയിരുന്നു.

ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നടന്‍ പ്രതികരിച്ചത്. വിമര്‍ശനങ്ങളോടുളള പ്രതികരണമെന്തെന്ന് ചോദിച്ചപ്പോള്‍ പോവാന്‍ പറ പറ്റങ്ങളോട് എന്നാണ് നടന്‍ പറഞ്ഞത്. അതാണെന്റെ റിയാക്ഷനെന്നും നടന്‍ പറയുന്നു. വിമര്‍ശിക്കുന്നവരൊന്നും അതിനൊത്തില്ല എന്നാണ് തോന്നിയിട്ടുളളത്. വിമര്‍ശിക്കുന്നതിനിടെയിലും അവരൊന്നാലോചിക്കണം.
ഞാനെന്താണ് ചെയ്തിട്ടുളളത്. അവരോടുളള ഉത്തരമാണ്. അവരോടുളള താക്കീതുമാണ്. അവരില്‍ നിന്നും പിരിച്ചെടുത്ത് ഒന്നും ചെയ്തിട്ടില്ല ഇതുവരെ. നടനായും അവതാരകനായുമൊക്കെ എന്റെ കുഞ്ഞുങ്ങള്‍ക്ക് വേണ്ടി സമ്പാദിച്ചുകൂട്ടിയ പണമുപയോഗിച്ചേ ഞാനെന്തും ചെയ്തിട്ടൂളു. ഇതൊന്നും എനിക്ക് പറയാനിഷ്ടമേ അല്ല. എങ്കിലും കുരു പൊട്ടിയേ പറ്റൂ എന്നുളളവരുടെ കുരുവും കിണ്ടിയും ഒകെ പൊട്ടട്ടെ. നല്ലതാ, സുരേഷ് ഗോപി പറഞ്ഞു.
കോളേജില്‍ എസ്എഫ് ഐയില്‍ പ്രവര്‍ത്തിക്കുമ്പോഴും അനുസരണയുളള വിദ്യാര്‍ത്ഥി തന്നെയായിരുന്നു ഞാന്‍. അധ്യാപകര്‍ക്കും സുഹൃത്തുക്കള്‍ക്കും ഇഷ്ടമുളള വിദ്യാര്‍ത്ഥി. പിണക്കം വന്നാല്‍ പിണങ്ങും, ചിരി വന്നാല്‍ ചിരിക്കും. ദേഷ്യം വന്നാല്‍ അങ്ങനെ. അന്നും ഇന്നും അതുപോലെ തന്നെ തുടരുന്നു. നടന്‍ പറഞ്ഞു.


Click it and Unblock the Notifications